Home Entertainment Celebrities

പേളിക്കൊപ്പമുള്ള ആദ്യ സെൽഫിയുമായി ശ്രീനിഷ് ; ഏറ്റെടുത്ത് ആരാധകരും

147

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് പേളി ശ്രീനിഷ് ദമ്പതികൾ. പേളിഷ് കപ്പിൾസിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ പേളിയും ശ്രീനിയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പ്രേക്ഷകരും ആഘോഷമാക്കി മാറ്റാറുണ്ട്. ബിഗ് ബോസിൽ വെച്ചായിരുന്നു ഇരുവരും പരിചയത്തിലായതും ആ ബന്ധം പ്രണയത്തിലേക്ക് എത്തിയതും.

ഷോ അവസാനിച്ച് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷമുള്ള കാര്യങ്ങളും പ്രേക്ഷകർക്കായി പങ്കിടാറുണ്ട് ഇരുവരും. അടുത്തിടെയായിരുന്നു പേളി മാണി യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇരുവരുടേയും കുഞ്ഞ് നില ബേബിയുടെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. നിലയുണ്ടെങ്കിൽത്തന്നെ ആ വീഡിയോ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് ആരാധകരുടെ വാക്കുകൾ.

Advertisements

ALSO READ

പിറന്നാൾ ആശംസകൾ പിഷൂ, എ ലവ് യു, രസകരമായ വീഡിയോയ്‌ക്കൊപ്പം പിഷാരടിയ്ക്ക് ആശംസ അറിയിച്ച് മഞ്ജു വാര്യർ

പേളിക്കൊപ്പമുള്ള ആദ്യ സെൽഫി ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. 3 വർഷം മുൻപ് ഞങ്ങളെടുത്ത ആദ്യ സെൽഫിയെന്ന ക്യാപ്ഷനോടെയാണ് ശ്രീനി ഫോട്ടോ പോസ്റ്റ് ചെയ്തത്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു പേളിക്ക് ബിഗ് ബോസിൽ നിന്നും അവസരം ലഭിച്ചത്. ഫോണും ഫ്രണ്ട്സും സോഷ്യൽ മീഡിയയൊന്നുമില്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാനെ വയ്യെന്നും ഷോയിൽ തുടരാനാവുമോയെന്ന ആശങ്ക അലട്ടുന്നുണ്ടെന്നും പേളി പറഞ്ഞിരുന്നു. ആദ്യവാരം പിന്നിടുന്നതിനിടയിൽത്തന്നെ തനിക്ക് പുറത്തേക്ക് പോവണമെന്നായിരുന്നു പേളി പറഞ്ഞത്. അരിസ്റ്റോ സുരേഷും ശ്രിനിഷ് അരവിന്ദുമായിരുന്നു പേളിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.

ടാസ്‌ക്കുകളിലെല്ലാം മികച്ച പ്രകടനവുമായി മുന്നേറിയ പേളിക്ക് ശക്തമായ പിന്തുണയാണ് ആരാധകരും നൽകിയിരുന്നത്. ഗ്രാന്റ് ഫിനാലെ വരെ പേളി എത്തിയിരുന്നു. പ്രണയമെന്ന പരമ്പരയിലൂടെയായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമായി മാറുകയായിരുന്നു ശ്രിനിഷ് അരവിന്ദ്. അവസാന അഞ്ചിൽ ഇടം നേടിയിരുന്നു താരം. പേളിയും ശ്രീനിയും വിവാഹിതരാവുകയാണെന്നറിഞ്ഞപ്പോൾ സന്തോഷം അറിയിച്ച് ആരാധകരെത്തിയിരുന്നു. ഹിന്ദു, ക്രിസത്യൻ രീതികളിലായാണ് വിവാഹം നടത്തിയത്.

ALSO READ

വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ ; നായകനായി അഭിനയിച്ചില്ലെങ്കിൽ കൊ, ല്ലുമെന്ന് ഭീഷണി മുഴക്കി എഡിറ്റർ അഭിനവ് സുന്ദർ നായക്

എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കിടാറുണ്ട് ഇരുവരും. മകളായ നിലയുടെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയാണെന്നായിരുന്നു ആരാധകർ പറഞ്ഞത്. നിലയുടെ ആദ്യ ഫ്ളൈറ്റ് യാത്രയെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചായിരുന്നു അടുത്തിടെ ഇവരെത്തിയത്. ഗോവിന്ദ് പത്മസൂര്യയുമായുള്ള പേളിയുടെ പിണക്കം അവസാനിക്കാൻ കാരണമായതും നിലയായിരുന്നു.

ഗർഭിണിയായിരുന്ന സമയത്തൊന്നും തന്നെ കാണാൻ വരാതിരുന്ന ജിപിയുമായി പിണക്കത്തിലായിരുന്നു പേളി. സൈമ അവാർഡ്സിനെത്തിയപ്പോഴായിരുന്നു ജിപി നിലയെ കണ്ടത്. കോവിഡ് കാലമായിരുന്നതിനാലാണ് താൻ വരാതിരുന്നതെന്നായിരുന്നു ജിപി പറഞ്ഞത്. നിലയെ താലോലിക്കുന്ന ജിപിയുടെ വീഡിയോ ട്രെൻഡിംഗായി മാറിയിരുന്നു. അടുത്തിടെ പേളി ഇന്റർവ്യൂ നടത്തുന്നതിനിടയിൽ കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ ശ്രമിയ്ക്കുന്നതും വാർത്തയായിരുന്നു.

 

 

 

 

 

Advertisement