അതി ഭീകരമായ സാമ്പത്തിക ബാധ്യതയാണ് നൗഷാദിനുള്ളത്, വീട് പോലും പണയത്തിലാണ്, നഷ് വയെ സംരക്ഷിക്കണം, സംരക്ഷിക്കും: നൗഷാദിന്റെ ഉറ്റസുഹൃത്ത് ബ്ലെസ്സി

609

മലയാളികൾക്ക് ഏറെ സുപരിചിതനായ പാചകവിദഗ്ധനും നിർമ്മാതാവുമായ നൗഷാദിന്റെ പെട്ടെന്നുള്ള വിയോഗം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഭാര്യ വിട്ടു പിരഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരുന്നു നൗഷ്ദിന്റെ അന്ത്യം. ഇപ്പോഴും ആ വാർത്ത വിശ്വസിക്കാൻ അദ്ദേഹത്തെ അടുത്തറിയുന്ന ആർക്കും സാധിക്കുന്നില്ല.

നൗഷാദ് കൂടി പോയതോടെ ഏക മകൾ നഷ് വ ജീവിതത്തിൽ തനിച്ചായി പോയരിക്കുകയാണ് ഇപ്പോൾ. അതേ സമയം നൗഷാദിന്റെ ഉറ്റ സുഹൃത്തും സംവിധായകുമായ ബ്ലെസ്സി നൗഷാദിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നൗഷാദുമായുള്ള അടുപ്പം പറഞ്ഞത്.

Advertisements

മാത്രമല്ല നൗഷാദിന്റെ വീട് പോലും പണയത്തിലാണെന്നും മകൾക്ക് സംരക്ഷണം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബ്ലെസ്സി പറഞ്ഞു. ബ്ലെസ്സിയുടെ വാക്കുകൾ ഇങ്ങനെ:

അവന്റെ ചെറുപ്പം മുതലുള്ള പല കാര്യങ്ങളിലും ഞാനും ഭാഗഭാക്കായിരുന്നു. ഓർത്താൽ തീരാത്തത്രയും അനുഭവങ്ങളുണ്ട് ഞങ്ങൾക്കിടയിൽ. നല്ല സിനിമകൾ കാണുകയും പാട്ട് ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു നൗഷാദ്. നല്ല സഹൃദയനും കാല്പനികനും ആയിരുന്നു.

നൗഷാദ് സിനിമ നിർമ്മിക്കുന്ന കാര്യം പറയുമ്പോൾ ഞാൻ നിരുത്സാഹപ്പെടുത്തും. കാരണം അവന് അബദ്ധം പറ്റാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അത്രയധികം ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. അതിനിടയിൽ സേവിയും നൗഷാദും ചേർന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടൽ തുടങ്ങി. അതിന്റെ ഡിസൈനും ഇന്റീരിയറും ഒക്കെ ഞാനാണ് ചെയ്തത്.

ആ സമയത്താണ് ഞാൻ കാഴ്ചയുടെ കഥ പറഞ്ഞതും അവർക്ക് രണ്ടുപേർക്കും ഇഷ്ടമായി ചെയ്യാം എന്ന് തീരുമാനിച്ചതും. കാഴ്ച റിലീസ് ചെയ്തിട്ട് പതിനേഴ് വർഷങ്ങൾ പൂർത്തിയായ ദിവസമാണ് നമുക്ക് അവനെ നഷ്ടമായത്. ഒന്നര വർഷത്തിന് മുൻപ് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നൗഷാദ് വിധേയനായിരുന്നു. അത് വെല്ലൂർ ഹോസ്പിറ്റലിൽ ആയിരുന്നു ചെയ്തത്.

ആ ഓപ്പറേഷന്റെ ഭാഗമായി അവന്റെ കാലിൽ ര, ക്തം കട്ടപിടിക്കുന്ന ഒരു സാഹചര്യം ഉണ്ടായി. അതേ രീതിയിലാണ് സംവിധായകൻ സച്ചിക്ക് ഇടുപ്പ് മാറ്റി വച്ചത്തിനു ശേഷം ര, ക്തം കട്ടപിടിച്ചത്. സച്ചിക്ക് തലയിൽ ആയിരുന്നു ക്ലോട്ട്. നൗഷാദ് എന്നോട് പറഞ്ഞത് കാലിൽ ആയതുകൊണ്ട് ഞാൻ രക്ഷപെട്ടു എന്നാണ്. പക്ഷേ, പിന്നീട് കാലിലോട്ടുള്ള ര , ക്തയോട്ടം കുറഞ്ഞ് കിടപ്പായി.’

രണ്ടുമാസം ചികിത്സയ്ക്ക് ശേഷം നടക്കാൻ കഴിഞ്ഞെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുത്തില്ല. അതിന്റെ തുടർ ചികിത്സക്ക് വീണ്ടും ആശുപത്രിയിലായി. അതിനു ശേഷം പതിയെ സുഖപ്പെട്ട നൗഷാദ് ബിസിനസ്സ് പുനരാരംഭിക്കണം എന്നും മറ്റു പലതും ചെയ്യണം എന്നും പറഞ്ഞിരുന്നു. അതിനെല്ലാം ഞാൻ പിന്തുണ കൊടുത്തു.

പക്ഷേ വളരെപ്പെട്ടെന്ന് തന്നെ കാലിലെ വേ ദ ന കൂടി വീണ്ടും ആശുപത്രിയിലായി. ഇൻഫെക്ഷൻ കാലിൽ നിന്നും ര ക്ത ത്തിൽ കലർന്ന് മറ്റു പല അവയവങ്ങളെയും ബാധിച്ചു. പതിയെ അവന്റെ അവസ്ഥ മെച്ചപ്പെട്ടു വന്നപ്പോഴാണ് ഒരു വ്യാഴാഴ്ച നൗഷാദിന്റെ ഭാര്യ കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല.

അവരുടെ ഖബ റടക്കാൻ പോകുന്ന വഴി ഐസിയുവിൽ ആയിരുന്ന നൗഷാദിനെ ബെഡോടെ ഹാളിൽ കൊണ്ടുവന്ന് ഭാര്യയുടെ ഭൗതിക ശരീരം കാണിച്ചിരുന്നു. അവൻ പ്രാർത്ഥനയോടെ ഭാര്യ ഷീബയെ യാത്രയാക്കി. ക്രമേണ അവസ്ഥ മോശമായി അവന്റെ ജീവനും നമുക്ക് നഷ്ടമായി. അനവധി വർഷങ്ങൾ കാത്തിരുന്ന് ഒരുപാട് ചികിത്സകൾക്കൊടുവിലാണ് നൗഷാദിനും ഭാര്യയ്ക്കും നഷ്വ എന്ന പെൺകുഞ്ഞ് ഉണ്ടായത്.

ഒരുവർഷത്തോളം ഷീബ ബെഡ്റെസ്റ്റിൽ ആയിരുന്നു. അങ്ങനെ ഉണ്ടായ കുഞ്ഞാണ് ഇപ്പോൾ അനാഥമായത്. വളരെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം അതി, ഭീ, ക രമായ സാമ്പത്തിക ബാധ്യതയാണ് അവനുള്ളത്. താമസിക്കുന്ന വീട് പോലും മറ്റൊരാൾക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. നൗഷാദിന്റെ ചികിത്സയ്ക്ക് വൻ തുകയാണ് ചെലവായി. കുട്ടിക്ക് താമസിക്കാൻ ഇടവും അവളുടെ സംരക്ഷണവുമാണ് ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളുടെ ലക്ഷ്യമെന്നും ബ്ലസ്സി പറയുന്നു.

Advertisement