സാരി ഉപേക്ഷിച്ച് അഞ്ജലി ചുരിദാറിൽ, ആ കാഴ്ചകണ്ട് കണ്ണുതള്ളി നോക്കി നിന്ന് ശിവേട്ടൻ, അമ്പരപ്പിൽ ആരാധകരും

350

മിനിസ്‌ക്രീൻ ആരാധകരായ മലയാളികലുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിസെ സാന്ത്വനം എന്ന സീരിയൽ. സംഭവ ബഹുലമായ കാര്യങ്ങളിലൂടെ ആയിരുന്നു അടുത്തിടെ പരമ്പര കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. ഇപ്പോൾ സാന്ത്വനം വീട് വീണ്ടും ആ പഴയ കളിചിരികളിലേക്ക് മടങ്ങിയെത്തുകയാണ്.

വീട്ടിലുള്ളവർ തമ്മിലുള്ള പരിഭവങ്ങളെല്ലാം മാറിവരികയാണ്. പക്ഷേ സാന്ത്വനം പ്രേക്ഷകർ എപ്പോഴും കാത്തിരിക്കുന്നത് ശിവാഞ്ജലിയുടെ റൊമാൻസാണ്. ഇടയ്ക്കുവെച്ച് ഇരുവരും തമ്മിൽ അകൽച്ചയുണ്ടാകുകയും സാന്ത്വനം വീട്ടിലാകെ നിശബ്ദദത നിറയുകയും ചെയ്തത് പ്രേക്ഷകരേയും ബാധിച്ചിരുന്നു.

Advertisements

എന്നാൽ പരമ്പര ഇപ്പോൾ വീണ്ടും ആ റൊമാന്റിക് ട്രാക്കിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ജുവും ശിവനും ഇവരുടെ സുഹൃത്തിന്റെ വീട്ടിലെത്തിയതും അഞ്ജു സാരിയിൽ നിന്നും ചുരിദാറിലേക്ക് ഒരു പരീക്ഷണം നടത്തുകയുമാണ് ചെയ്യുന്നത്. വീട്ടിൽ ദേവിയും അപ്പുവും അഞ്ചുവുമെല്ലാം സാരി മാത്രമാണ് ധരിക്കുന്നത്.

Also Read
ജീവിതത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് എങ്ങനെ പറയണമെന്നറിയില്ല, ഞങ്ങൾ ഇപ്പോൾ പിരിഞ്ഞ് താമസിക്കുകയാണ്, എന്റെ ഇപ്പോഴത്തെ ആശ്വാസം അവരാണ്: ഷെമി മാർട്ടിൻ

മറ്റ് വേഷങ്ങളിലലൊന്നും പ്രേക്ഷകർ ഇവരെ കാണുന്നുമില്ല. എന്നാൽ ശിവന്റെ സുഹൃത്ത് മാളു അഞ്ചലിയെ സാരിയിൽ നിന്നും ചുരിദാറിലേക്ക് ഒന്ന് മാറ്റി പരീക്ഷിക്കുകയാണ്. തന്റെ കൈവശമുള്ള ചുരിദാറാണ് മാളു അഞ്ചുവിന് നൽകുന്നത്. അഞ്ചു ചുരിദാറിട്ട് പടികളിറങ്ങി വരുന്നത് കാണുമ്പോൾ പ്രേക്ഷകർ തന്നെ അമ്പരക്കുകയാണ്.

അപ്പോൾ പിന്നെ ശിവന്റെ കാര്യം പറയണോ അഞ്ജലിയെ കാണുമ്പോൾ മറ്റെല്ലാം മറന്ന് നോക്കിനിൽക്കുകയാണ് ശിവൻ.
അഞ്ജുവിനെ ചുദാറിൽ കാണാൻ എന്ത് ഭംഗിയാ എന്നാണ് പ്രേക്ഷകരും പറയുന്നത്. പക്ഷേ, ഇതിന്റെ ക്രെഡിറ്റ് പ്രേക്ഷകർ ശിവന് നൽകുന്നില്ല. പകരം മാളുവാണ് അതിന് അർഹയെന്നാണ പ്രേക്ഷകർ പറയുന്നത്.

അഞ്ചു കല്യാണത്തിന് മുൻപ് ചുരിദാറിട്ട് കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോഴാണ് ഭംഗി തോന്നുന്നത്. ഇത് ഇനി അഞ്ചു ശീളമാക്കും എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇന്നത്തെ എപ്പിസോഡിന്റെ പ്രമോയിലാണ് ഇവയെല്ലാം കാണിക്കുന്നത്. പ്രമോ കണ്ടപ്പോൾ എപ്പിസോഡ് കാണാൻ തിടുക്കമായി എന്നാണ് ആരാധകർ പറയുന്നത്.

അതേ സമയം നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നത്. ചിപ്പി തന്നെ പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര റേറ്റിങ്ങിലും ഏറെ മുന്നിലാണ്. പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.

Also Read
തെരുവ് പട്ടികൾ നിരവധി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്, അതിനെയെല്ലാം തല്ലിയോടിക്കാൻ കഴിയില്ല: തന്നെയും അമൃതയേയും വിമർശിക്കുന്നവർക്ക് എതിരെ ഗോപി സുന്ദർ

Advertisement