സ്വന്തം എന്നത് ഉത്തരവാദിത്തം കൂട്ടുന്നു, അതുകൊണ്ട് തന്നെ അന്നൊന്നും ഇല്ലാത്ത ടെൻഷൻ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്

36

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ലക്ഷ്മി പ്രിയ. അഭിനയം മാത്രമല്ല പാട്ടും ഡാൻസും സ്‌കിറ്റിലുമെല്ലാമായി കഴിവ് തെളിയിച്ചിട്ടുണ്ട് താരം.

കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല എന്ന പുസ്തകത്തിലൂടെ തന്നിലെ എഴുത്തുകാരിയേയും രേഖപ്പെടുത്തിയിട്ടുണ്ട് താരം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ടെലിവിഷനിൽ തിരിച്ചെത്തുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിശേഷങ്ങളെല്ലാം തന്നെ ഇപ്പോൾ വൈറലാണ്.

Advertisements

ALSO READ

‘അവസാനത്തെ ഉമ്മ കൊടുക്കുന്ന ആ നിമിഷം തോന്നി, എനിക്കു മാഷിന്റെ കുട്ടിയെ വേണം’: ഈ ജീവിതത്തിനപ്പുറം വേറൊരു കവിതയില്ല, കണ്ണീരണിഞ്ഞ കഥയുമില്ല

ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയും സൂര്യ ടിവിയും ചേർന്നൊരുക്കിയ അരം പ്ലസ് അരം കിന്നരത്തെക്കുറിച്ച് പറഞ്ഞായിരുന്നു ലക്ഷ്മി പ്രിയയും എത്തിയത്. വിവിധ പരിപാടികളിലും പരമ്പരകളിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയവരെല്ലാം ഒന്നിക്കുന്ന ഷോ അതാണ് അരം പ്ലസ് അരം കിന്നരം. 30 ഓളം താരങ്ങൾ അണിനിരക്കുന്ന പരിപാടി നയിക്കുന്നത് ശ്വേത മേനോനാണ്. ദിലീപാണ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്. ടെലിവിഷൻ താരങ്ങൾക്കിടയിലേക്കുള്ള ജനപ്രിയ നായകന്റെ മാസ് എൻട്രിയുടെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കാലങ്ങളായി എത്രയോ പ്രോഗ്രാമുകളുടെ ഭാഗമായിട്ടുണ്ട്. സിനിമകൾ, സീരിയലുകൾ, ഷോസ് അങ്ങനെ. അന്നൊന്നും ഇല്ലാത്ത ടെൻഷൻ ആണ് ഇന്ന് അനുഭവിയ്ക്കുന്നത്. കാരണം ‘സ്വന്തം’ എന്നത് ഉത്തരവാദിത്വവും ടെൻഷനും കൂട്ടുന്നു. ഈ സ്വന്തം എന്ന പദത്തിൽ എല്ലാമുണ്ട്. ‘ആത്മ ‘ പ്രോഡ്യുസ് ചെയ്യുന്നു എന്ന് പറയുമ്പോൾ വ്യക്തിപരമായി ഞങ്ങളെല്ലാവരും പ്രൊഡ്യൂസർമാരാണ്. ഇതിന് മുന്നിലുള്ള മഹത്തായ കാര്യം ഓർക്കുമ്പോൾ കൂടുതൽ ടെൻഷൻ ഉണ്ടാകുന്നു.

ALSO READ

ബിഗ് ബോസ് താരവുമായി സെറിൻ ഖാൻ പൊരിഞ്ഞ പ്രണയത്തിൽ, കാമുകനുമൊത്തുള്ള ഗോവയിലെ ഡേറ്റിംഗിന്റെ ചിത്രങ്ങൾ പുറത്ത്

കോവിഡ് കിടക്കയിൽ ആയിപ്പോയതിനാൽ പ്രോഗ്രാം സംബന്ധമായ മിക്ക പ്രൊമോസും ഷെയർ ചെയ്യാൻ സാധിച്ചുമില്ല. ശ്രീ മഹാകാളിയുടെ അനുഗ്രഹത്താൽ വൻവിജയമാവാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും ഷോ കണ്ട് അഭിപ്രായം അറിയിക്കണം. ഞങ്ങൾ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ കയ്യിൽ ആണ് എല്ലാം. ഇന്ന് രാത്രി 8.30 ന് നമ്മുടെ സൂര്യാ ടീവി യിൽ മറക്കാതെ കാണുക അരം + അരം = കിന്നരം എന്നായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്.

സ്റ്റാർ മാജിക്കിൽ വന്നതിനു ശേഷം ലക്ഷ്മി പ്രിയ എന്ന കലാകാരിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്ത അടുത്തറിയുകയും ചെയ്ത ഒരു കൂട്ടം ആൾക്കാരുണ്ട് ഇവിടെ. അതിൽ ഒരുവൻ ആണ് ഞാൻ. നിങ്ങൾ അതിൽ ചെയ്ത സംഭാവന വളരെ വലുതാണ്. അതിലെ പ്രഗത്ഭരായ ചേട്ടന്മാരോടൊപ്പം പല സ്‌കിറ്റുകളിലും ഒപ്പത്തിന് പിടിച്ചു നിന്നതു ചേച്ചി മാത്രം ആണ്. ഒരു ദിവസം ആ പ്രോഗ്രാമിൽ നിന്ന് അപ്രത്യക്ഷ ആയ ചേച്ചിയെ പിന്നെ കാണുന്നത് ഇവിടെയാണ്.. അതിൽ നിന്ന് പോകുമ്പോൾ ഒരു വാക്ക് പറയാൻ ഉള്ള മര്യാദ കാണിക്കണമായിരുന്നു. ഞങ്ങളോടെങ്കിലും. ആത്മക്കും ലക്ഷ്മി പ്രിയക്കും ആശംസകൾ എന്നായിരുന്നു ഒരാൾ കമന്റിട്ടത്. സ്റ്റാർ മാജിക്കിൽ സജീവമായിരുന്ന ലക്ഷ്മി പ്രിയ ഇടയ്ക്ക് വെച്ച് നിർത്തിയത് എന്താണെന്നായിരുന്നു ആരാധകന്റെ പരിഭവം.

Advertisement