തേങ്ങ ഉടയ്ക്കുന്ന തന്റെ ചിത്രം ഉപയോഗിച്ച് ട്രോളുണ്ടാക്കിയവരെ അഭിനന്ദിച്ച് ശശി തരൂർ എംപി

75

തേങ്ങ ഉടയ്ക്കുന്ന സ്വന്തം ചിത്രം ഉപയോഗിച്ച് ഉണ്ടാക്കിയ ട്രോളുകൾ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച് ശശി തരൂർ എംപി. തിരുവോണ നാളിൽ പെരിങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെത്തിയ തരൂർ തേങ്ങ ഉടയ്ക്കൽ വഴിപാട് കഴിച്ചിരുന്നു. ഈ ചിത്രം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളായി പ്രചരിച്ചത്.

ALSO READ

Advertisements

സ്വന്തം എന്നത് ഉത്തരവാദിത്തം കൂട്ടുന്നു, അതുകൊണ്ട് തന്നെ അന്നൊന്നും ഇല്ലാത്ത ടെൻഷൻ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്

തരൂരിനെ ചായക്കടയിലും ബോക്‌സിങ് റിങ്ങിലും ക്രിക്കറ്റ് പിച്ചിലുമൊക്കെ കൊണ്ടുവയ്ക്കുകയായിരുന്നു ട്രോളന്മാർ.

ആരുടെ ഭാവനയിലാണ് ഇവ ഉണ്ടാകുന്നതെന്ന് അറിയില്ല. വളരെ രസകരമായിരിക്കുന്നു. എനിക്ക് ഇഷ്ടം തോന്നിയവ ഇവയാണ് എന്ന് പറഞ്ഞ് തരൂർ കുറച്ച് ട്രോളുകൾ സോഷ്യൽമീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.

ALSO READ

‘അവസാനത്തെ ഉമ്മ കൊടുക്കുന്ന ആ നിമിഷം തോന്നി, എനിക്കു മാഷിന്റെ കുട്ടിയെ വേണം’: ഈ ജീവിതത്തിനപ്പുറം വേറൊരു കവിതയില്ല, കണ്ണീരണിഞ്ഞ കഥയുമില്ല

Advertisement