Home Entertainment

ഐശ്വര്യയുമായി പ്രേമത്തിലാകും മുൻപ് മറ്റൊരു നടിയുമായി അഭിഷേകിന് പ്രണയമുണ്ടായിരന്നു; അധികം ആർക്കുമറിയാത്ത ആ പ്രണയകഥ ഇങ്ങനെ

1744

ഇന്ത്യൻ സിനിമാ ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് നടൻ അഭിഷേക് ബച്ചനും ഭാര്യയും നടിയുമായ ഐശ്വര്യ റായിയും. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹിതരായത്.
2007 ൽ നടന്ന ഇരുവരുടെയും വിവാഹം ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു.

അതേ സമയം ഇടക്കാലത്ത് ഇരുവരും വേർപിരിയുന്നതായി ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തയിൽ ഒരു സത്യവുമില്ലെന്ന് താരങ്ങൾ തന്നെ തെളിയിച്ചിരുന്നു. ഇരുവർക്കും ആരാധ്യ എന്ന ഒരു മകളും ഉണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായിയ്ക്ക് മുൻപ് ദീപാനിത എന്ന നടിയുമായി അഭിഷേക് ഡേറ്റിങ്ങിൽ ആയിരുന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.

Advertisements

അന്ന് മാധ്യമങ്ങൾ വലിയ ആഘോഷമാക്കാതെ പോയ പ്രണയകഥ വർഷങ്ങൾക്കിപ്പുറം ചർച്ചയാവുകയാണ്. അഫയേഴ്സ് ഓഫ് ബോളിവുഡ് സ്റ്റാർസ് എന്ന സുമിത് ജോഷിയുടെ പുസ്തകത്തിൽ പുറംലോകം അധികം ചർച്ചയാക്കത്തതും അല്ലാത്തുമായ പ്രണയബന്ധങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

Also Read
ലാലേട്ടന്റെ അടികിട്ടി മുഖമൊക്കെ ചുവന്ന് തുടുത്തു, ഇത് കണ്ട് ലാലേട്ടനും സങ്കടമായി, അടുത്ത് വിളിച്ച് മടിയിലിരുത്തി ഉമ്മയൊക്കെ തന്നു: അനുഭവം വെളിപ്പെടുത്തി കൃപ

അഭിഷേക് ബച്ചന് ദീപാനീതയെ പരിചയപ്പെടുത്തി കൊടുത്തത് സോണലി ബിന്ദ്രയാണെന്ന് പറയപ്പെടുന്നുണ്ട്. അഭിഷേകിന് സ്ത്രീകളോടുള്ള ആദരവ് ദീപാനിതയിൽ മതിപ്പ് ഉളവാക്കിയപ്പോൾ നടിയുടെ ലാളിത്യവും വ്യക്തതയും അഭിഷേകിലും ആകർഷണമായി. അഭിഷേക് ബച്ചൻ തന്നെയാണ് ഈ പ്രണയത്തിന് മുൻകൈ എടുത്തതെന്നാണ് അറിയുന്നത്.

ഏകദേശം പത്ത് മാസത്തോളം ഇത് നീണ്ട് പോവുകയും ചെയ്തിരുന്നു. എങ്കിലും അതിനുള്ളിൽ എല്ലാം അവസാനിച്ചു. മുൻപ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ദിപാനിത ഇതേ കുറിച്ച് തുറന്ന് പറച്ചിൽ നടത്തിയത് വലിയ ചർച്ചയായിരുന്നു. കടന്ന് പോയ സമയത്തിന് എന്റെ ജീവിതത്തിൽ യാതൊരു പ്രധാന്യവുമില്ല എല്ലാം ശൂന്യമാണ്.

അഭിഷേകുമായി ബന്ധപ്പെട്ട വാർത്തകളിൽ ഒരു വിശദീകരണമോ സ്ഥീരികരണമോ നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നുമാണ് ദീപാനിത പറഞ്ഞത്.അതേ സമയം അഭിഷേക് ബച്ചനും ഈ ബന്ധം പുറംലോകം അറിയാനോ ശ്രദ്ധിക്കപ്പെടാനോ ആഗ്രഹിച്ചിരുന്നില്ല. കാരണം അക്കാലത്ത് അഭിഷേക് തന്റെ കരിയറിന്റെ ഏറ്റവും മോശം സമയത്ത് നിൽക്കുകയായിരുന്നു.

മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കാളും പ്രൊഫഷണൽ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ ആയിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹം ഒരിക്കലും നല്ലൊരു സുഹൃത്ത് പോലും ആയിരുന്നില്ലെന്നാണ് നടി പറയുന്നത്. ദീപാനിതയുമായി പ്രണയത്തിലായിരിക്കുന്ന കാലത്ത് തന്നെ അഭിഷേക് ബച്ചൻ നടത്തിയൊരു പാർട്ടിയിലേക്ക് നടിയെ ക്ഷണിച്ചിരുന്നില്ല.

Also Read
ബാഷയിലെ ആ സൂപ്പർ വേഷം ചെയ്യേണ്ടിയിരുന്നത് മമ്മൂട്ടി, പക്ഷേ സംഭവിച്ചത് ഇങ്ങനെ

ഇക്കാര്യം ഒരുപാട് റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിട്ടുള്ള കാര്യമായിരുന്നു. ആ പാർട്ടിയിലേക്ക് ഐശ്വര്യ റായിയെ ക്ഷണിക്കുകയും അഭിഷേക് ഏറ്റവും കൂടുതൽ ശ്രദ്ധിച്ചതും പ്രസംശകൾ കൊണ്ട് മൂടിയതും ഐശ്വര്യയെ ആയിരുന്നു.ഇത് കണ്ട ബിപാഷ ബസുവാണ് അഭിഷേകും ഐശ്വര്യയും തമ്മിൽ അടുപ്പമുണ്ടെന്നുള്ള കാര്യം ദീപാനിതയെ അറിയിക്കുന്നത്.

അഭിഷേക് ബച്ചനൊപ്പം ഒരുമിച്ച് പുറത്ത് പോവുന്നതിന് മുൻപ് വരെ ദീപാനിത നടി ബിപാഷ ബസുവിന്റെ റൂമേറ്റ് കൂടി ആയിരുന്നു. ദീപാനിതയെ കുറിച്ച് മാത്രമല്ല ഐശ്വര്യ റായിയുമായിട്ടുള്ള വിവാഹത്തിനും ഏറെ മുൻപ് നടി റാണി മുഖർജിയും അഭിഷേകും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisement