ആരെയും കൊതിപ്പിക്കന്ന സൗന്ദര്യം, സൂപ്പർനടി, സൂപ്പർതാരങ്ങൾക്കെല്ലാം നായിക, പക്ഷേ ദാമ്പത്യ ജീവിതം വെറും ഒരു കൊല്ലം മാത്രം: നടി സുകന്യയുടെ ജീവിതത്തിൽ സംഭവിച്ചത്

2206

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ തിളങ്ങി നിന്നിരുന്ന, എക്കാലത്തേയും എവർഗ്രീൻ നായികമാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉള്ള താര സുന്ദരിയാണ് നടി സുകന്യ. നിരവധി മികച്ച കഥാപാത്രങ്ങളും സൂപ്പർഹിറ്റ് സിനിമകളും സമ്മാനിച്ചിട്ടുള്ള സുകന്യയ്ക്ക് ആരാധകരും ഏറെയായിരുന്നു.

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ സുകന്യ മലയാളമടക്കം മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങാൻ കഴിഞ്ഞിരുന്നു. തമിഴ്നാട് സ്വദേശിനി ആയിട്ടും മലയാളിത്തമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സുകന്യയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

1992 ൽ ഐവി ശശി ഒരുക്കിയ അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ പിന്നീട് കാണാക്കിനാവ്, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽ കൊട്ടാരം, ചന്ദ്രലേഖ, സാഗരം സാക്ഷി, അമ്മ അമ്മായി അമ്മ, ഉടയോൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

Also Read
കാറിന്റെ പിൻസീറ്റിലേക്ക് കൈയ്യിട്ട് ഡ്രസ് മാറ്റി അയാൾ ചെയ്തത് ഇങ്ങനെ, പല തവണ ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോയി പീ ഡി പ്പിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ,ജയറാം, റഹ്മാൻ, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നടി കൂടിയാണ് സുകന്യ. 1991 ൽ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ അഭിനയ ജീവിത ത്തിലെ ആദ്യ സിനിമ.

കൃഷ്ണവേണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സാഗരം സാക്ഷിയിൽ മമ്മൂട്ടിയുടെ ഭാര്യയായാണ് സുകന്യ വേഷമിട്ടത്.

മമ്മൂട്ടിക്ക് ഒപ്പമുള്ള ആദ്യ സിനിമയായിരുന്നു ഇത്. ജയറാമും മഞ്ജു വാര്യരുമെല്ലാം തകർത്ത് അഭിനയിച്ച തൂവൽക്കൊട്ടാരത്തിൽ ജയറാമിന്റെ നായികയായാണ് സുകന്യ അഭിനയിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയായിരുന്നു അത്.

പ്രിയദർശൻ സംവിധാനം ചെയ്ത ചന്ദ്രലേഖയിലൂടെയാണ് സുകന്യ മോഹൻലാലിനൊപ്പം ബിഗ്‌സ്‌ക്രീനിൽ അഭിന യിച്ചത്. നായികയല്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു താരത്തിന് ആയ സിനിമയിൽ ലഭിച്ചത്. പിന്നീട് രക്തസാക്ഷികൽ സിന്ദാബാദ്, ഉടയോൻ, ഇന്നത്തെ ചിന്താ വിഷയം എന്നീ സിനിമകളിലും മോഹൻലാലിന് ഒപ്പം ശ്രദ്ദേയമായ വേഷങ്ങളിൽ സുകന്യ എത്തി.

പ്രിയദർശൻ ചിത്രമായ ആമയും മുയലും ആയിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും അവസാന മലയാള ചിത്രം. ഇപ്പോൾ വർഷങ്ങൾ നീണ്ട കാത്തിരുപ്പിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സുകന്യ. അതേ സമയം നടിയുടം സ്വകാര്യ ജിവിതം പരാജയമായിരുന്നു. 2002 ൽ വിവാഹതയായ നടി 2003 ൽ തന്നെ വിവാഹ മോചിതയായിരുന്നു.

Also Read
ആരാധികയെ ചേർത്ത് നിർത്തി ഫോട്ടോ എടുത്ത് പ്രണവ്, കെട്ടിപ്പിടിച്ച് യാത്ര ചോദിച്ചാ ആരാധിക, വീണ്ടും പ്രണവിന്റെ സിപ്ലിംസിറ്റി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

അഭിനേത്രി എന്നതിൽ ഉപരി മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് നടി. നൃത്തരംഗത്തും ടിവി ഷോകളിലും എല്ലാം ഇപ്പോഴും സജീവമായി നടി 2019 വരെ തമിഴ് സിനിമകളിലും സജീവമായിരുന്നു.

Advertisement