വിവാഹ ബന്ധം വേർപ്പെടുത്തി 6 മാസം കഴിയും മുൻപ് ഒരു കുട്ടിയുള്ള ഞാൻ തന്നെക്കാൾ പ്രായം കുറഞ്ഞയാളെ ജീവിത പങ്കാളിയാക്കി ; ആര്യന്റെയും സൗമ്യയുടെയും ജീവിത കഥ വൈറലാകുന്നു

22032

മലയാളികൾക്ക് സുപരിചിതനാണ് ചലച്ചിത്ര നടനും സംവിധായകനുമായ ആര്യൻ കൃഷ്ണ മേനോൻ. വളരെ കുറച്ച് കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും താരത്തിന്റെ മുഖം ഏവർക്കും പരിചിതമായിരിക്കും. ആര്യനും കുടുംബവും സോഷ്യൽമീഡിയയിൽ വളരെയധികം സജീവമാണ്.

ഇപ്പോഴിതാ നടന്റെ കുടുംബ ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആര്യന്റെ ഭാര്യയും എഴുത്തുകാരിയുമായ സൗമ്യ രാധ വിദ്യാധർ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ആര്യനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് സംസാരിച്ചത്.

Advertisements

ALSO READ

പേളിക്കൊപ്പമുള്ള ആദ്യ സെൽഫിയുമായി ശ്രീനിഷ് ; ഏറ്റെടുത്ത് ആരാധകരും

ആദ്യ വിവാഹബന്ധം വേർപ്പെടുത്തി അധികം വൈകാതെ രണ്ടാമതും വിവാഹിതയായതിന് കുറ്റപ്പെടുത്തലും പഴിയും കേൾക്കേണ്ടിവന്നതായി സൗമ്യ പറയുന്നു. എന്നാൽ ഏഴ് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും മനോഹരമായി പോവുകയാണെന്നും സൗമ്യ പറയുന്നു. ആര്യനും ഈ വാർത്ത പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

‘വിവാഹ ബന്ധം വേർപ്പെടുത്തി അധികം താമസിക്കാതെ തന്നെ ആര്യനെ വിവാഹം കഴിച്ചു. വിവാഹമോചനത്തിന് പിന്നാലെ ആര്യനെ കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ അവർക്കൊരു ഞെട്ടലായിരുന്നെന്നും സൗമ്യ പറയുന്നു. രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്ന ഞാൻ എന്നേക്കാൾ പ്രായവും വേറെ കുട്ടികളുമുള്ള ഒരു പെരുത്ത മനുഷ്യനെ ആയിരിക്കും പരിചയപ്പെടുത്തുന്നത് എന്ന് പ്രതീക്ഷിച്ച അച്ഛനും അമ്മയ്ക്കും വീണ്ടും തെറ്റി. സാധു മുഖമുള്ള ഇരുപതുകളിൽ നിൽക്കുന്ന കൊച്ചു പയ്യനെയാണ് ഒരു കുട്ടിയുള്ള താൻ ജീവിത പങ്കാളിയാക്കുന്നതെന്ന് അവർ അറിഞ്ഞു.

അഞ്ചു വയസ്സുള്ള ഒരു മകളുള്ള സ്വന്തം ഇഷ്ടത്തിന് ഡിവോഴ്സ് വാങ്ങി ആറ് മാസം തികയും മുൻപ് മറ്റൊരു വിവാഹം കഴിച്ചു. അതും തന്നേക്കാൾ അഞ്ച് വയസ്സിന് ഇളയ പുരുഷനെ. അങ്ങനെ ബന്ധുക്കൾക്കും നാട്ടുകാർക്കും പൊതുസമൂഹത്തിനും തന്നെ തേജോവധം ചെയ്യാൻ കാരണങ്ങൾ ഏറെ ആയിരുന്നു. അവിടെയും അച്ഛനും അമ്മയും എനിക്കൊപ്പം തന്നെ നിന്നു. എന്നെ വിവാഹം കഴിക്കാനെടുത്ത തീരുമാനത്തിൽ ആര്യനും ഏറെ പഴി കേൾക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ മോളെ ഒപ്പം കൂട്ടിയിരുന്നില്ല. ഇതോടെ ക്രൂരയായ ഒരമ്മയുടെ ചിത്രം എനിക്ക് നൽകാൻ പലർക്കും കാരണമായി.

അച്ഛനും അമ്മയും പറഞ്ഞത് കേൾക്കാതെ പ്രണയവിവാഹം ചെയ്തിട്ട് ഇപ്പോൾ ബന്ധം വേർപ്പെടുത്തുന്നു. ദാമ്പത്യം വെറും കുട്ടിക്കളിയാണോ എന്ന് ചോദിച്ചവരുണ്ട്. ഒത്തുപോവാൻ ഒരിക്കലും സാധിക്കില്ലെന്ന് തോന്നിയ ഘട്ടത്തിലാണ് താൻ ആദ്യ വിവാഹബന്ധത്തിൽ നിന്ന് പുറത്തു കടക്കുന്നതെന്ന് സൗമ്യ പറയുന്നു. ഒരു സ്ത്രീ ഒരു ബന്ധത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഉണ്ടാകുവാൻ സാധ്യതയുള്ള എല്ലാത്തരത്തിലുള്ള വ്യക്തിഹത്യകളും അന്ന് നടന്നിരുന്നു.

ചെറുപ്പക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നത് മകളുടെ സുരക്ഷയ്ക്ക് ഭീഷണിയാവും എന്ന തരത്തിലുള്ള ഭീഷണികളും മുന്നറിയിപ്പുകളും പലരിൽ നിന്നും കേൾക്കേണ്ടി വന്നു. അവർ അറിയുന്നുണ്ടോ, ഇന്ന് 14 വയസ്സുള്ള തന്റെ മകളുടെ ഏറ്റവും നല്ല സുഹൃത്ത് ആര്യനാണ്. ഞങ്ങളുടെ കുടുംബത്തിലിന്ന് അഞ്ച് പേരുണ്ട്. മകൾക്ക് രണ്ട് കുഞ്ഞനുജത്തിമാർ പിറന്നു. സകലമാന ഭ്രഷ്ടുകളെയും തകർത്തെറിഞ്ഞു കൊണ്ടുള്ള ഞങ്ങളുടെ ദാമ്പത്യം ഏഴ് വർഷങ്ങളായി എന്നും സൗമ്യ വ്യക്തമാക്കുന്നുണ്ട്.

ALSO READ
സാരി ഉപേക്ഷിച്ച് അഞ്ജലി ചുരിദാറിൽ, ആ കാഴ്ചകണ്ട് കണ്ണുതള്ളി നോക്കി നിന്ന് ശിവേട്ടൻ, അമ്പരപ്പിൽ ആരാധകരും,

സൗമ്യയുടെ വാർത്ത പങ്കുവച്ചുകൊണ്ട് ആര്യനും രംഗത്തെത്തി. ആര്യന്റെ വാക്കുകൾ….
”ആദ്യം ഞാൻ ഈ ന്യൂസ് ഷെയർ ചെയ്യണ്ട എന്ന് കരുതിയതാണ്. ഞാൻ ഈ ന്യൂസ് ഷെയർ ചെയ്യുമ്പോൾ എന്തോ ഒരു വലിയ കാര്യം ചെയ്തൂ ഞാൻ എന്ന തോന്നൽ മറ്റുള്ളവരിലേക്ക് വരുമോ എന്ന് തോന്നി. (അങ്ങനെ ഒരു തോന്നൽ എന്റേയോ സൗ ടെയോ മനസ്സിൽ അന്നും ഇല്ല ഇന്നും ഇല്ല). എന്നാൽ മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജിൽ സൗമ്യക്ക് നേരെ വന്ന ടീസ്/അബ്യൂസീവ്/ഫ്രസ്ട്രേറ്റഡ് കമന്റുകൾ കണ്ടപ്പോൾ, പിന്നെ ചില മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ുലൌറീ ലെഫ്റ്റ് ലിബറൽ ചാപ്പയടി തൊഴിലാളിയുടെ ആവേശവും കണ്ടപ്പോൾ തോന്നി, ഇത് ഷെയർ ചെയ്ത് കൊണ്ട് പറയണം എന്ന്.

എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം സൗമ്യ എന്നതാണെന്ന്. ഇങ്ങനെ ഒരാൾ എന്റെ ജീവിത്തിൽ വന്നത് എന്റെ ഭാഗ്യം ആണെന്ന്. ജീവിത മൂല്യങ്ങൾ പലതും ഞാൻ പഠിച്ചത് സൗമ്യയിൽ നിന്നാണെന്ന്. നിങ്ങളുടെ ജീവിതത്തിൽ ഒരു ഡിവോഴ്സ് കഴിഞ്ഞാൽ ജീവിതത്തിന് ഇനി നിറം പകരാൻ ഇനി ഒരു കൂട്ട് – പാർട്ട്ണർ തന്നെ വേണം എന്നില്ലെന്ന് (if that’s your decision). ഇനി അങ്ങനെ പാർട്ട്ണറേ കിട്ടിയാൽ തന്നെ – മാനസിക ഐക്യം, പരസ്പര ധാരണ, സ്നേഹം എന്നതിന് മാത്രമാണ് ആ ഒരു പാർട്ട്ണറിൽ നോക്കേണ്ടതുള്ളൂ എന്ന്. ഒപ്പം ജീവിക്കാൻ – ജീവിതം പങ്കിടാൻ അവന്റെ / അവളുടെ – ലിംഗം, സെക്ഷ്വാലിറ്റി, നിറം, കുലം, ജാതി, മതം, വയസ്സ്, ഫിസിക്കാലിറ്റി ഒന്നിനും ഒരു പ്രസക്തിയും ഇല്ലെന്ന്.

പ്രിയപ്പെട്ടവരെ, ഡിവോഴ്സ് ഒന്നിന്റേയും ഒരു അവസാനമല്ല. ഒരു പക്ഷേ മനോഹരായ – ഒരുപാട് നിറങ്ങൾ ഉള്ള പുതിയ ജീവിതത്തിന്റെ ഒരു തുടക്കം മാത്രം ആണ്. ബോൾഡ് ആയ തീരുമാനം എടുത്ത നിങ്ങളെ നോക്കി ആ കുരക്കുന്നവർ കുരക്കട്ടെ അവർക്ക് ഇഷ്ടം ആത്മഹത്യകൾ ആണ് ജീവതങ്ങൾ ആല്ല, നിങ്ങൾ സധൈര്യം മുന്നോട്ട് പോകൂ.. സസ്നേഹം’ എന്ന് പറഞ്ഞാണ് ആര്യൻ കുറിപ്പ് അവസാനിപ്പിച്ചത്.

Advertisement