തെരുവ് പട്ടികൾ നിരവധി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്, അതിനെയെല്ലാം തല്ലിയോടിക്കാൻ കഴിയില്ല: തന്നെയും അമൃതയേയും വിമർശിക്കുന്നവർക്ക് എതിരെ ഗോപി സുന്ദർ

3580

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിന്റെ പേരിലാണ് ഗോപിയേയും അമൃതയേയും ആളുകൾ വിമർശിക്കുന്നത്.

ഇവരുടെ ഭൂതകാലം ചികഞ്ഞെടുത്താണ് ആളുകൾ വിവമർശനവും അധിക്ഷേപ കമന്റുകളുമായും എത്തിയത്. വിമർശകർ നിരവധി മോശം കമന്റുകൾ പങ്കുവെച്ചതോടെ പ്രതികരണവുമായി അമൃത സുരേഷും ഗോപി സുന്ദറും എത്തിയിരുന്നു. ഒരാഴ്ച മുമ്പാണ് തങ്ങൾ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ചിത്രം ഗോപിയും അമൃതയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

Advertisements

പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്ബ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന അടിക്കുറുപ്പോടെയാണ് ഇരുവരും ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പിന്നാലെ നിരവധി പേർ ആശംസകൾ നേർന്നും ചിലർ അവഹേളിച്ചും കമന്റുകൾ ഇടുകയായിരുന്നു.

Also Read
മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒക്കെ നായികയായ സൂപ്പർനടി, ദാമ്പത്യ ജീവിതം വെറും ഒരുകൊല്ലം മാത്രം: നടി സുകന്യയുടെ ജീവിതം ഇങ്ങനെ

അതേ സമയം തങ്ങളെ സൈബർ അറ്റാക്കിങ്ങ് നടത്തുന്നവർക്ക് ഉള്ള കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗോപി സുന്ദർ ഇപ്പോൾ. തെരുവ് പട്ടികൾ നിരവധി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടാവുമെന്നും അതിനെയെല്ലാം തല്ലിയോടിക്കാൻ കഴിയില്ലെന്നുമാണ് ഗോപി സുന്ദർ പറയുന്നത്.

സോഷ്യൽമീഡിയ ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമാണ്. പൊതുവഴിയിൽ പോസ്റ്റർ വെക്കുന്നതിന് സമമാണ് അത്. ചിലർ കാർക്കിച്ച് തുപ്പും. പട്ടികൾ മുള്ളും, ചിലപ്പോൾ കീറി കളയും അങ്ങനെയെല്ലാം സംഭവിച്ചേക്കാം. പക്ഷെ അതേ പോസ്റ്റർ എന്റെ വീട്ടിൽ ഞാൻ ഫ്രെയിം ചെയ്ത് വെച്ചശേഷം കോളിങ് ബെല്ലടിച്ച് മറ്റൊരാൾ വീട്ടിൽ കയറി വന്ന് കല്ലെറിഞ്ഞ് തകർക്കാൻ നോക്കിയാൻ ഞാൻ അയാളെ ക ത്തി ക്കും.

തെരുവ് പട്ടികൾ നിരവധി ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്. അവരെയെല്ലാം പോയി അടിച്ച് നന്നാക്കാൻ ആർക്കും സാധിക്കില്ല. അതാണ് വ്യത്യാസം. ഞാൻ അങ്ങനെ മാത്രമെ ഇത്തരം പ്രവൃത്തികളെ കാണുന്നുള്ളൂ എന്ന ഗോപി സുന്ദർ പറയുന്നു.

അതേ സമയം ആദ്യ ഭാര്യ പ്രിയയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ ഒമ്പത് വർഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടു ത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

അഭയയുടെ സോഷ്യൽമീഡിയ പേജുകളിലും ഗോപിക്കൊപ്പമുള്ള ചിത്രങ്ങൾ ഇല്ല. ഗോപി സുന്ദർ ഇപ്പോഴും ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിട്ടുമില്ല. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു.

Also Read
അയ്യോ പാവം സുകുമാരന്റെ ഭാര്യയ്ക്ക് ഒരു സാരിക്ക് ദാരിദ്ര്യം ആണെന്ന് ആരും കരുതില്ല; അനുഭവം വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്.

ഗോപിക്കൊപ്പം അമൃതയും ഇപ്പോൾ സ്റ്റേജ് ഷോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായി ഇരുവരും തിരുവനന്തപുരത്ത് സംഗീതനിശ സംഘടിപ്പിച്ചിരുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു സംഗീതനിശ.

സംഗീത നിശയിൽ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. അമൃതയുടെ കുടുംബവും ഗോപി സുന്ദറുമായുള്ള ബന്ധത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

Advertisement