ചന്തുവായും, പട്ടേലറായും, അച്ചൂട്ടിയായും, ബെല്ലാരി രാജയായും മഞ്ജു വാര്യർ എത്തുമ്പോൾ കൂട്ടായി സൗബിൻ : വീഡിയോ കാണാം

47

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി ‘വെള്ളരിക്കാപട്ടണം’ സിനിമയുടെ അണിയറപ്രവർത്തകർ ഒരുക്കിയ മോഷൻ പോസ്റ്റർ വൈറലാകുകയാണ്.

ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യരും സൗബിൻ ഷാഹിറും മമ്മൂട്ടി സിനിമകളിൽ നിന്നുള്ള രംഗങ്ങൾക്കൊത്ത് അണിനിരക്കുന്ന മോഷൻ പോസ്റ്ററാണ് ഇവർ ഒരുക്കിയത്.

Advertisement

ALSO READ

കഴുത്തിലണിയിച്ച കൊലക്കയർ പോലുള്ള പവിഴമാലകൾ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനിൽ ഉയർന്ന് പറക്കാൻ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ തനി ആൾരൂപം! മഞ്ജു വാര്യർക്ക് ജന്മദിനാശംസകൾ നേർന്ന് ജി വേണുഗോപാൽ

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടയുടെ പിറന്നാൾ. അതോടൊപ്പം തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ പിറന്നാളാണിന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തയിരിക്കുന്നത്.

ഒരു വടക്കൻ വീരഗാഥ, വിധേയൻ, അമരം, രാജമാണിക്യം എന്നീ ചിത്രത്തിലെ രംഗങ്ങളാണ് മോഷൻ പോസ്റ്ററിലുള്ളത്. ചന്തുവായും, പട്ടേലറായും, അച്ചൂട്ടിയായും, ബെല്ലാരി രാജയായും മഞ്ജു വാര്യർ എത്തുമ്പോൾ ആരോമലുണ്ണി, തൊമ്മി, രാഘവൻ, ചാമിയാർ എന്നീ കഥാപാത്രങ്ങളായാണ് സൗബിൻ പോസ്റ്ററിലുള്ളത്.

ALSO READ

അങ്ങനെ എഴുതിയിട്ട് അത് ഞാൻ ബിജുവിന്റെ ബാഗിൽ വെയ്ക്കും: ബിജു മോനോനുമായുള്ള പ്രണയത്തെ കുറിച്ച് സംയുക്ത വർമ്മ

അവസാനം ചിത്രത്തിന്റെ സസ്‌പെൻസ് ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ പ്രെയ്‌സ് ദ് ലോഡ് എന്ന സിനിമയിൽ നിന്നുള്ള ഡയലോഗുമുണ്ട് വീഡിയോയിൽ. പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള സംഭാഷണങ്ങൾ തന്നെയാണ് വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്തിയ്ക്കുന്നത്.

Advertisement