Home Entertainment

വൈഫ് ഹിന്ദുവും ഞാൻ ക്രിസ്ത്യനുമാണ്, പ്രതിഷേധങ്ങളോ വിപ്ലവമോ ഒന്നും ഉണ്ടായില്ല: തുറന്നു പറഞ്ഞ് സീരിയൽ താരം നവീൻ അറക്കൽ

868

മലയാളം മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങളാണ് നടൻമാരായ നവീൻ അറക്കലും ആനന്ദ് നാരായണനും. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയൽ കുടുംബവിളക്കിലെ അനിരുദ്ധ് ആയി തിളങ്ങി നിൽക്കുകയാണ് ആനന്ദ്. സീരിയലിലെ വിശേഷങ്ങളും സഹതാരങ്ങളെ കുറിച്ചും തന്റെ യൂട്യൂബിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെ ആനന്ദ് പറയാറുണ്ട്.

ഏറ്റവും പുതിയതായി നടൻ നവീൻ അറക്കലിന്റെ വിശേഷങ്ങൾ പറഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ച് കൊണ്ടാണ് സീരിയലിലെ കഥാപാത്രങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും പറഞ്ഞത്. നിരവധി സീരിയലുകളിൽ വില്ലനായും നായകനായിട്ടു ഒക്കെ അഭിനയിച്ചിട്ടുള്ള നവീൻ മസിലളിയൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Advertisements

Also Read
മകളാണ് ഇപ്പോൾ എന്റെ ലോകം, അവൾ നീളം വെക്കുന്നുണ്ടോ വളരുനുണ്ടോ എന്ന് നോക്കികൊണ്ടിരിക്കും; അനന്ത നാരായണിയെകുറിച്ച് മനസ് തുറന്ന് ശോഭന

മസിലുള്ള ശരീരവും കലിപ്പ് നോട്ടവുമൊക്കെയായി വില്ലൻ വേഷത്തിലെത്തി അടുപ്പിച്ച് രണ്ട് തവണ മികച്ച വില്ലനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും നേടി എടുത്തിയിരുന്നു. സീരിയലിന് പുറമേ സ്റ്റാർ മാജിക് അടക്കം ചില ടെലിവിഷൻ ഷോ കളിലും നവീൻ സജീവമാണ്.

ഏറ്റവും പുതിയതായി ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടിയിലും എത്തിയിരുന്നു. ആനന്ദിന്റെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നവീൻ പറഞ്ഞിരുന്നു. തന്റേത് ഇന്റർകാസ്റ്റ് വിവാഹമാണെന്ന് നവീൻ മുൻപും പറഞ്ഞിട്ടുണ്ട്. രണ്ട് വീട്ടിലും എതിർപ്പുകളൊക്കെ ഉണ്ടായിരുന്നു എങ്കിലും വിവാഹം കഴിഞ്ഞ് ഇപ്പോൾ കുഴപ്പമൊന്നുമില്ലാതെ കഴിയുകയാണ്.

ഭാര്യയും രണ്ട് മക്കളുമാണ് തനിക്കുള്ളത്. വൈഫ് ഹിന്ദുവും ഞാൻ ക്രിസ്ത്യനുമാണ്. അങ്ങനെ പ്രതിഷേധങ്ങളോ വിപ്ലവമോ ഒന്നും നടത്തിയില്ല. പരസ്പരം ഇഷ്ടമായിരുന്നു. ഒന്നര വർഷത്തോളം പ്രണയിച്ചു. സ്റ്റാർ മാജിക് ഒത്തിരി ആരാധകരെ സമ്മാനിച്ചു. സീരിയൽ ചെയ്യുമ്പോൾ സീരിയലിലെ കഥാപാത്രത്തിലൂടെ മാത്രമേ നമ്മൾ അറിയപ്പെടുക ഉള്ളു.

നവീൻ സ്റ്റാർ മാജിക്കിൽ വരാത്തത് എന്താണെന്ന് അന്വേഷിച്ചെത്താറുള്ള ആരാധകർക്കുള്ള മറുപടിയും താരം നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അവസാനം സ്റ്റാർ മാജിക്കിൽ എത്തിയത്. സീരിയലുകളിൽ കൂടുതൽ ഓഫറുകൾ വരുന്നത് കൊണ്ടാണ് സ്റ്റാർ മാജിക്കിലേക്ക് എത്താൻ പറ്റാതെ പോയത്. സീരിയലുകൾ തിരുവനന്തപുരത്തും സ്റ്റാർ മാജിക് എറണാകുളത്തുമാണ്.

ഇതിനിടയിൽ കുറേ യാത്രകൾ വേണ്ടി വരും. ഇവിടെ കഴിഞ്ഞ് അവിടെ എത്തുമ്പോഴെക്കും മടുക്കും. ഇപ്പോൾ ഒന്ന് രണ്ട് സീരിയലുകൾ കമ്മിറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്നും നവീൻ പറയുന്നു. അതേ സമയം വീഡിയോയ്ക്ക് താഴെ നവീനെ കുറിച്ചുള്ള രസകരമായ കമന്റുകളുമായിട്ടാണ് ആരാധകർ എത്തുന്നത്. നവീൻ ചേട്ടനെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാ. സ്റ്റാർ മാജിക്കിൽ എല്ലാരും ചേട്ടനെ കളിയാക്കുമ്പോ വിഷമം തോന്നാറുണ്ട്.

താങ്ക്സ് ആനന്ദ് ചേട്ടാ നവീൻ ചേട്ടനെ കൊണ്ട് വന്നതിന്. ആനന്ദിന്റെ ഇന്റർവ്യൂ കണ്ടിരിക്കാൻ ഒരു ഫ്ളോ ഉണ്ട്. സ്‌കിപ് ചെയ്യാതെ കണ്ടു. ഒട്ടും ബോറടിപ്പിക്കില്ല. നവീൻ ചേട്ടൻ പൊളിയാണ്. പാടാത്ത പൈങ്കിളി സീരിയലിലെ നവീൻ ചേട്ടന്റെ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോൾ ആ ക്യാരക്ടർ ആദ്യം ചെയ്ത ശബരി ചേട്ടനെ ഓർത്ത് പോയി.

Also Read
ദൃശ്യം 2 ൽ അഭിനയിച്ചത് കൊണ്ടാണ് ഭർത്താവുമായി പിരിഞ്ഞത് എന്ന് പറയുന്നവരോട് അഞ്ജലി നായർക്ക് പറയാനുള്ളത്

മസിൽ ഉണ്ടെന്നേ ഉള്ളൂ. ആളൊരു പാവമാണ്. സ്റ്റാർ മാജിക്കിലേയ്ക്ക് വേഗം വരാൻ ശ്രമിക്കണം എന്നൊക്കെയാണ് ആരാധകർ പറയുന്നത്. അതേ സമയം കുടുംബ വിളക്കിലെ ആതിര ചേച്ചിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന ആവശ്യം കൂടി ചിലർ ആനന്ദിന് മുന്നിലേക്ക് വെക്കുന്നുണ്ട്.

കുടുംബവിളക്കിലെ തന്നെ സിദ്ധാർഥ്, വേദിക എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൃഷ്ണ കുമാറിനും ശരണ്യ ആനന്ദിനു മൊപ്പമുള്ള വീഡിയോ ആനന്ദ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മറ്റ് താരങ്ങളെ കൂടി കാണാൻ ഏവരും കാത്തിരിക്കുകയാണ്.

Advertisement