അയ്യോ പാവം സുകുമാരന്റെ ഭാര്യയ്ക്ക് ഒരു സാരിക്ക് ദാരിദ്ര്യം ആണെന്ന് ആരും കരുതില്ല; അനുഭവം വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

2602

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടി മല്ലികാ സുകുമാരൻ. അന്തരിച്ച മുൻ സൂപ്പർനടൻ സുകുമാന്റെ ഭാര്യ കൂടിയായ മല്ലിക സുകുമാരനും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

അച്ഛന്റേയും അമ്മയുടേയും സിനിമാ പാരമ്പര്യം ഇപ്പോൾ മക്കളും മരുമക്കളും ചേർന്നാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. മക്കളായ പൃഥിരാജും ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും പേരകുട്ടികളും എല്ലാം ഇന്ന് സിനാമരംഗത്തും മറ്റുമായി സജീവമാണ്.

Advertisements

പൃഥ്വി രാജും ഇന്ദ്രജിത്തും മാത്രമല്ല എഴുപതിനോട് അടുക്കുന്ന വേളയിൽ മല്ലിക സുകുമാരനും സിനിമയിൽ സജീവമാണ്. ഒരു കാലത്ത് മലയാള സിനിമയിലെ താര സാന്നിധ്യമായിരുന്നു സുകുമാരൻ. പെട്ടന്ന് ഒരു ദിവസം അദ്ദേഹത്തെ മ ര ണം കവരുകയായിരുന്നു.

Also Read
അവരുടെ കാര്യത്തിൽ എന്റെ ഏറ്റവും വലിയൊരു ആഗ്രഹം ഇതാണ്, അത് സാധിച്ച് തരേണ്ടത് നസ്രിയയാണ്: തുറന്ന് പറഞ്ഞ് ഫാസിൽ

സുകുമാരൻ മരിക്കുമ്പോൾ മല്ലിക ചെറുപ്പമാണ്. മക്കളായ ഇന്ദ്രജിത്ത് പന്ത്രണ്ടിലും പൃഥ്വിരാജ് ഒമ്പതിലും പഠിക്കുന്ന സമയത്താണ് സുകുമാരൻ ലോകത്തോട് വിട ചൊല്ലുന്നത്. അന്ന് മുതൽ ഇന്നോളം കുടുംബത്തിന്റെ നേടും തൂണായി നിലകൊണ്ടത് മല്ലികയാണ്.

പലവിധ പ്രതിസന്ധികൾ ഉണ്ടായപ്പോഴും അതൊലൊന്നും ആടിയുലയാതെ കുടുംബത്തിനെ പ്രശസ്തിയുടെ കൊടുമുടിയിൽ കയറ്റി വിടുന്നതിൽ മല്ലിക വഹിച്ച പങ്ക് ചെറുതല്ല. അഭിനേത്രിയായും ബിസിനസ് വുമൺ ആയും തിളങ്ങിയ മല്ലിക ഏറെനാൾ പ്രവാസിയായിരുന്നു.

തന്റെ ജീവിതം ഇന്നും അതിനു കടപ്പെട്ടിരിക്കുന്നത് സുകുമാരനോടാണെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ പറയാറുണ്ട് മല്ലിക സുകുമാരൻ. ദൈവം തന്ന വരദാനമാണ് സുകുമാരൻ. അദ്ദേഹം മ രി ച്ച പ്പോ ൾ ഒരുപാടാളുകൾ വീണ്ടും വിവാഹം കഴിക്കാൻ നിർബന്ധിച്ചിട്ടുണ്ടെന്നും മല്ലിക മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

കുടുംബത്തിലെ ഓരോ അംഗങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന മല്ലിക ഭർത്താവ് സുകുമാരന് ഒപ്പമുള്ള രസകരമായ അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
ഒരിക്കൽ സുകുമാരൻ ചേട്ടനൊപ്പം പുറത്ത് പോകാൻ ഒരുങ്ങി ഇറങ്ങിയതായിരുന്നു.

Also Read
അങ്ങനെ ഏറെ നാളത്തെ ആ സ്വപ്നവും പൂവണിഞ്ഞു; പുതിയ സന്തോഷ വാർത്ത അറിയിച്ച് നടി മൃദുല വിജയ്, ആശംസകളുമായി ആരാധകരും സഹ താരങ്ങളും

അപ്പോഴാണ് സാരി ചെറുതായി കീറിതായി കണ്ടത്. ഡ്രെസ് തേച്ചപ്പോൾ സംഭവിച്ചത് ആയിരിക്കണം. സഹായത്തിന് നിൽക്കുന്ന കുട്ടിയാണ് കീറൽ കാണിച്ച് തന്നത്. അപ്പോഴേക്കും സുകുമാരൻ ചേട്ടൻ കാറിൽ കയറി ഇരുന്നിരുന്നു. സാരി മാറിയിട്ട് വരാം രണ്ട് മിനിറ്റ് തരൂവെന്ന് പറഞ്ഞപ്പോൾ വളരെ രസകരമായ മറുപടിയാണ് അദ്ദേഹം പറഞ്ഞത്.

നിന്റെ സാരിയിലെ കീറൽ കണ്ട് ആരും സുകുമാരന്റെ ഭാര്യയ്ക്ക് നല്ല സാരിയില്ലെന്ന് കരുതില്ല. അയ്യോ പാവം സാരി കീറിയത് മല്ലിക ചേച്ചി കണ്ടില്ലെന്ന് തോന്നുന്നു എന്നെ പറയൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
അവസാനം സാരി മാറാൻ അദ്ദേഹം സമ്മതിക്കാത്തിനാൽ ആ കീറിയ സാരിയുടുത്താണ് പോയതെന്ന് മല്ലികാ സുകുമാരൻ വെളിപ്പെടുത്തുന്നു.

Advertisement