മഞ്ജു വാര്യരുടെ അനുഭവങ്ങളും കഥയും കേട്ടിരിക്കാൻ നല്ല രസമാണ്; തുറന്നു പറഞ്ഞ് ജയസൂര്യ

66

മലയാളത്തിന്റെ പോപ്പുലർ ആക്ടർ ജയസൂര്യയെ നായകനാക്കി സൂപ്പർ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഒരുക്കിയ പുതിയ സിനിമയാണ് സണ്ണി. ഈ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചും സംവിധായകനെ കുറിച്ചും തന്നെ കുറിച്ചും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ജയസൂര്യ ഇപ്പോൾ.

മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജയസൂര്യയുടെ തുറന്നു പറച്ചിൽ. കുട്ടിക്കാലം മുതൽ തന്നെ എനിക്ക് ഞാൻ ഒരു എന്റർടെയിനർ ആണെന്ന് തോന്നിയിരുന്നു. വീട്ടിൽ ഞാൻ എന്തെങ്കിലും ഗോഷ്ടികൾ കാണിക്കുമ്പോൾ മറ്റുള്ളവർ ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അഭിനയിക്കണം എന്ന മോഹം ശക്തമായി ഉണ്ടായിരുന്നു.

Advertisements

എന്നാൽ ആളുകൾ തിരിച്ചറിയണമെന്നും പൈസ ഉണ്ടാക്കണം എന്നാന്നും അന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. തുടക്കത്തിൽ മിമിക്രി ചെയ്തു. പിന്നീട് സിനിമയിൽ വന്നു. അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ഞാൻ എന്നെ തന്നെ തിരിച്ചറിയുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കടന്ന് പോകാൻ കഴിയുന്ന ഒരു നടനാണ് ഞാൻ എന്ന് തോന്നി.

എനിക്ക് സംവിധായകർ സിനിമകൾ തന്നു. ഞാൻ അധ്വാനിക്കാൻ തയ്യാറായി. എനിക്ക് അഭിനിയ്ക്കാൻ കിട്ടുന്ന കഥാപാത്രങ്ങളിൽ പൂർണമായും എന്നെ സമർപ്പിച്ചു. അഭിനയിച്ച കഥാപാത്രങ്ങൾ ഒന്നും തന്നെ പിന്തുടരാറില്ല. പക്ഷേ ഞാൻ വിളിക്കുമ്പോൾ ഓടി എത്താറുണ്ട്. ഓരോ കഥാപാത്രവും എന്റെ മനസിന്റെ അലമാരയിൽ ഭദ്രമാണ്.

Also Read
പെരുമാറ്റം ശരിയല്ല, രാധേ ശ്യാമിന്റെ സെറ്റിൽ പൂജ ഹെഗ്‌ഡെയുമായി ഉടക്കി പ്രഭാസ്, പ്രതികരണവുമായി നിർമ്മാതാക്കൾ

ചിലരൊക്കെ സ്വപ്നങ്ങളിലേക്ക് കടന്ന് വരും. എന്നിട്ട് ഞാൻ ഇവിടെ തന്നെയുണ്ടെന്ന് ഓർമ്മിപ്പിക്കും. ഇവരിൽ ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം നൽകാനാവില്ല. ആ കഥാപാത്രം നൽകുന്ന പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ അല്ല ഇഷ്ടത്തിനുള്ള മാനദണ്ഡം. അങ്ങനെ ആണെങ്കിൽ ഉത്തരം പറയാൻ എളുപ്പമായിരുന്നു.

പുണ്യാളൻ അഗർബത്തീസ് മുതലാണ് രഞ്ജിത്ത് ശങ്കറുമായിട്ടുള്ള കൂട്ടുകെട്ട് ആരംഭിക്കുന്നത്. പിന്നീട് സു സുധീ വാത്മീകം, ഞാൻ മേരിക്കുട്ടി, തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങൾ രഞ്ജിത്ത് എനിക്ക് വേണ്ടി എഴുതി. ഇവയെല്ലാം ഒട്ടനവധി അംഗീകാരങ്ങൾ എനിക്ക് നേടി തന്നു. ഒടുവിലിപ്പോൾ സണ്ണിയും.

ഈ കഥാപാത്രങ്ങളെല്ലാം യൂണിക് ആയിരുന്നു. ഇതൊന്നും ബോധപൂർവ്വം സംഭവിക്കുന്നത് അല്ലെന്നാണ് ജയസൂര്യ പറയുന്നത്. അതേ സമയം മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കുന്ന സിനിമയെ കുറിച്ചും താരം പറഞ്ഞിരുന്നു. മേരി ആവാസ് സുനോ എന്നാണ് സിനിമയുടെ പേര്. എന്നെക്കാൾ മുൻപ് സിനിമയിൽ എത്തിയ ആളാണ് മഞ്ജു. ആദ്യമായിട്ടാണ് ഞങ്ങൾ ഒരുമിച്ചൊരു സിനിമ ചെയ്യുന്നത്.

വളരെ പ്രതിഭയുള്ള അഭിനേത്രിയാണവർ. നമുക്കൊപ്പം അഭിനയിക്കുന്നവരുമായുള്ള സൗഹൃദം നമ്മുടെ പ്രകടനത്തിലും പ്രതിഫലിക്കും. എന്നെ സംബന്ധിച്ച് മഞ്ജു നല്ല സുഹൃത്താണ്. അതുകൊണ്ട് തന്നെ ഒരുമിച്ച് അഭിനയിക്കുന്നത് ഏറെ സന്തോഷം നൽകിയിരുന്നു. സിനിമയിൽ നമുക്ക് മുൻപേ എത്തിയ വ്യക്തിയുമായുള്ള സൗഹൃദം ആസ്വദിക്കുന്ന ഒരാളാണ് ഞാൻ.

Also Read
രജനികാന്തിന്റെയും ചിരഞ്ജീവിയുടേയും സഹോദരി ആകാൻ കീർത്തി സുരേഷ് വാങ്ങുന്നത് അമ്പരപ്പിക്കുന്ന പ്രതിഫലം

അവർ പങ്കുവെക്കുന്ന അനുഭവങ്ങളും കഥകളും കേട്ടിരിക്കാൻ തന്നെ നല്ല രസമാണെന്നും ജയസൂര്യ പറയുന്നു. അതേ സമയം ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് എന്ന പ്രത്യേകതയോട് കൂടിയാണ് സണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇത്രയും സിനിമകൾ പൂർത്തിയാക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നതായിട്ടാണ് താരം പറയുന്നത്.

സിനിമയിൽ പിടിച്ച് നിൽക്കാൻ കഴിവിനൊപ്പം ഭാഗ്യം കൂടി വേണം. എനിക്ക് മുൻപ് വന്ന് കഴിവുള്ള പല അഭിനേതാക്കാളും പാതി വഴിയിൽ സിനിമ ഉപേക്ഷിച്ച് പോയതായിട്ടും താരം സൂചിപ്പിച്ചു. ഞാൻ എന്ന വ്യക്തി എന്നിലെ നടനെ നശിപ്പിക്കില്ല. എന്ന ജീവിത തത്വമാണ് തന്നെ മുന്നോട്ട് കൊണ്ട് പോവുന്നത്. ഞാൻ എന്നെയും സിനിമയെയും ചതിക്കില്ലെന്നും ജയസൂര്യ ഉറപ്പിച്ച് പറയുന്നു.

Advertisement