ആകെ തകർന്നിരിക്കുകയാണ്, വിഷമ സമയത്തു ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി, സങ്കത്തോടെ മിയ ജോർജ്

75

മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയാ ജോർജ്. അൽഫോൺസാമ്മ എന്ന സീരിയലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിൽ എത്തി തിളങ്ങി നിൽക്കുകയാണ് നടി. നായികയെന്നോ സഹനടിയെന്നോ വ്യത്യാമില്ലാതെ സിനിമ തിരഞ്ഞെടുക്കുന്ന നടി നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വതരിപ്പിച്ചു.

നായികയായി മലയാളത്തിലും തമിഴിലും തെലുങ്കിലും താരം തിളങ്ങി. ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ച മിയയ്ക്ക് ആരാധകരും ഏറെയാണ്. 2020 ലെ ലോക്ക് ഡൗൺ സമയത്താണ് ബിസിനസ് കാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത്.

Advertisements

ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അടുത്തിടെയാണ് നടി ഒരു കുഞ്ഞിന് ജന്മം നൽകിയത്. അതേ സമയം മിയയുടെയും ഭർത്താവ് അശ്വിന്റെയും വിവാഹ വാർഷികം ആഘോഷിച്ച് സന്തോഷം അവസാനിക്കുന്നതിന് മുമ്പാണ് മിയയുടെ വീട്ടിൽ അപ്രതീക്ഷിത വിയോഗം ഉണ്ടായത്.

Also Read
പ്രസവശേഷം നഷ്ടപ്പെട്ട ശരീര സൗന്ദര്യം തിരിച്ചു പിടിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി അമൃത സുരേഷ്

മിയയുടെ പിതാവ് ജോർജ് ജോസഫിന്റെ മരണമാണ് കുടുംബത്തെ സങ്കടക്കടലിലാഴ്ത്തിയത്. മിയയെയും ചേച്ചി ജിനിയെയും പിതാവിന്റെ വേർപാട് ഏറെ തളർത്തിയിരുന്നു. ജിനിയുടെ യൂട്യൂബ് ചാനലായ ജിനീസ് വ്ലോഗിലൂടെയാണ് ജിനി വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്. യൂട്യൂബ് ചാനൽ തുടങ്ങാനായി പപ്പയാണ് ക്യാമറ മേടിച്ച് തന്നതെന്നും വൈകാതെ പുതിയ വീഡിയോയുമായി എത്തുമെന്നുമാണ് ജിനി നേരത്തെ പറഞ്ഞിരുന്നു.

യോഹന്നാൻ 16:22 അതിനാൽ നിങ്ങൾക്കും ഇപ്പോൾ ദു:ഖമുണ്ട്; പക്ഷേ ഞാൻ നിങ്ങളെ വീണ്ടും കാണും, നിങ്ങളുടെ ഹൃദയം സന്തോഷിക്കും, ആരും നിങ്ങളുടെ സന്തോഷം നിങ്ങളിൽ നിന്ന് എടുത്തുകളയുകയുമില്ല. അതെ പപ്പാ, ആരും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ സ്നേഹവും ഓർമ്മകളും എടുക്കുകയില്ല. ഞങ്ങൾ തകർന്നിരിക്കുകയാണ്, അത് പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്.

ഈ വർഷങ്ങളിലുടനീളം നിങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹം ഇപ്പോൾ മുതൽ പ്രേരകശക്തിയായിരിക്കും. മിസ്സ് യു പപ്പാ എന്നും ആയിരുന്നു മിയ പങ്കുവെച്ച വാക്കുകൾ. പപ്പയ്ക്കും മമ്മിക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പമായാണ് മിയ കുറിപ്പ് പോസ്റ്റ് ചെയ്തത്. വിഷമഘട്ടത്തിൽ കൂടെ നിന്നവർക്ക് നന്ദിയും താരം അറിയിച്ചിരുന്നു.

മിയയുടെയും അശ്വിന്റെയും വിവാഹ വാർഷികം അടുത്തിടെയാണ് ആഘോഷിച്ചത്. മാട്രിമോണിയലിലൂടെയാണ് മിയ്ക്കായി അശ്വിനെ അമ്മ കണ്ടെത്തിയത്. വിവാഹ ശേഷം അധികം വൈകാതെ ഇവരുടെ കുടുംബത്തിലേക്ക് കുഞ്ഞ് അഥിതിയും എത്തി. മകന് ലൂക്ക എന്നാണ് മിയയും അശ്വിനും നൽകിയിരിക്കുന്ന പേര്.

ഞങ്ങളുടെ വിഷമ സമയത്തു ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി. നിങ്ങളുടെ പ്രാർത്ഥനകളും സ്‌നേഹവാക്കുകളും ഞങ്ങൾക് ആശ്വാസവും ശക്തിയും നൽകുന്നുണ്ട്. എല്ലാവർക്കും മറുപടി നല്കാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്. കുറച്ചുനാൾ യൂട്യൂബ് വീഡിയോസ് ഉണ്ടായിരിക്കുകയില്ല. തീർച്ചയായും പുതിയ വീഡിയോ ആയിട്ട് വരുന്നതായിരിക്കും. എനിക്ക് ചാനൽ തുടങ്ങാനുള്ള ക്യാമറ മേടിച്ചു തന്നത് പപ്പയാണ്. അതുകൊണ്ട് തന്നെ ചാനൽ നിർത്തുല്ല ഉടനെ വരുന്നതായിരിക്കും എന്നും ആയിരുന്നു ജിനി വ്യക്തമാക്കിയത്.

Also Read
തിരിച്ചു കൊണ്ടുവരാൻ ഒരു പാട് ശ്രമിച്ചു, ഒടുവിൽ ഞാൻ തോറ്റുപോയി, വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ മനസ്സ് ഏറെ വേദനിപ്പിച്ചു: രോഹിണി

Advertisement