Home Entertainment Celebrities

താനും ഗായകൻ ഗോവിന്ദ് വസന്തയുമായുള്ള ബന്ധം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി: അമ്പരന്ന് ആരാധകർ

594

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി നാകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരസുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വളരെ പെട്ടെന്ന് തന്നെ നിരവധി വ്യത്യസ്ത കഥാുാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയായി മാറുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തയാകുന്നത്. മായാനദിയിലെ അപ്പു(അപർണ) എന്ന കഥാപാത്രത്തമായി താരം തിളങ്ങുക ആയിരുന്നു. മലയാളത്തിന് പുറമേ തമഴിലും ശക്തമായ സാന്നിധ്യമായിമാറിയിരിക്കുകയാണ് താരം ഇപ്പോൾ.

Advertisements

സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഐശ്വര്യ ലക്ഷ്മി ഇതിലൂടെ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കുറച്ചു ദിവസം മുൻപ് ഗായകൻ ഗോവിന്ദ് വസന്തയുമായി നിൽക്കുന്ന ചിത്രം ഐശ്വര്യ പങ്കുവച്ചിരുന്നു.

Also Read
എത്രകാലം താൻ മിണ്ടാതിരിക്കണം, വെറും ഷിറ്റ് ആണ് നിങ്ങളെല്ലാം: ലൗഡ് സ്പീക്കർ പരിപാടിക്ക് എതിരെ ആഞ്ഞടിച്ച് എസ്തർ അനിൽ

ഗോവയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു പങ്കുവച്ചത്. ആരാധകർ വളരെ വേഗത്തിൽ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഗോവിന്ദ് വസന്ത താരത്തിന്റെ ആരാണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. നിരവധി ആരാധകർ ഈ സംശയം ചോദിച്ചിരുന്നു.

താരത്തിന്റെ ബന്ധുവാണ് ഗോവിന്ദ് എന്ന നിലയിലായരുന്നു ചർച്ചകൾ ഏറെയും വന്നത്. എന്നാൽ ഇപ്പോൾ ഈ സംശയങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി. ഗോവിന്ദ് വസന്ത തന്റെ ബന്ധുവല്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. തങ്ങൾ ബന്ധുക്കൾ ആണ് എന്നാണ് പലരും കരുതിയിരിക്കുന്നത്.

എന്നാൽ തങ്ങൾ ബന്ധുക്കൾ അല്ല. പക്ഷേ ഗോവിന്ദ് വസന്ത തന്റെ ദത്ത് സഹോദരനെ പോലെയുള്ള ആളാണ് എന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്.
അതേസമയം താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ സിനിമ കാണെക്കാണെ എന്ന ചിത്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്.

മനു അശോകൻ സംവിധാനം ചെയ്ത കാണെക്കാണെയിലെ അഭിനയത്തിൽ താരം പ്രശംസപിടിച്ചു പറ്റുകയാണ്. ഒരു പിടി ചിത്രങ്ങളാണ് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി താരത്തിന്റെതായി ഒരുങ്ങുന്നത്. തമിഴ് ചിത്രമായ പൊന്നിയിൽ സെൽവത്തിലും നടി അഭിനയിക്കുന്നുണ്ട്. മണിരത്‌നം ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമാണ് പൊന്നിയൻ ശെൽവൻ.

Also Read
എല്ലാം നഷ്ടപ്പെട്ടിട്ടും അവളെന്നെ കുറ്റം പറഞ്ഞില്ലെന്ന് ജോൺ, മൂന്ന് വയസ്സുവരെ മോന്റെ വളർച്ച ഞാൻ അറിഞ്ഞിട്ടില്ല, ഞങ്ങളുടെ ഫാമിലി ലൈഫ് നഷ്ടപ്പെട്ടിരുന്നെന്ന് ധന്യ

Advertisement