ആരാധികയെ ചേർത്ത് നിർത്തി ഫോട്ടോ എടുത്ത് പ്രണവ്, കെട്ടിപ്പിടിച്ച് യാത്ര ചോദിച്ച്‌ ആരാധിക, വീണ്ടും പ്രണവിന്റെ സിപ്ലിംസിറ്റി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

639

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻരെ മകനും മലയാളികളുടെ പ്രിയപ്പെട്ട യുവതാരവുമാണ് പ്രണവ് മോഹൻലാൽ. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ പ്രണവ് ഇപ്പോൾ നായകനായും തിളങ്ങുകയാണ്. പ്രണവിന്റെതായി അവസാനം പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം തകർപ്പൻ വിജയം ആയിരുന്നു നേടിയെടുത്തത്.

അതേ സമയം മലയാളത്തിന്റെ താരരാജാവിന്റെ മകനാണെങ്കിലും അതിന്റെതായി യാതൊരു താര ജാഡയും ഇല്ലാത്ത താരം കൂടിയാണ് പ്രണവ്. പ്രണവിന്റെ സിപ്ലിംസിറ്റിയും വിനയവും സഹാനുഭൂതിയും എല്ലാം ഏവർക്കും പലവരും മനസ്സിലായിട്ടുള്ളതുമാണ്.

Advertisements

വെറും സാധാരണക്കാരനായി നടക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്ന പ്രണവിന് ആരാധകരും ഏറെയാണ്. പൊതു വേദികളിലോ അഭിമുഖങ്ങളിലോ ഒന്നും പ്രണവ് മോഹൻലാൽ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. എന്നാലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കൂടാതെ യാത്രയെ ഇഷ്ടപ്പെടുന്ന ആൾ കൂടിയാണ് പ്രണവ്.

Also Read
അയ്യോ പാവം സുകുമാരന്റെ ഭാര്യയ്ക്ക് ഒരു സാരിക്ക് ദാരിദ്ര്യം ആണെന്ന് ആരും കരുതില്ല; അനുഭവം വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി യാത്രകൾ പ്രണവ് നടത്തിയിട്ടുണ്ട്.ഈ യാത്രകൾക്കിടയിൽ വെച്ച് പ്രണവിനെ ധാരാളം മലയാളികൾ കണ്ടു മുട്ടാറുമുണ്ട്. അപ്രതീക്ഷിതമായി ആരാധകർക്ക് മുന്നിൽ എത്തുന്ന പ്രണവിന്റെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

അത്തരത്തിൽ ഒരു യാത്രയിൽ വച്ച് പ്രണവിനെ കണ്ട് മുട്ടിയ ഒരു ആരാധികയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രണവിന് ഒപ്പം ഫോട്ടോ എടുക്കാനെത്തുന്ന ആരാധികയെ ആണ് വിഡിയോയിൽ കാണുന്നത്.

ഏറെ സന്തോഷത്തോടെ ആണ് ആരാധിക താരത്തിനോട് ചേർന്നു നിന്ന് ഫോട്ടോ എടുക്കുന്നത്. ഫോട്ടോ എടുത്തതിനു ശേഷം പ്രണവിനെ കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുകയാണ് ആരാധിക. ചിരിയോടെ തന്റെ ആരാധികയെ യാത്രയാക്കുന്ന പ്രണവിനെയും വിഡിയോയിൽ കാണാം.

യാതൊരു താരജാഡയും ഇല്ലാതെയാണ് ആരാധികയ്ക്ക് ഒപ്പം പ്രണവ് ഫോട്ടോ എടുക്കുന്നതും യാത്ര പറയുന്നതും. അതേസമയം ഈ വീഡിയോയിൽ ഉള്ള സ്ഥലം ഏതെന്ന് വ്യക്തമല്ല. ഊട്ടിയാകാം എന്നാണ് ആരാധകരുടെ കണ്ടെത്തൽ. എന്തായാലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Also Read
സാന്ത്വനത്തിൽ ഇനി പുതിയ പ്രണയം, അഞ്ജലിക്കും അപ്പുവിനും ശേഷം അടുത്തത് അച്ചു, കണ്ണന്റെ നായികയായി എത്തുന്ന അച്ചു ശരിക്കും ആരാണ് എന്നറിയാമോ

താരജാഡയില്ലാത്ത താരപുത്രൻ എന്നാണ് വീഡിയോ പങ്കുവച്ച് ആരാധകർ കുറിക്കുന്നത്. സിനിമയിലെ പാസിങ് ഷോട്ടിൽ അഭിനയിച്ചാൽ പോലും തലക്കനം ഇട്ട് നടക്കുന്നവർ ഈ മൊതലിനെ കണ്ട് പഠിക്കണമെന്നാണ് ആരാധകരിൽ പലരും കമന്റിടുന്നത്.

Advertisement