Home Entertainment

സീരിയലിൽ അഭിനയിക്കുന്നുണ്ട്, ഡോക്ടറുമാണ്, ഈ കാശൊക്കെ എന്താ ചെയ്യുന്നത്: ആരാധകരുടെ ചോദ്യത്തിന് ഗോപിക അനിൽ നൽകിട മറുപടി ഇങ്ങനെ

12697

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ജനപ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. തമിഴില സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. മലയാളത്തിന്റെ മുൻകാല നായിക ചിപ്പിയുടെ ഭർത്താവ് രഞ്ജിത്താണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നത്.

ചിപ്പി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ രാജീവ് പരമേശ്വർ ആണ് നായകനായി എത്തുന്നത്. റേറ്റിംഗിൽ മറ്റെല്ലാ സീരിയലുകളിലും പിന്തള്ളിക്കൊണ്ട് ബഹുദൂരം മുന്നോട്ടു പോവുകയാണ് സാന്ത്വനം ഇപ്പോൾ. ഒരു കൂട്ടുകൂടുംബത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്.

Advertisements

സീരിയലിലെ മറ്റ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. ഇവരുടെ റൊമാൻസ് കാണാൻ ആരാധകർക്ക് വളരെയധികം ഇഷ്ടവുമാണ്. ശിവാഞ്ജലി എന്ന പേരിൽ കലിപ്പനായ ശിവേട്ടനും കാന്താരിയായ അഞ്ജലിക്കുമായി നൂറുകണക്കിന് ഫാൻസ് ഗ്രൂപ്പുകളാണ് ഉള്ളത്. സാന്ത്വനത്തിൽ ശിവന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് നടി ഷാഫ്‌നയുടെ ഭർത്താവ് സജിൻ ടിപി ആണ്. ഡോ. ഗോപിക അനിൽ ആണ് അഞ്ജലിയെ അവതരിപ്പിക്കുന്നത്.

Also Read
മൂന്നാം കെട്ടുകാരനുമായി പ്രണയം, വിവാഹത്തെ എതിർത്ത് കുടുംബക്കാർ മുഴുവനും, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രണ്ടുംകൽപ്പിച്ചുള്ള തീരുമാനവും: നടി വിദ്യാ ബാലന്റെ ജീവിതത്തിൽ സംഭവിച്ചത്

ബാലതാരമായി സിനിമാ അഭിനയ രംഗത്ത് എത്തിയ താരമാണ് ഗോപിക അനിൽ. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ബിജു മേനോൻ നായകനായി 2001ൽ പുറത്തിറങ്ങിയ ശിവം എന്ന ചിത്രത്തിൽ കൂടിയാണ് ഗോപിക അഭിനയത്തിലേക്ക് എത്തിയത്. തുടർന്ന് താരാരാജാവ് മോഹൻലാലിന്റെ സൂപ്പർ ഹിറ്റായ ബാലേട്ടൻ എന്ന സിനിമയിൽ അഭനിയച്ചിതോടെയാണ് ഗോപിക ശ്രദ്ധേയയായത്. ഗോപികയുടെ അനുജത്തി കീർത്തനയും ബാലേട്ടനിൽ അഭിനയിച്ചിരുന്നു.

പിന്നീട് വേഷം, മയിലാട്ടം തുടങ്ങിയ ചിത്രത്തിലും ബാലതാരമായി തന്നെ ഗോപിക എത്തി. തുടർന്ന് ഗോപിക അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഇടവേള എടുത്തത്. ഗോപിക ആയുർവേദ ഡോക്ടറായപ്പോൾ അനുജത്തി കീർത്തന എൻജിനീയറിങ് പഠിക്കുകയാണ് ആണ് ഇപ്പോൾ.

Also Read
വെറുതെ വന്ന് ഇനി അഭിനയിക്കാമെന്ന് പറഞ്ഞാലും മഞ്ജുവാര്യർ എന്റെ ചിത്രത്തിൽ വേണ്ട: വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവ്

സാന്ത്വനത്തിലെ അഞ്ജലി തന്നെയാണ് ഗോപികയെ ആരാധകർക്ക് പ്രിയങ്കരിയായത്. ഇപ്പോഴിതാ തന്റെ സീരിയൽ അഭിനയത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. വളരെ നാച്ചുറൽ ആയിട്ടാണ് കഥാപാത്രങ്ങളെ സീരിയൽ ഒരുക്കുന്നത്. അതുകൊണ്ട് അഭിനയിക്കാൻ വളരെ എളുപ്പമാണെന്നാണ് ഗോപിക പറയുന്നത്.

മാത്രമല്ല കൂടെ അഭിനയിക്കുന്നവർ ഒക്കെയും നല്ല സപ്പോർട്ട് നൽകുന്നെന്നും അതുകൊണ്ടു തന്നെ നല്ലരീതിയിൽ സന്തോഷത്തോടുകൂടി മുന്നോട്ടു പോകുന്നു എന്ന് ഗോപിക പറയുന്നു. പലരും ചോദിക്കുന്നതാണ് ഡോക്ടറാണ് അതിനോടൊപ്പം സീരിയലും അഭിനയിക്കുന്നുണ്ട്. ഈ കാശ് ഒക്കെ എന്ത് ചെയ്യുന്നു എന്ന്. അതിനുള്ള മറുപടിയായി ഗോപിക പറഞ്ഞത് ഇങ്ങനെ:

അത്യാവശ്യം കാശൊക്കെ ചിലവാക്കുന്ന കൂട്ടത്തിലാണ് താൻ കുറച്ച് സേവിങ്‌സുണ്ട്. പിന്നെ സീരിയലിലെ ഡ്രസ്സ് ഒക്കെ താൻ തന്നെയാണ് വാങ്ങുന്നത്. ലോൺ അടയ്ക്കാൻ അച്ഛനും പൈസ നൽകുന്നുണ്ടെന്നും ഗോപിക വ്യക്തമാക്കി.

Advertisement