അടുത്തകാലത്തെ ഹിറ്റ് ഹാസ്യപരമ്പരകളിലൊന്നാണ് ചക്കപ്പഴം. പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടി മുന്നേറിയത്. അതുവരെ പ്രേക്ഷകർ അധികമൊന്നും ശ്രദ്ധിക്കാതിരുന്ന ചില താരങ്ങളും അവരുടെ മനസിലേക്ക് ചേക്കേറി. അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തി.
ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും. സിനിമാ – സീരിയൽ രംഗത്ത് ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്.
ALSO READ

സഹോദരനും സഹോദരിയുമായാണ് റാഫിയും ശ്രുതിയും വേഷമിടുന്നത്. പലപ്പോഴും പരസ്പരം തല്ലും വഴക്കും ഒക്കെയായാണ് പരമ്പരയിൽ ഇരുവരും എത്തുന്നത്. എന്നാൽ സ്‌ക്രീനിനപ്പുറം ഇരുവരും എങ്ങനെയാണെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
പരമ്പരയിൽ അച്ഛന്റെ വേഷം ചെയ്ത് വലിയ സ്വീകാര്യത നേടിയ നടൻ അമൽ രാജ് ദേവ് ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശ്രുതിക്കൊപ്പം ഇരുന്ന് സൊറ പറയുകയും മുടി ചീകി കൊടുക്കുകയും പുസ്തകം വായിച്ചു കൊടുക്കുകയും ചെയ്യുന്ന റാഫിയെ ആണ് വീഡിയോയിൽ കാണുന്നത്.
View this post on Instagram
‘ചിലപ്പൊ തല്ലും …. ബഹളം വയ്ക്കും … പരസ്പരം പാര വച്ചെന്നുമിരിക്കും …. പക്ഷെ ശരിക്കും ഞങ്ങളിങ്ങനെയാ … അണിയിച്ചൊരുക്കിയും കഥകൾ പറഞ്ഞ് കൊടുത്തും …. അങ്ങനേയങ്ങനെ…’- എന്നൊരു കുറിപ്പുമായാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ALSO READ

പരമ്പരയിലെ സുമേഷിലൂടെ തന്നെ സംസ്ഥാന ടെലിവിഷൻ അവാർഡും റാഫി സ്വന്തമാക്കിയിരുന്നു. ഏറ്റവും മികച്ച രണ്ടാമത്തെ നടനായിട്ടായിരുന്നു താരം തെരഞ്ഞെടുക്കപ്പെട്ടത്. നർത്തകി കൂടിയാണ് ശ്രുതി.

ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. എട്ട് സുന്ദരികളും ഞാനും എന്ന പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്. പ്രസാദ് നൂറനാടിന്റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിലും ശ്രുതി വേഷമിട്ടു. നടി അഭിനയിച്ച നിരവധി സിനിമകൾ പുറത്തിറങ്ങാനുണ്ട്.









