Home Entertainment

പ്രസവശേഷം നഷ്ടപ്പെട്ട ശരീര സൗന്ദര്യം തിരിച്ചു പിടിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി അമൃത സുരേഷ്

1350

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായിക യാണ് അമൃത സുരേഷ്. ഇപ്പോഴ അമൃതയും കുടുംബവും ഏവർക്കും സുപരിചിതരാണ്. കുടുംബ വിശേഷങ്ങളും പാട്ടുമായി സോഷ്യൽമീഡിയയിലൂടെ എപ്പോഴും സജീവമാണ് താരം.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിങറിൽ മത്സരാർഥിയായി എത്തിയതോടെ ആണ് അമൃത മലയാളികൾക്ക് സുപരിചിതയാകുന്നത്. ഫൈനൽ സ്റ്റേജ് വരെ എത്തിയ മത്സരാർഥി കൂടിയാണ് അമൃത.റിയാലിറ്റി ഷോയിൽ വിജയിയാകാൻ സാധിച്ചില്ലെങ്കിലും പാട്ടിനെ മുറുകെ പിടിച്ചിരുന്ന അമൃത റിയാലിറ്റി ഷോയ്ക്ക ശേഷം സിനിമകളിൽ പാടി തുടങ്ങി.

Advertisements

ആഗതൻ, പുള്ളിമാൻ, വിളക്കുമരം, ക്രോസ് റോഡ്, ജൂൺ തുടങ്ങിയ സിനിമകളിൽ ?ഗാനങ്ങൾ ആലപിച്ചു. കൂടാതെ സംഗീത സംവിധാനവും കവർ സോങുമെല്ല ഇടയ്ക്കിടെ പുറത്തിറക്കാറുണ്ട്. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ് അനുജത്തി അഭിരാമിക്കൊപ്പം അമൃതയും. ആദ്യ ലോക്ക്ഡൗൺ സമയത്ത് എജി വ്‌ലോഗ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ചും അമൃതയും കുടുംബവും എത്തിയിരുന്നു.

Also Read
ഓരോ സെക്കൻഡും എൻജോയ് ചെയ്യും, വളരെ അത്ഭുതകരമായ മനുഷ്യൻ: മോഹൻലാലിനെ കുറിച്ച് ലിയോണ ലിഷോയിയും ശാന്തി പ്രിയയും

വീട്ടിലെ ആഘോഷങ്ങളുടെയും പുത്തൻ സിനിമാ വിശേഷങ്ങളും എല്ലാം ഈ യുട്യൂബ് ചാനലിലൂടെ അമൃത പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. 2010ൽ നടൻ ബാലയെ വിവാഹം ചെയ്ത ശേഷം സംഗീതത്തിൽ നിന്നെല്ലാം അമൃത ഇടവേളയെടുത്തിരുന്നു. പിന്നീട് 2019ൽ ഇരുവരും വിവാഹമോചിതരായി. ഇതിന് ശേഷമാണ് അമൃത വീണ്ടും സംഗീതത്തിലേക്ക് തിരിച്ചെത്തിയത്.

ഇപ്പോൾ മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികയെ ചുറ്റിപ്പറ്റിയാണ് അമൃതയുടെ ലോകം. അടുത്തിടെ ഒരു ആരോഗ്യ മാസികയുടെ കവർഗേൾസായതിന്റെ അനുഭവങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത ഇപ്പോൾ. മെന്റൽ ഹെൽത്ത്, വർക്കൗട്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളായിരുന്നു അമൃത മാസകയ്ക്ക് വേണ്ടി പങ്കുവെച്ചത്.

വിഷമം ഉള്ളപ്പോൾ പാട്ട് കേൾക്കാറില്ലെന്നും പാട്ട് തന്റെ വിഷമം കൂട്ടുകയേയുള്ളൂ എന്നുമെല്ലാം താരം പറയുന്നു.
അമൃതയ്ക്ക് ഒപ്പം മകൾ പാപ്പുവും ആരോഗ്യ മാസികയുടെ മുഖ ചിത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സങ്കടനിമിഷങ്ങളിൽ പാട്ടിനെ ഒഴിവാക്കുകയാണ് ചെയ്യാറെന്നും ഗായിക കൂടിയായ അമൃത പറയുന്നു.

കൂടാതെ പ്രവസശേഷം വർധിച്ച ശരീരഭാരം വർക്കൗട്ടിലൂടെ കുറച്ചതിനെ കുറിച്ചും അമൃത പറയുന്നുണ്ട്. വർക്കൗട്ട് ചെയ്യാനിഷ്ടമാണ്. പ്രസവ ശേഷം 86 വരെ പോയതാണ് ഭാരം. വർക്കൗട്ട് ചെയ്ത് കുറച്ചതാണ്. വർക്കൗട്ട് ചെയ്യുമ്പോൾ നമ്മളറിയാതെയൊരു പോസിറ്റിവിറ്റി വരും. പിന്നെ വായന, യോഗ ചെയ്യാറുണ്ട് പിന്നെ പാപ്പുവുമുണ്ട് എന്ന് അമൃത പറയുന്നു.

സ്‌കൂൾ തുറക്കണമെന്നാണ് ആഗ്രഹമുള്ളത്. ഫ്രണ്ട്സ്, ടീച്ചർ അറ്റാച്ച്മെന്റൊക്കെ കുട്ടികൾക്ക് ൻഷ്ടമാവുകയാണ്. എത്രത്തോളം പോസിബിളാണ് എന്ന് അറിയില്ല. പാപ്പു ഇടയ്ക്ക് സുഹൃത്തുക്കളയൊക്കെ കണ്ടിരുന്നു. രക്ഷിതാക്കളൊക്കെ കുട്ടികളെയൊക്കെ കൊണ്ടുവന്നിരുന്നു. കൊറോണ ടൈമിലാണ് ഭഗീര വന്നത്. തന്റെ സഹോദരനാണ് ഭഗീര എന്നാണ് പാപ്പു പറയുന്നത്.

രണ്ടുപേരും നല്ല കൂട്ടുകാരാണ്. അമ്മയും അച്ഛനും എപ്പോഴും അവൾക്കൊപ്പമുണ്ട്. യുട്യൂബ് തുടങ്ങിയ ശേഷം ഒരുപാട് പേർ സപ്പോർട്ട് നൽകുന്നുണ്ട്. അത് വലിയ സന്തോഷവും ആശ്വാസവും എനിക്ക് നൽകുന്നുണ്ട്. അമൃത പറയുന്നു. അടുത്തിടെ ഹൈദരാബാദിൽ നടന്ന സൈമ അവാർഡ്‌സിൽ പങ്കെടുക്കാൻ അമൃതയും സഹോദരി അഭിരാമിയും പോയിരുന്നു.

Also Read
അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് ആ സൂപ്പർതാരത്തിന്റെ ഭാര്യ ആകണം; മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞ് അനുശ്രീ

അമൃതയുടെ വക ഒരു പെർഫോമൻസും ഉണ്ടായിരുന്നു. സൈമ ചടങ്ങ് പൂർത്തിയാക്കിയ ഉടൻ അമൃത മകൾ പാപ്പുവിന്റെ പിറന്നാൾ ആഘോഷിക്കാൻ കേരളത്തിലേക്ക് പറന്നെത്തിയിരുന്നു. ശേഷം ഇരുവരും ആഘോഷമായി പിറന്നാൾ ആഘോഷിക്കുകയും ഔട്ടിങ് നടത്തുകയും എല്ലാം ചെയ്തിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Advertisement