ആദ്യമൊക്കെ സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടായിരുന്നു, പക്ഷെ അത് നടക്കാതെ പോയതിന്റെ കാരണം ഇതാണ്; തുറന്നു പറഞ്ഞ് സുറുമി

590

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ പോലെതന്നെ ആരാധകർക്ക് ഏറെ സുപരിതിചരാണ് അദ്ദേഹത്തിന്റെ കടുംബവും. ഭാര്യ സുൽഫത്തും മക്കളായ സുറുമിയും ദുൽഖറും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്. മകൻ ദുൽഖർ സൽമാൻ ഇപ്പോൾ ബോളിവുഡിലും വളരെ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു.

മകൾ സുറുമി വെള്ളിത്തിരയുടെ യാതൊരു മേഖലയിലേക്കും എത്തിയിട്ടില്ല. പിതവും സഹോദരനും അഭിനയത്തിൽ സജീവമായപ്പോൾ സുറുമി ചിത്രരചനയിലേക്കാണി കടന്നത്. അതേസമയം ഇന്ത്യൻ സിനമയിലെതന്നെ മെഗാസ്റ്റാറായ പിതാവിന്റെയും പാൻ ഇന്ത്യൻ സൂപ്പർതാരമായ സഹോദരന്റെയും മാത്രമല്ല, ഭർത്താവിന്റെ മേൽവിലാസവും സുറുമിക്കുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹാർട്ട് സർജൻ മുഹമ്മദ് റൈഹാൻ ഷാഹിദിന്റെ ഭാര്യയാണ് സുറുമി.

Advertisements

എന്നാൽ ഏവരും സുറുമിയോട് ചോദിക്കുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് അഭിനയ മേഖല തിരഞ്ഞെടുത്തില്ല എന്നത്.
തനിക്ക് ആദ്യമൊക്കെ താൽപര്യമുണ്ടയിരുന്നു പക്ഷെ ഭയമാണ്, അഭിനയം സിനിമ ഇതൊക്കെ ഒരുപാട് ഇഷ്ടമാണെങ്കിലും തനിക്ക് ക്യാമറയ്ക്ക് മുന്നിൽ നിന്ന് വാപ്പച്ചിയെ പോലെയോ സഹോദരനെ പോലെയോ അഭിനയിക്കാൻ കഴിയില്ല എന്നാണ് സുറുമി മറുപടി പറയുന്നത്. എല്ലാവരുടെയും മുന്നിൽ വെച്ച് ക്യാമറയുടെ മുന്നിൽ ഇരുന്ന് ഒരു വാക്കുപോലും എനിക്ക് പറയാൻ പറ്റില്ല, ഭയമാണെന്നും എന്നാലും തനിക്ക് ആ മേഖല ഇഷമായിരുന്നു എന്നും സുറുമി പറയുന്നു.

Also Read
തന്റെ ജീവിതം തകർത്തത് ബിന്ദുപണിക്കർ ആണെന്ന് സായികുമാറിന്റെ ആദ്യ ഭാര്യ, വീണ്ടും ചർച്ചയായി താര വിവാഹം

എന്ത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുടുബം എനിക്ക് തന്നിരുന്നു. ചെറുപ്പം മുതലേ വരയ്ക്കാൻ ഇഷ്ടമാണ്. വരയ്ക്കുകയും ചെയ്യും എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ ആരും തന്നെ നിർബന്ധിച്ചിട്ടില്ലെന്നും സുറുമി വ്യക്തമാക്കുന്നു. ഫോട്ടോഗ്രാഫി തനിക്ക് ഇഷ്ടമാണെന്നും എന്നാൽ മികച്ച രീതിയിൽ ഫോട്ടോ എടുക്കാൻ തനിക്ക് സാധിക്കുമോ എന്ന് അറിയില്ല. എന്നാൽ ചിത്രരചനയോടുള്ള അഭിനിവേശം കൊണ്ടാണ് ഫൈൻ ആർട്സിൽ ബിരുദ, ബിരുദാനന്തരപഠനങ്ങൾ നടത്തിയത്.

ചെന്നൈ സ്റ്റെല്ലാ മേരീസിൽനിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടിയ സുറുമി ലണ്ടൻ ചെൽസി കോളേജ് ഓഫ് ആർട്സിൽനിന്നാണ് ബിരുദാനന്തര ബിരുദം നേടിയതെന്നും താരം പറയുന്നു. ഒരു സമയത്ത് താര പുത്രി തന്റെ ചിത്രങ്ങൾ വില്പനക്ക് വെച്ചിരുന്നു. എന്നാൽ ഇത് മമ്മൂട്ടി, സുറുമി, ഭർത്താവ് ഡോ. റെയ്ഹാൻ സയ്യദ് എന്നിവർ ട്രസ്റ്റിമാരായുള്ള ‘വാസ്’ എന്ന സന്നദ്ധസംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി ആയിരുന്നു.

ഭർത്താവ് ഡോ. റെയ്ഹാൻ നൽകുന്ന പിന്തുണ കൂടുതൽ വരയ്ക്കാൻ പ്രചോദനംനൽകുന്നു എന്നും സുറുമി പറഞ്ഞിരുന്നു. അതുപോലെ ഡാഡിയും മമ്മയും സഹോദരൻ ദുൽഖർ സൽമാനും നല്ലപിന്തുണയാണു നൽകുന്നത് എന്നും താരപുത്രി പറയുന്നു.

ക്യാമറയ്ക്ക് മുന്നിലോ അഭിമുഖങ്ങളിലോ പതിവായി എത്തുകയോ സമൂഹ മാധ്യമങ്ങളിൽ സജീവമോ അല്ല സുറുമി. പക്ഷെ, ചിത്ര രചനയ്ക്കൊപ്പം നല്ല രീതിയിൽ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും സുറുമിക്കുണ്ട്.

Also Read
വൈഫ് ഹിന്ദുവും ഞാൻ ക്രിസ്ത്യനുമാണ്, പ്രതിഷേധങ്ങളോ വിപ്ലവമോ ഒന്നും ഉണ്ടായില്ല: തുറന്നു പറഞ്ഞ് സീരിയൽ താരം നവീൻ അറക്കൽ

Advertisement