തന്റെ ജീവിതം തകർത്തത് ബിന്ദുപണിക്കർ ആണെന്ന് സായികുമാറിന്റെ ആദ്യ ഭാര്യ, വീണ്ടും ചർച്ചയായി താര വിവാഹം

2631

സിനിമാ താരങ്ങളെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കുന്നത് സാധാരണമാണ്. അത്തരത്തിലൊരു ഗോസിപ്പിന്റെ ഇരയായിരുന്നു നടി ബിന്ദു പണിക്കരും നടൻ സായി കുമാറും. മലയാള സിനിമയിൽ മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമായിരുന്നു നടി ബിന്ദു പണിക്കർ.

സിനിമയിൽ പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല കോമഡി മറിച്ച് സ്ത്രീകൾക്കും അതിഗംഭീരമായി ഇതിൽ തിളങ്ങാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ. കെപിഎസി ലളിത, ഉർവശി, ഫിലോമിന, സുകുമാരി അമ്മ, ബിന്ദു പണിക്കർ അങ്ങനെ നിരവധി മലയാളം നടിമാർ ഇതിന് ഉദാഹരണമാണ്.

Advertisements

Also Read
വൈഫ് ഹിന്ദുവും ഞാൻ ക്രിസ്ത്യനുമാണ്, പ്രതിഷേധങ്ങളോ വിപ്ലവമോ ഒന്നും ഉണ്ടായില്ല: തുറന്നു പറഞ്ഞ് സീരിയൽ താരം നവീൻ അറക്കൽ

ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ കൂടിയാണ് ഇവർ. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി ബിന്ദു പണിക്കർ. കുശുമ്പിയായും, അത്യാർത്തിയുള്ളവളായും, അമ്മയായും, സഹോദരിയായും, ഭാര്യയായും, ഒക്കെ വ്യത്യസ്ത വേഷങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള നടി കൂടിയാണ് ബിന്ദുപണിക്കർ.

കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. ദാമോദര പണിക്കരുടേയും നീനയുടേയും മകളായാണ് താരം ജനിച്ചത്. പ്രണയ വിവഹമായിരുന്നു പണിക്കർ വിഭാഗത്തിൽ പെട്ട അച്ഛന്റേയും ക്രിസ്ത്യാനിയായ അമ്മടുടേയും. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു ബിന്ദു പണിക്കരുടെ അച്ഛൻ. ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്.

സ്‌ക്രീനിലൂടെ നമ്മളെ ചിരിപ്പിച്ചു എങ്കിലും നടിയുടെ കഴിഞ്ഞകാലങ്ങൾ അൽപ്പം നൊമ്പരം നൽകുന്നതായിരുന്നു. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. 2003 ൽ ബിജു വി നായർ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു. പിന്നീട് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്. ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. വിവാഹം കഴിഞ്ഞതിനു ശേഷവും ഇവരെചുറ്റിപ്പറ്റി ഗോസിപ്പുകൾ പരന്നിരുന്നു.

വിവാഹത്തിനു മുന്നെ ഇരുവരും ഒരുമിച്ചായിരുന്നു താമസം എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചപ്പോഴും പല കഥകളും പ്രചരിച്ചുകൊണ്ടിരുന്നു. വിവാഹത്തിനു മുൻപ് തന്നെ തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ കാരണം അമേരിക്കൻ ഷോയാണെന്നാണ് ബിന്ദു പറഞ്ഞത്. ആദ്യ ഭർത്താവ് ബിജുവേട്ടൻ മരിച്ചു മാസങ്ങളോളം സിനിമയിൽ നിന്നും ഞാൻ വിട്ടുനിന്നു.

അപ്പോഴാണ് സായിയേട്ടൻ ഉൾപ്പടെ ഉള്ളവർ അമേരിക്കയിൽ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്. എന്റെ സഹോദരന്റെ നിർബന്ധ പ്രകാരം അമേരിക്കയിൽ ആ പരിപാടിയിൽ പങ്കെടുക്കാനായി പോയി. എന്നാൽ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകൾ പ്രചരിച്ചുതുടങ്ങി. അതിലൊന്നും വാസ്തവമില്ലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭർത്താവും വിവാഹം ആലോചിച്ചു വീട്ടിൽ എത്തി.

Also Read
മകളാണ് ഇപ്പോൾ എന്റെ ലോകം, അവൾ നീളം വെക്കുന്നുണ്ടോ വളരുനുണ്ടോ എന്ന് നോക്കികൊണ്ടിരിക്കും; അനന്ത നാരായണിയെകുറിച്ച് മനസ് തുറന്ന് ശോഭന

പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു എന്റെ മറുപടി ബിന്ദു പണിക്കർക്ക് എതിരെ സായ്കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. ബിന്ദു പണിക്കർ തന്റെ ജീവിതം തകർത്തു എന്നാണ് പ്രസന്ന അന്ന് ആരോപിച്ചത്. എന്നാൽ ഈ ആരോപണത്തെ ബിന്ദുവും സായ്കുമാറും നിഷേധിക്കുകയായിരുന്നു.

ബിന്ദുവിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സായ്കുമാർ പഴയൊരു അഭിമുഖത്തിൽ വാചാലനായിട്ടുണ്ട്. തനിക്ക് എല്ലാം ബിന്ദുവാണെന്നാണ് സായ്കുമാർ പറഞ്ഞത്. ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി വാർത്തകൾ വന്നു. ഏറ്റവും ഒടുവിലാണ് ബിന്ദുവിന്റെ പേര് വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ഇപ്പോൾ ജീവിതത്തിൽ തനിക്കെല്ലാം ബിന്ദുവാണെന്നും സായ്കുമാർ പറഞ്ഞിരുന്നു

Advertisement