പത്ത് പൈസയുടെ വിവരമുണ്ടോ, തനിക്ക് പിരീഡ്‌സ് വരാറുണ്ടോ, വെറും ഏഴാംകൂലിയാണ് നീയെന്ന് റിയാസിനോട് ലക്ഷ്മിപ്രിയ, പോ തള്ള കിഴവിയെന്ന് ആട്ടിവിട്ട് റിയാസ്

4882

ബിഗ് ബോസ് മലയാളം സീസൺ 4 വളരെ സങ്കീർണ്ണവും നാടകീയവുമായ രംഗങ്ങൾക്കു ശേഷം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജാസ്മിന്റെ പിൻമാറ്റവും റോബിന്റെ പുറത്താക്കലും എല്ലാം ഹൗസിനുള്ളിലെ അന്തരീക്ഷം മറ്റൊന്നാക്കി മാറ്റിയിരിക്കുകയാണ്.

എങ്കിലും ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കുന്നതിനാൽ മത്സരാർത്ഥികൾ ഗെയിം സ്പിരിറ്റ് കൈവിടുന്നില്ല. റോബിൻ, ജാസ്മിൻ എന്നിവർ പുറത്തായ ശേഷം ഉറങ്ങിപ്പോയ ബിഗ് ബോസ് ഹൗസിന് ഇപ്പോൾ വീ ണ്ടും തീപിടിക്കുകയാണ്. വീക്കിലി ടാസ്‌ക്കാണ് മത്സരാർഥികളെ വീണ്ടും ഫോമിലെത്തിച്ചിരിക്കുന്നത്.

Advertisements

ബിഗ് ബോസ് കോൾ സെന്റർ എന്നതാണ് പതിനൊന്നാം ആഴ്ചയിലെ വീക്കിലി ടാസ്‌ക്ക്. അഞ്ച് പേർ അടങ്ങുന്ന ഒരു സംഘം കോൾ സെന്ററിലെ ജീവനക്കാരായി ഇരിക്കും. ബാക്കിയുള്ള നാല് പേർ ഉപഭോക്താക്കളായി കോൾ സെന്ററിലേക്ക് വിളിക്കണം. ശേഷം നിർത്താതെ സംസാരിച്ചും തർക്കിച്ചും കോൾ സെന്ററിലെ ജീവനക്കാരെ കൊണ്ട് കോൾ കട്ട് ചെയ്യിപ്പിക്കണം എന്നതാണ് ടാസ്‌ക്ക്.

Also Read
തെരുവ് പട്ടികൾ നിരവധി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്, അതിനെയെല്ലാം തല്ലിയോടിക്കാൻ കഴിയില്ല: തന്നെയും അമൃതയേയും വിമർശിക്കുന്നവർക്ക് എതിരെ ഗോപി സുന്ദർ

ആദ്യ ഘട്ടത്തിൽ കോൾ സെന്റർ ജീവനക്കാരായത് ധന്യ, റിയാസ്, അഖിൽ, റോൺസൺ, വിനയ് എന്നിവരാണ്. ഉപഭോക്താക്കളായി എത്തുന്നത് ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദിൽഷ, സൂരജ് എന്നിവരാണ്. ആദ്യം ലക്ഷ്മിപ്രിയയാണ് ടാസ്‌ക്കിന് തുടക്കം കുറിച്ചത്. റിയാസിനെയാണ് ഫോൺ വിളിക്കാനായി തെരഞ്ഞെടുത്തത്.

റിയാസ് വന്നപ്പോൾ മുതൽ പതിനൊന്നാം ആഴ്ചയിലെ ആദ്യ ദിവസം വരെ വീട്ടിൽ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾക്കുള്ള മറുപടി എന്നോണമാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. പക്ഷെ ലക്ഷ്മിപ്രിയ എത്ര പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടും റിയാസ് കുലുങ്ങിയില്ല. അവസാനം ലക്ഷ്മിപ്രിയ സ്വയം കോൾ കട്ട് ചെയ്ത് പോവുകയായിരുന്നു.

വന്നപ്പോൾ മുതൽ കുലസ്ത്രീ എന്ന് വിളിച്ച് റിയാസ് കളിയാക്കാൻ ശ്രമിച്ചതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് ലക്ഷ്മിപ്രിയ സംസാരം തുടങ്ങിയത്. കുലസ്ത്രീ എന്താണെന്ന് തനിക്കറിയാമോ? നാരി പൂജ വരെ ഇന്ത്യയിൽ നടത്തിയിട്ടുണ്ട്.

താനൊരു വിഡ്ഢിയായതുകൊണ്ട് അതൊന്നും അറിയാൻ വഴിയില്ല. കുലസ്ത്രീ ഉള്ളതുകൊണ്ടാണ് കൂടുമ്പോൾ ഇമ്പമുള്ള കുടുംബം ഇന്നും കാണപ്പെടുന്നത്. അതെ കുറിച്ച് നാം സംസാരിക്കുന്നത്. തനിക്ക് പത്ത് പൈസയുടെ വിവരമുണ്ടോ റിയാസ് ശക്തരായ നിരവധി സ്ത്രീകൾ ഇന്ത്യയിൽ ജീവിച്ചിട്ടുണ്ട്. താങ്കളുടെ അമ്മ അടക്കമുള്ള സ്ത്രീകൾ കുലസ്ത്രീകൾ ആണ്.

ഫെമിനിസം എന്താണെന്ന് പോലും റിയാസിന് അറിയില്ല. തനിക്ക് പിരീഡ്‌സ് വരാറുണ്ടോടോ, താൻ പ്രസവിച്ചിട്ടുണ്ടോടോ, വെറും ഏഴാംകൂലിയാണ് നീ. കുറെ മൊട്ടയടിച്ച് ലിപ്സ്റ്റിക്കും തേച്ച് പ്രസംഗിച്ച് നടക്കുന്ന അൽപ്പ വസ്ത്രധാരിണികൾ മാത്രമല്ല സ്ത്രീത്വം. സരോജിനി നായിഡു അടക്കമുള്ളവരും ഇന്ത്യയിലെ ശക്തരായ സ്ത്രീകളാണ്.

Also Read
കാറിന്റെ പിൻസീറ്റിലേക്ക് കൈയ്യിട്ട് ഡ്രസ് മാറ്റി അയാൾ ചെയ്തത് ഇങ്ങനെ, പല തവണ ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോയി പീ ഡി പ്പിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

തന്റെ അമ്മയടക്കമുള്ളവരും ആദ്യകാലത്തെ ഫെമിനിസ്റ്റുകളാണ് അത് താൻ മനസിലാക്കണം’ എന്നാണ് ലക്ഷ്മിപ്രിയ റിയാസിനോട് വാക്ക്‌പോര് നടത്തുന്നതിനിടെ പറഞ്ഞത്. പക്ഷെ ടാസ്‌ക്ക് കഴിഞ്ഞ എത്തിയ ലക്ഷ്മിപ്രിയയോട് തന്റെ അമ്മയുടെ പേരും ടാസ്‌ക്കിലേക്ക് വലിച്ചിട്ടുവെന്ന് കാണിച്ച് റിയാസ് ദേഷ്യപ്പെട്ടു. ലക്ഷ്മിപ്രിയ ഒരു നല്ല സ്ത്രീയല്ലെന്നും റിയാസ് പറഞ്ഞു.

പോ തള്ളേ, കിഴവി തുടങ്ങിയ പദങ്ങളും റിയാസ് ലക്ഷ്മിപ്രിയയെ വിളിക്കാൻ ഉപയോഗിച്ചിരുന്നു. നന്നായി സംസാരിച്ച് പിടിച്ച് നിന്നെങ്കിലും റിയാസ് കട്ട് ചെയ്യും മുമ്പ് ലക്ഷ്മിപ്രിയ ഫോൺ കട്ട് ചെയ്തതിനാൽ കളിയിൽ തോറ്റു. കാരണം ലക്ഷ്മിപ്രിയ ഫോൺ വെച്ച ശേഷമാണ് ബസർ അടിച്ചത്.

Advertisement