Home Entertainment Celebrities

ഗ്ലാമറായി അഭിനയിക്കുന്നതിനോടും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിനോടും എതിർപ്പില്ല! എന്നാൽ കുത്തിക്കയറ്റുന്ന രംഗങ്ങളോട് താത്പര്യമില്ല : പ്രിയങ്ക നായർ

110

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയങ്ക നായർ. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ അധികം സെലക്ടീവ് ആയ നടിയാണ് പ്രിയങ്ക. ഒരു കഥ തിരഞ്ഞടുക്കുമ്പോൾ, അതിൽ തന്നെ ആകർഷിയ്ക്കുന്ന എന്തെങ്കിലും ഉണ്ടായിരിയ്ക്കണം എന്നാണ് പ്രിയങ്ക പറയുന്നത്. തിരക്കഥ മുഴുവൻ വായിച്ചു നോക്കിയതിന് ശേഷമാണ് സിനിമ തിരഞ്ഞെടുക്കുന്നത്.

കഥാപാത്രം എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും കുഴപ്പമില്ല, പക്ഷെ തന്നെ ആകർഷിയ്ക്കുന്ന എന്തെങ്കിലും ഒന്ന് വേണം എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക വ്യക്തമാക്കി.

Advertisements

ALSO READ

‘ആരെങ്കിലും നിങ്ങളെ വിധിയ്ക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്‌നമാണ്’; വിവാദങ്ങൾക്കിടെ അമ്മയുടെ കവിളിൽ കടിച്ച് ഷംന കാസിം

കഥ ആവശ്യപ്പെട്ടാൽ ഗ്ലാമറായി അഭിനയിക്കുന്നതിനോടും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിനോടും എതിർപ്പില്ല എന്നും പ്രിയങ്ക പറയുന്നു. ഗ്ലാമർ റോളാണ് എന്ന് പറഞ്ഞുകൊണ്ട് കഥ പറയുമ്പോൾ ആദ്യം നോക്കുന്നത് കഥയും കഥാപാത്രവുമാണ്. വെയിൽ എന്ന തമിഴ് ചിത്രത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നു. അത് ആ കഥാപാത്രം ആവശ്യപ്പെടുന്നതായിരുന്നു. ഗ്ലാമറസ് ആകുന്നതോ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതോ ഒക്കെ ആ കഥയും കഥാപാത്രവും എത്രത്തോളം ആവശ്യപ്പെടുന്നുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ്.

കഥയ്ക്ക് അനിവാര്യമില്ലാത്ത ഗ്ലാമറസ് രംഗങ്ങൾ കുത്തിക്കയറ്റുന്നതിനോടും അതിൽ അഭിനയിക്കുന്നതിനോടും ഒട്ടും താത്പര്യം ഇല്ല. വെയിൽ സിനിമയിലെ അത്തരത്തിലുള്ള സീനുകൾ കഥയുടെ തനിമ ചോർന്ന് പോകാതെയാണ് എടുത്തിരിയ്ക്കുന്നത്. അതുകൊണ്ടാണ് പ്രേക്ഷകർക്കും അത് ഹൃദ്യമാവുന്നത്- പ്രിയങ്ക നായർ പറഞ്ഞു.

ALSO READ

ആറു വർഷമായി അച്ചൻ പോയിട്ട്, വല്ലാതെ മിസ്സ് ചെയ്യുന്നു: സങ്കടത്തോടെ ഭാവന

ന്യൂ ജനറേഷൻ സിനിമകളിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിനും പ്രിയങ്ക വളരെ വ്യക്തമായ ഉത്തരം നൽകി. തന്നെ സംബന്ധിച്ച് സിനിമകൾക്ക് വേർതിരിവില്ല എന്നായിരുന്നു നടിയുടെ പ്രതികരണം. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാൽ ഏത് സിനിമയും ചെയ്യും. എത്രയോ നല്ല സിനിമകളാണ് ഇപ്പോൾ മലയാളത്തിൽ സംഭവിയ്ക്കുന്നത്. വളരെ അധികം കഴിവുള്ളവരാണ് സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവൃത്തിയ്ക്കുന്നത്. സിനിമയോടുള്ള ആത്മാർത്ഥ സമീപനമാണ് ഇപ്പോഴുള്ള സിനിമാക്കാരിലെല്ലാം കാണുന്നത്. അത് നമുക്കും സന്തോഷം തരുന്ന കാര്യമാണെന്നും പ്രിയങ്ക തുറന്ന് പറയുന്നുണ്ട്.

ഇപ്പോൾ കരിയറിൽ വളരെ അധികം തിരക്ക് ആണെന്നും, ആ തിരക്ക് ആസ്വദിയ്ക്കുകയാണെന്നും നടി പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാൻ എന്ന ചിത്ത്രതിലാണ് നിലവിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ലാൽ സാറും ജീത്തു സാറും ഒന്നിയ്ക്കുന്ന സിനിമയിൽ അഭിനയിക്കുക എന്നാൽ വലിയ ഭാഗ്യമാണ്. ലാലേട്ടനൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ് ട്വൽത്ത് മാൻ എന്നും നടി പറഞ്ഞു.

Advertisement