Home Entertainment

ഫഹദ് ഫാസിലിന് ഒപ്പം ഇനിയും സിനിമ ചെയ്യണം, ദുൽഖറും ഇഷ്ട നായകനാണ്, ബിബിൻ ചേട്ടൻ എന്നെ നായികയാക്കാൻ ആഗ്രഹിച്ചിരുന്നു പക്ഷേ: തുറന്നു പറഞ്ഞ് നിഖില വിമൽ

117

ബാലതാരമായി അരങ്ങേറ്റം നടത്തി പിന്നീട് ജനപ്രിയ നടൻ ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെമലയാള സിനിമയിലേക്ക് നായികയായ എത്തിയ താരസുന്ദരിയാണ് നിഖില വിമൽ. പിന്നീട് നിരവധി സിനിമകളിൽ നിഖില അഭിനയിച്ചിരുന്നു എങ്കിലും കൂടുതലും ചെറിയ ചെറിയ വേഷങ്ങളിൽ ആണ് നടി എത്തിയിട്ടുള്ളത്.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് ആണ് നിഖിലയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ് നിഖില സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ മലയാളത്തിലെ യുവ നായികമാർക്കിടയിൽ ശ്രദ്ധേയയാണ് താരം.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ നിഖില എത്തിയിരുന്നു.
ഇപ്പോൾ സിനിമയിൽ ഒപ്പം അഭിനയിക്കാൻ താത്പര്യം ഉള്ളവരെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. തനിക്ക് അഭിനയിക്കാൻ ആഗ്രമുള്ള നടന്മാരുടെ ലിസ്റ്റിനെക്കുറിച്ച് ഒന്നും അങ്ങനെ മനസ്സിൽ ഇല്ലെന്നും.

Also Read
പ്രിയപ്പെട്ട സുഹൃത്തായിരുന്നു, അവസാനമായി അന്ന് കണ്ടു യാത്രയും പറഞ്ഞ് പോയി, മോനിഷ എന്നും എന്നും നൊമ്പരം ഉണർത്തുന്ന ഓർമ്മ: മനോജ് കെ ജയൻ

ഫഹദ് ഫാസിലിന് ഒപ്പം ഇനിയും സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന തനിക്ക് ദുൽഖർ സൽമാന്റെ നയികയാകാനും ഏറെ ഇഷ്ടമാണെന്ന് നിഖില വിമൽ ഒരു അഭിമുഖത്തിൽ തുറന്നു പറയുന്നു തിരക്കഥാകൃത്തും, നടനുമായ ബിബിൻ ജോർജ്ജ് നിഖില വിമലിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നു തുറന്നു പറഞ്ഞ അനുഭവം നിഖില പറയുന്നു.

പക്ഷേ സിനിമയിലെ മറ്റു പ്രോജക്റ്റുകളുടെ തിരക്ക് കാരണം ബിബിൻ ജോർജ്ജ് നായകനായി അഭിനയിച്ച ഒരു സിനിമയിൽ തനിക്ക് അഭിനയിക്കാൻ സാധിച്ചില്ലെന്നും നിഖില പറയുന്നു. ഇന്ന നായകനൊപ്പം അഭിനയിക്കണമെന്ന ഒരു തോന്നൽ എനിക്കില്ല. തിരക്കഥയുടെ ബലം നോക്കിയാണ് സിനിമ ചെയ്യുന്നത്. എങ്കിലും ഫഹദ് ഫാസിലിനൊപ്പം ഇനിയും സിനിമ ചെയ്താൽ കൊള്ളാമെന്ന ആഗ്രഹമുണ്ട്.

Also Read
ഇത് ബ്ലാക്ക് ഡയമണ്ട് മോതിരമാ എന്റെ ഫ്രണ്ട് ഡോക്ടർ മോൻസൺ തന്നതാണ്, എംജി ഇത് ഇട്ട് കാണണമെന്ന് അദ്ദേഹം എപ്പോഴും പറയും: എട്ടിന്റെ പണി വാങ്ങി എംജി ശ്രീകുമാർ

ദുൽഖർ സൽമാനും ഇഷ്ട നായകന്മാരുടെ ലിസ്റ്റിലുണ്ട്. എന്നോടൊത്ത് അഭിനയിക്കണമെന്ന് പറഞ്ഞ ഒരേയൊരു നായക നടൻ ബിബിൻ ചേട്ടനാണ് (ബിബിൻ ജോർജ്ജ്). പക്ഷേ എനിക്ക് മറ്റു സിനിമകളുടെ തിരക്ക് കാരണം ബിബിൻ ചേട്ടന്റെ നായികയായി അഭിനയിക്കാൻ കഴിഞ്ഞില്ല. എനിക്ക് ഭയങ്കര മെയിൽ ഫാൻസ് ഉള്ളതായിട്ടൊന്നും തോന്നിയിട്ടില്ല. എന്നെ ഇത്രയും പേർ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നും ആലോചിക്കാറില്ലെന്നും നിഖില വിമൽ വ്യക്തമാക്കുന്നു.

Advertisement