അവരുടെ കാര്യത്തിൽ എന്റെ ഏറ്റവും വലിയൊരു ആഗ്രഹം ഇതാണ്, അത് സാധിച്ച് തരേണ്ടത് നസ്രിയയാണ്: തുറന്ന് പറഞ്ഞ് ഫാസിൽ

68341

ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര സംവിധായകരുടെ കൂട്ടത്തിൽ പകരംവെക്കാനില്ലാത്ത കലാകാരൻ ആയിരുന്നു ഫാസിൽ. സംവിധായകനായും രചയിതാവായും നിർമ്മാതാവായും നടനായും എല്ലാം മലയാളികളെ അമ്പരിപ്പിച്ചിട്ടുള്ള താരം കൂടിയാണ് ഫാസിൽ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ, റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ അടക്കമുള്ള നിരവധി താരങ്ങളെ മലയാളത്തിന് സമ്മാനിച്ച് സംവിധായകൻ കൂടിയാണ് ഫാസിൽ. അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തത് തന്നെയാണ്.

Advertisements

ഇപ്പോൾ സംവിധാന രംഗത്ത് നിന്നും അദ്ദേഹം ഇടവേള എടുത്തിരിക്കുക ആണെങ്കിലും നടനായും നിർമ്മാതാവായും സിനിമാരംഗത്ത് സജീവമാണ്. അദ്ദേഹത്തിന്റെ മക്കളായ ഫഹദ് ഫാസിലും ഫർഹാൻ ഫാസിലും മലയാള സിനിമയിൽ ശക്തമായ സ്ഥാനത്ത് എത്തിക്കഴിഞ്ഞു.

Also Read
ഞാനും ഫഹദും അന്ന് അങ്ങനെ ആയിരുന്നെന്ന് പറഞ്ഞാൽ തള്ളാണെന്ന് പലരും കരുതും; ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

അതിൽ ഫഹദ് ഫാസിൽ ഇപ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടനായി മാറിക്കഴിഞ്ഞു. ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയയും ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. ഇപ്പോൾ നിരവധി ആരാധകരുള്ള താര ജോഡികളാണ് നസ്രിയയും ഫഹദും.

ബാംഗ്ലൂർ ഡേയ്സിൽ അഭിനയിച്ച് വരുന്നതിന് ഇടയിലായിരുന്നു ഇവരുടെ വിവാഹക്കാര്യം പുറത്തുവരുന്നത്. ഈ ചിത്രം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതർ ആവുകയായിരുന്നു. അടുത്തിടെ യാണ് 7ാം വിവാഹ വാർഷികം ഇരുവരും ആഘോഷിച്ചത്. വിവാഹ ശേഷവും സിനിമ രംഗത്ത് അഭിനയം, നിർമ്മാണം എന്നീ മേഖലകളിൽ നസ്രിയ സജീവമാണ്.

അതേ സമയം ഫാസിൽ നസ്രിയയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരി ക്കുന്നത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ:

ചില സിനിമകളുടെ പൂജാ സമയങ്ങളിലും ടിവി ഷോകളിലും നസ്രിയയെ കണ്ടിട്ടുണ്ട്, അങ്ങനെയെപ്പോഴോ ആണ് ഷാനുവിന് നസ്രിയയെ ആലോചിച്ചാലോ എന്ന ചിന്ത വരുന്നത്. അങ്ങനെ അത് നടന്നിരുന്നു എങ്കിൽ ഞാൻ ഒരുപാട് ആഗ്രഹിച്ചു. ശേഷം ഞാൻ ഷാനുവിനോട് (ഫഹദിനോട് ) ഇക്കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഉള്ള മറുപടി തന്നെയാണ് നൽകിയത്.

Also Read
നിനക്ക് സ്വന്തമായി അമ്മയില്ലേ, അ ശ്ലീ ല മെസ്സേജ് അയച്ച ഞരമ്പു രോഗിക്ക് എട്ടിന്റെ പണികൊടുത്ത് അവന്തിക മോഹൻ, കൈയ്യടിച്ച് ആരാധകർ

നമുക്ക് പരിചയം ഉള്ള കുട്ടിയെപ്പോലെ തോന്നുന്നു എന്നാണ് ഷാനു മറുപടി നൽകിയത്. അങ്ങനെ ഈ കാര്യം നസ്രിയയുടെ രക്ഷിതാക്കളോട് ചോദിച്ചപ്പോൾ അവർക്കും അത് വളരെ സന്തോഷമുള്ള കാര്യമാണ്. അതുപോലെ തന്റെ മറ്റൊരു മകനായ ഫർഹാനോട് ചോദിച്ചപ്പോൾ അവന്റെ മറുപടിയാണ് എന്നെ ഏറെ രസകരമായി തോന്നിയത്.

ഷാനൂന് നസ്രിയയെ ആലോചിച്ചാലോ എന്ന് ചോദിച്ചപ്പോൾ വാപ്പയെന്താ കോമഡി പറയുകയാണോ, ആ കുട്ടി അതിനു സമ്മതിക്കുമോ എന്നായിരുന്നു മറുപടി. അതോടെ ഒരു കാര്യം മനസിലായി, നസ്രിയയെ ആലോചിച്ചതിൽ ആരും കുറ്റം പറയില്ല എന്ന്. നസ്രിയയിൽ എന്നെ ആകർഷിച്ചത് അവളുടെ പോസിറ്റി വിറ്റിയാണ്.

ഏതൊരു കാര്യവും വളരെ പോസിറ്റീവായിട്ടാണ് അവൾ എടുക്കുന്നത്, പലസമയത്തും നസ്രിയയുടെ പോസിറ്റീവ് ചിന്ത കണ്ടിട്ട് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ നസ്രിയ വളരെ ക്യൂട്ടും, മുടുക്കിയുമാണ്. ഞാൻ സിനിമയിൽ ആയിരുന്നപ്പോൾ എന്റെ കുടുംബം നോക്കിയിരുന്നത് എന്റെ ഭാര്യയാണ്, നസ്രിയയും അതെ പോലെ തന്നെ വേണം എന്നാണ് ആഗ്രഹം.

ഇവിടെ നിൽക്കുന്നതിനേക്കാൾ ഷാനുവിന്റെ കൂടെ വേണം എന്നാണ് ആഗ്രഹം. അതുപോലെ തന്നെ അവളും സിനിമയുടെ ഏതെങ്കിലും മേഖലകളിൽ ആക്റ്റീവ് ആയിരിക്കണം എന്നും ആഗ്രഹമുണ്ട്. എല്ലാവർക്കും വളരെ ഇഷ്ടമാണ് അവളെ.

Also Read
വീട്ടിലേക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്, നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആള് മതി ; ഗോപി സുന്ദറിന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി പാപ്പരാസികൾ

ഇന്ന് എനിക്ക് എന്റെ രണ്ടു ആണ്മക്കളുമായി കമ്മ്യൂണികേറ്റ് ചെയ്യാൻ സാധിക്കുന്നതിനേക്കാളും എളുപ്പം നസ്രിയയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാനുവിന്റെയും ഫർഹാന്റെയും രക്ഷാകർത്താവായി അവളെ പോസ്റ്റ് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. അവൾ അങ്ങനെ ഒരു കുട്ടിയാണെന്നും ഫാസിൽ വ്യക്തമാക്കുന്നു.

Advertisement