Home Entertainment Celebrities

‘എപ്പോഴും സുഹൃത്തുക്കളായിരിക്കും, എന്തും നേരിടും’ ; ആത്മമിത്രങ്ങൾക്കൊപ്പം മഞ്ജു വാര്യർ

84

മഞ്ജു വാര്യർ പങ്കു വച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉറ്റ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മഞ്ജു എത്തിയിരിക്കുന്നത്. സംയുക്ത വർമ്മയ്ക്കും ഗീതു മോഹൻദാസിനും ഒപ്പമുള്ള ചിത്രത്തിന് ‘എപ്പോഴും സുഹൃത്തുക്കളായിരിക്കും, എന്തും നേരിടും’ എന്ന കുറിപ്പ് നൽകിക്കൊണ്ടാണ് പങ്കുവച്ചിരിക്കുന്നത്.

ALSO READ

Advertisements

ഞാൻ ഇത് പ്രണയകഥ എന്ന് പറയും, എന്നാൽ സിത്താര ഇപ്പോഴും അറേഞ്ച്ഡ് വിവാഹം എന്നെ പറയൂ… അധികമാർക്കും അറിയാത്ത സിത്താര സജീഷ് ലവ് സ്റ്റോറി

‘എന്റെ പെൺകുട്ടികൾ’ എന്ന ക്യാപ്ഷനോടുകൂടി ഗീതു മോഹൻദാസും ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയ നടിയും സംവിധായികയുമായ ഗീതു മോഹൻദാസും മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും, എക്കാലത്തും മലയാളികളിടെ പ്രിയതാരമായി സംയുക്ത വർമ്മയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഗീതു മോഹൻദാസിന്റെ ജന്മദിനത്തിൽ ആശംസയറിയിച്ചുകൊണ്ട് മഞ്ജു വാര്യർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. ‘ഹാപ്പി ബർത് ഡേ ഡാർലിംഗ്, ഐ ആം യുവർ ഗാഥാ ജാം’ എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചത്.

ALSO READ

പൃഥ്വിരാജും ആഷിക് അബുവും പിൻമാറിയെങ്കിലും, വാരിയംകുന്നൻ സിനിമ പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ

സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും. ഇക്കൂട്ടത്തിൽ സംയുക്ത വർമയും ഉണ്ട്. എന്നാൽ വളരെ വിരളമായേ ചിത്രങ്ങളിൽ മാത്രമേ സംയുക്ത വർമ്മയെ കാണാറുള്ളൂ.

Advertisement