ആറു വർഷമായി അച്ചൻ പോയിട്ട്, വല്ലാതെ മിസ്സ് ചെയ്യുന്നു: സങ്കടത്തോടെ ഭാവന

79

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറുകയായിരുന്നു ഭാവന. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും അടക്കം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് ആരാധകരും ഏറെയാണ്.

തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും അഭിനയിച്ചിട്ടുള്ള ഭാവന വിവാഹത്തിന് ശേഷം സെലക്ടീവ് ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. നിലവിൽ മലയാള സിനിമകളിൽ അത്ര സജീവമല്ലെങ്കിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഭാവന സജീവമാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഭാവന തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

Advertisements

മലയാളത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ആയിരുന്നു ഭാവനയുടെ വളർച്ച. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഭാവന തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. അന്യഭാഷാ ചിത്രങ്ങളിൽ സജീവമായിരുന്ന ഭാവനയുടെ മലയാള സിനിമകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

Also Read
മഞ്ജു വാര്യരുടെ അനുഭവങ്ങളും കഥയും കേട്ടിരിക്കാൻ നല്ല രസമാണ്; തുറന്നു പറഞ്ഞ് ജയസൂര്യ

നിലവിൽ ഭർത്താവിനൊപ്പം ബംഗ്ലൂരിലാണ് ഭാവനയുടെ താമസം. അഞ്ച് വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു കന്നഡി നിർമ്മാതാവായ നവീന്റെയും ഭാവനയുടെയും വിവാഹം. 2012ൽ റിലീസ് ചെയ്ത റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് നവീനും ഭാവനയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2018ൽ ആണ് നടി വിവാഹിതയാകുന്നത്. കന്നട നടനും നിർമ്മാതവുമായ നവീനാണ് ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

ഭാവനയുടെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകരും കാത്തിരിക്കാറുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഡാൻസ് വീഡിയോകളൊക്കെ ഭാവന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ഓർമ ദിനത്തിൽ ഭാവന പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. ജി ബാലചന്ദ്ര മേനോനാണ് ഭാവനയുടെ അച്ഛൻ. 2015 സെപ്റ്റംബറിലാണ് അദ്ദേഹം യാത്രയായത്.

നിങ്ങളില്ലാതെ ആറ് വർഷം എന്നാണ് അച്ഛനെ ഓർത്ത് താരം കുറിച്ചത്. അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു എന്നും ഭാവന പറയുന്നു. അതേ സമയം കന്നഡയിലാണ് ഇപ്പോൾ ഭാവനയുടെ അധികം ചിത്രങ്ങളും. ഇൻസ്പെക്ടർ വിക്രം ആണ് നടിയുടെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം.

96ന്റെ കന്നഡ പതിപ്പായ 99ൽ തൃഷയുടെ വേഷത്തിൽ ഭാവനനയായിരുന്നു അഭിനയിച്ചത്. ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ അറ്റ് ജിമെയിൽ. കോം തുടങ്ങിയവയാണ് ഭാവനയുടെ പുതിയ സിനിമകൾ.
ഭാവന നായികയായ ഇൻസ്പെക്ടർ വിക്രം എന്ന ചിത്രവും അടുത്തിടെ റിലീസ് ചെയ്തിരുന്നു. കന്നടയിൽ മൂന്നുചിത്രങ്ങൾ കൂടി ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Also Read
രജനികാന്തിന്റെയും ചിരഞ്ജീവിയുടേയും സഹോദരി ആകാൻ കീർത്തി സുരേഷ് വാങ്ങുന്നത് അമ്പരപ്പിക്കുന്ന പ്രതിഫലം

Advertisement