Home Entertainment Celebrities

എല്ലാം പ്ലാൻ ചെയ്തു, പക്ഷേ ഒന്നും നടന്നില്ല, വിവാഹശേഷമുള്ള ഹണിമൂണിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രസ്‌ന പവിത്രൻ

2005

വളരെ പെട്ടെന്ന് ഒരു പിടി മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് രസ്ന പവിത്രൻ. പൃഥ്വിരാജിന്റെ സഹോദരിയായി ഊഴം എന്ന ചിത്രത്തിലും ദുൽഖറിന്റെ അനുജത്തിയായി ജോമോന്റെ സുവിശേഷങ്ങളിലും തിളങ്ങിയ വളരെ പെട്ടെന്ന തന്നെ ആരാധകരുടെയും പ്രയങ്കരിയായി മാറി.

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴമെന്ന ചിത്രത്തിലൂടെയാണ് രസ്‌ന പവിത്രൻ ശ്രദ്ധ നേടിയത്. ഈ സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയെ അവതരിപ്പിച്ച താരത്തെ പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു.

Advertisements

മലയാളി ആണെങ്കിലും തമിഴ് സിനിമയിലും ശ്രദ്ധേയായ സാന്നിധ്യമായി മാറിയ നടിയാണ് രസ്‌ന പവിത്രൻ. തെരിയാമാ ഉന്ന കാതലിച്ചിട്ടേൻ എന്ന തമിഴ് ചിത്രത്തിൽ നായികയായതോടെയാണ് രസ്നയ്ക്ക് പ്രേക്ഷക പ്രശംസ ഏറെ ലഭിച്ചത്.

Also Read
രതിനിർവ്വേദം പോലുള്ള സിനിമയിൽ ഇനിയും അഭിനയിക്കുമോ, അമ്പരപ്പിക്കുന്ന മറുപടി നൽകി ശ്വേതാ മേനോൻ, ആവേശം കൊണ്ട് ആരാധകർ

പിന്നീട് മലയാള സിനിമയിൽ സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രികളിൽ ഒരാളായി മാറി രസ്‌ന പവിത്രൻ. ഊഴത്തിന് ശേഷം ജോമോന്റെ സുവിശേഷങ്ങളിലായിരുന്നു പിന്നീട് താരമെത്തിയത്. ഇത്തവണ ദുൽഖർ സൽമാന്റെ സഹോദരി വേഷമായിരുന്നു രസ്‌നയ്ക്ക് ലഭിച്ചത്. ഇതിന് ശേഷമായാണ് താരം ആമിയിലേക്ക് എത്തിയത്.

മലയാളത്തിൽ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് രസ്‌ന പവിത്രൻ. മഞ്ജു വാര്യർ ചിത്രത്തിൽ അവസരം ലഭിച്ചതിനെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. വിവാഹത്തോടെ അഭിനയം നിർത്തുന്ന നായികമാരുടെ ഇടയിലേക്കാണോ രസ്‌നയും ഇടം പിടിച്ചതെന്നായിരുന്നു പലരും ചോദിച്ചത്.

അതേ സമയം ഇടക്കാലത്ത് സോഷ്യൽ മീഡിയകളിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു താരം. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രസ്‌നയുടെ വിവാഹം. എയർ ഏഷ്യയിലെ ഉദ്യോഗസ്ഥനായ ഡാലിൻ സുകുമാരനാണ് രസ്‌നയുടെ ഭർത്താവ്. വിവാഹ ശേഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് രസ്‌ന.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗ്ലാമർ ഫോട്ടോഷൂട്ടിനെയുമൊക്കെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. കൊറോണ വന്നതോട് കൂടി ഹണിമൂൺ യാത്ര വരെ മാറ്റി വെക്കണ്ടേി വന്നതിനെ കുറിച്ച് പറയുകയാണ് രസ്ന. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുണ്ടെങ്കിലും ചെലവ് ചുരുക്കിയുള്ള യാത്രകളൊന്നും തനിക്ക് പറ്റില്ലെന്നാണ് നടി സൂചിപ്പിക്കുന്നത്.

Also Read
അതി ഭീകരമായ സാമ്പത്തിക ബാധ്യതയാണ് നൗഷാദിനുള്ളത്, വീട് പോലും പണയത്തിലാണ്, നഷ് വയെ സംരക്ഷിക്കണം, സംരക്ഷിക്കും: നൗഷാദിന്റെ ഉറ്റസുഹൃത്ത് ബ്ലെസ്സി

ഒപ്പം താൻ പോവണമെന്ന ആഗ്രഹിക്കുന്ന സ്ഥലത്തെ കുറിച്ചും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ രസ്ന വ്യക്തമാക്കുന്നു. 2019 ലായിരുന്നു രസ്ന വിവാഹിതയായത്. ഭർത്താവ് ഡാലിൻ സുകുമാരൻ. രസ്‌നയുടെ വാക്കുകൾ ഇങ്ങനെ:

വിവാഹത്തിന് ശേഷം ഹണിമൂൺ ട്രിപ്പ് പോകണമെന്ന് പ്ലാനുണ്ടായിരുന്നു. പക്ഷേ പെട്ടന്നല്ലേ കൊറോണ വന്നത്. ഒരു തരത്തിൽ ഉർവശീ ശാപം ഉപകാരം എന്ന് പറഞ്ഞത് പോലെയായി. ആദ്യ ലോക്ഡൗൺ കാലം ഞങ്ങൾക്ക് ഒരുമിച്ച് ചെലവഴിക്കാൻ കുറേ സമയം ലഭിച്ചു. രണ്ട് വീട്ടുകാർക്കുമൊപ്പം നിൽക്കാനുള്ള അവസരവും കിട്ടി. ആദ്യത്തെ കൊറോണ കാലത്ത് ഞങ്ങൾ ബംഗ്ലൂരിലായിരുന്നു. വീടിനുള്ളിൽ തന്നെ ഇരിക്കേണ്ട അവസ്ഥ.

കല്യാണം കഴിഞ്ഞ ഉടനെ ആയത് കൊണ്ട് കുറേ പാചക പരീക്ഷണങ്ങളും മറ്റുമൊക്കെ ചെയ്യാൻ സമയം കിട്ടി. പക്ഷേ എല്ലാവരും ചെയ്യുന്നത് പോലെ യൂട്യൂബ് ചാനലൊന്നും തുടങ്ങാൻ എനിക്ക് ഉദ്ദേശം ഇല്ലായിരുന്നു. കഴിഞ്ഞ വർഷം കൊറോണയെ പരിചയപ്പെടാനുള്ളതായിരുന്നു എങ്കിൽ ഈ വർഷം കൂടുതൽ പഠിക്കാനുള്ളതായിട്ടാണ് കാണുന്നതെന്ന് രസ്ന പറയുന്നു.

പോയി കാണാൻ ആഗ്രഹമുള്ള കുറച്ച് ഇടങ്ങളുണ്ടെന്ന് കൂടി രസ്ന പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് മലേഷ്യയിൽ പോകണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ദൈവാനുഗ്രഹത്താൽ അവിടെ പോകാൻ സാധിച്ചു. ദുബായിലും പോയിട്ടുണ്ട്. അധികം വിദേശരാജ്യങ്ങളിലേക്ക് ഒന്നും പോയിട്ടില്ല. പക്ഷേ പലയിടത്തും പോകണമെന്നതാണ് ആഗ്രഹം.

ഏറ്റവും ഇഷ്ടമുള്ള നാട് ഏതാണെന്ന് ചോദിച്ചാൽ യുഎസ് എന്ന് പറയും. കാരണം ഒന്നുമില്ല. പക്ഷേ അവിടെ പോകണം എന്നത് വലിയൊരു ആഗ്രഹം തന്നെയാണ്. ഈ പ്രതിസന്ധി ഘട്ടം എത്രയും വേഗം കഴിയണം എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രാർഥന. നമുക്ക് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതിനോടൊപ്പം വിദേശ രാജ്യങ്ങളിലുള്ളവർക്ക് സ്വദേശത്തേക്ക് തിരികെ എത്താനുള്ള അവസരവും ലഭിക്കട്ടേ. അവരെ കാത്തിരിക്കുന്ന ഒത്തിരി കുടുംബങ്ങളുണ്ട് നമ്മുടെ നാട്ടിൽ. കൊറോണയുടെ താണ്ഡവം എത്രയും വേഗം അവസാനിക്കട്ടേ എന്നും നടി പറയുന്നു.

Also Read
മഞ്ജുവും ആയുള്ള സൗഹൃദം വലിയ ഭാഗ്യമാണെന്ന് പൂർണിമ, കൂടെയുണ്ടാവുമെന്ന് കണ്ണുംപൂട്ടി പറയാവുന്ന ആളാണ് പൂർണിമയെന്ന് മഞ്ജു വാര്യർ

കഷ്ടപ്പെട്ട് യാത്ര പോവാൻ തനിക്ക് തീരെ താൽപര്യം ഇല്ല. പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണ് ഒരു സ്ഥലത്ത് എത്തിയതെന്നും ഒറ്റ മുറിയിൽ താമസിച്ചു, ചെലവ് ചുരുക്കിയുള്ള യാത്രയാണ് എന്നൊക്കെ. പക്ഷേ എനിക്കങ്ങനൊരു യാത്ര ഒട്ടും ഇഷ്ടമല്ല. ആസ്വദിക്കാനല്ലേ നമ്മൾ യാത്ര ചെയ്യുന്നത്. അപ്പോൾ യാത്ര ശരിക്കും ആസ്വദിക്കണം.

എനിക്ക് കുറച്ച് ലാവിഷ് ആയിട്ടുള്ള യാത്രയാണിഷ്ടം. സമാധാനത്തോടെ സന്തോഷത്തോടെ യാത്ര ചെയ്യാനാണ് എനിക്ക് താൽപര്യം. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പോയാൽ യാത്രയുടെ സുഖം കിട്ടില്ലെന്നും ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും പലർക്കും പല രീതിയിലുള്ള ഇഷ്ടങ്ങളല്ലേ എന്നും രസ്ന വ്യക്തമാക്കുന്നു.

Advertisement