നാളുകൾക്ക് ശേഷം ഞങ്ങൾ കണ്ടു മുട്ടിയെന്ന് നിത്യ ദാസ് ; ബസന്തിയും മോളും പിന്നെ ബാലാമണിയുമെന്ന് ആരാധകർ : ശ്രദ്ധ നേടി ഡാൻസ് വീഡിയോ

138

മലയാളികൾക്ക് ഏറെ സുപരിചിതരായ നായികമാരാണ് നവ്യ നായരും നിത്യ ദാസും. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ ദാസ്. മിനിസ്‌ക്രീനിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ച് താരം പറഞ്ഞിരുന്നു.

ഒരുത്തിയെന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് നവ്യ. ലോക് ഡൗൺ സമയത്ത് സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിൽ നിന്നുള്ള അവസരങ്ങളും നവ്യയെ തേടിയെത്തി.

Advertisements

ALSO READ

ചന്തുവായും, പട്ടേലറായും, അച്ചൂട്ടിയായും, ബെല്ലാരി രാജയായും മഞ്ജു വാര്യർ എത്തുമ്പോൾ കൂട്ടായി സൗബിൻ : വീഡിയോ കാണാം

ടെലിവിഷൻ പരിപാടികളിലും സജീവമാണ് നവ്യ. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാർ മാജിക്കിലേക്ക് നവ്യ എത്തിയിരുന്നു. നിത്യ ദാസും അതിഥിയായി പങ്കെടുത്തിരുന്നു. നാളുകൾക്ക് ശേഷമായി പ്രിയനായികയെ കണ്ടതിന്റെ സന്തോഷമായിരുന്നു ആരാധകർ പങ്കുവെച്ചത്. ജെബ് വി മെറ്റ് എന്ന ക്യാപ്ഷനോടെയായിരുന്നു നിത്യ ദാസ് നവ്യയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.

 

View this post on Instagram

 

A post shared by Nithya Das (@nityadas_)

നിത്യ ദാസിന്റെ മകളും ഇവരോടൊപ്പമുണ്ടായിരുന്നു. നിത്യ മാത്രമല്ല മകൾ നൈനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. നൈനയേയും നിത്യ ദാസിനേയും കണ്ടാൽ സഹോദരങ്ങളാണോ എന്നു രലരും ചോദിയ്ക്കുന്നത് നടി പറഞ്ഞിരുന്നു. വസ്ത്രങ്ങൾ മാറി ഇടാറുണ്ട് ഞങ്ങൾ.

ALSO READ

കഴുത്തിലണിയിച്ച കൊലക്കയർ പോലുള്ള പവിഴമാലകൾ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനിൽ ഉയർന്ന് പറക്കാൻ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ തനി ആൾരൂപം! മഞ്ജു വാര്യർക്ക് ജന്മദിനാശംസകൾ നേർന്ന് ജി വേണുഗോപാൽ

അത് പോലെ തന്നെ ഡാൻസ് വീഡിയോയും സോഷ്യൽ മീഡിയയ്ക്കായി റീൽ ചെയ്യാനുമെല്ലാം മകൾക്ക് ഇഷ്ടമാണെന്നും നിത്യ ദാസ് പറഞ്ഞിരുന്നു.

സോ ക്യൂട്ട് എന്ന കമന്റുമായാണ് മന്യ എത്തിയത്. ബസന്തിയും മോളും പിന്നെ ബാലാമണിയുമെന്നായിരുന്നു ആരാധകർ കമന്റ് ചെയ്തത്. ഈ പറക്കും തളികയിലെ ബസന്തിയാണ് നിത്യ ദാസിനെ ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യമെത്തുന്നത്. നവ്യ നായരുടെ കരിയർ ബ്രേക്കായി മാറിയ ചിത്രമായിരുന്നു നന്ദനം.

വിവാഹ ശേഷം കേരളത്തിൽ സെറ്റിൽ ചെയ്യുന്നതിനെക്കുറിച്ച് തങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നുവെന്ന് നിത്യ ദാസ് പറഞ്ഞിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോവാറുണ്ടെന്നും താരം കൂട്ടിചേർത്തു.

 

Advertisement