എല്ലാം നഷ്ടപ്പെട്ടിട്ടും അവളെന്നെ കുറ്റം പറഞ്ഞില്ലെന്ന് ജോൺ, മൂന്ന് വയസ്സുവരെ മോന്റെ വളർച്ച ഞാൻ അറിഞ്ഞിട്ടില്ല, ഞങ്ങളുടെ ഫാമിലി ലൈഫ് നഷ്ടപ്പെട്ടിരുന്നെന്ന് ധന്യ

3608

മലയാള സിനിമയിൽ ഒരുകാലത്ത് ശദ്ധേയമായ വേഷങ്ങൾ ചെയ്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ധന്യ മേരി വർഗീസ്. തിരുടി എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന ധന്യ മേരി വർഗീസ് നന്മ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഇരുപതിലധികം സിനിമകളിൽ ധന്യ അഭിനയിച്ചു.

തലപ്പാവ്, വൈരം, റെഡ് ചില്ലിസ്, നായകൻ, കോളേജ് ഡേയ്സ്, പ്രണയം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ ധന്യ മേരി വർഗിസ് അഭിനയിച്ചവയാണ്. സിനിമകളിലൂടെ കരിയർ തുടങ്ങിയ നടി പിന്നീട് സീരിയൽ രംഗത്തും എത്തുകയായിരുന്നു. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ധന്യ ചില വിവാദങ്ങളിലും പെട്ടിരുന്നു.

Advertisements

പിന്നീട് സീതാകല്യാണം എന്ന പരമ്പരയിലൂടെ നടി സീരിയൽ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്ത താരോത്സവം എന്ന പരിപാടിയിൽ വിജയിയായ ജോൺ ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്.2012ലായിരുന്നു നടൻ ജോൺ ജേക്കബുമായുളള ധന്യയുടെ വിവാഹം. ഇരുവരുടേയും പ്രണയ വിവഹം ആയിരുന്നു. അഭിനയത്തിന് പുറമെ ഡാൻസിലും സജീവമാണ് ഇരുവരും.

അഭിനയം, മോഡലിംഗ്, നൃത്തം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനം നേടിയ താരം കൂടി ആയിരുന്നു ധന്യ മേരി വർഗീസ്. വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും മിനിസ്‌ക്രീനിലേക്ക് താരം തിരിച്ചു വന്നിരുന്നു. സിനിമയിൽ നിന്നും സീരിയലിലേക്ക് എത്തി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ധന്യ മേരി വർഗീസ്.

Also Read
ആ സിനിമയ്ക്ക് ശേഷം അച്ഛനും അമ്മയും ആറ് മാസം എന്നോട് മിണ്ടിയില്ല, വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി

ഒപ്പം ധന്യയുടെ ഭർത്താവും നടനുമായ ജോണും സീരിയലുകളിൽ അഭിനയിക്കുകയാണ്. മകനൊപ്പം സന്തുഷ്ടമായ ജീവിതം നയിക്കുന്നതിനൊപ്പം അഭിനയത്തിലും രണ്ടാളും സജീവമാണ്. അതേ സമയം ഇരുവരുടെയും ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നൊരു കാലം ഉണ്ടായിരുന്നു. അന്ന് ബിസിനസുകാരനായ ജോൺ റിയൽ എസ്റ്റേറ്റ് കേ, സി, ൽ കുടുങ്ങി. ധന്യയുടെ പേരിലും കേ, സ് വന്നിരുന്നു.

ആ സമയം മറി കടന്ന് പോയത് എങ്ങനെയാണെന്ന് പറയുകയാണ് താരദമ്പതിമകൾ ഇപ്പോൾ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജോണും ധന്യയും മനസ്സ് തുറക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകിയത് ജോൺ ആണെന്നാണ് ധന്യ പറയുന്നത്.

ഞാൻ നന്നായി പ്രാർഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാർത്ഥനകളിലൂടെയാണ് പോയത്. കുറേ ധ്യാനമൊക്കെ കൂടി. അതേ സമയം ജോൺ മോട്ടിവേഷൻ നൽകി കൊണ്ടേ ഇരുന്നു. നമ്മളെക്കാൾ പ്രശ്നങ്ങളുള്ള കുടുംബത്തിലേക്ക് നോക്കി നമ്മുടെ പ്രശ്നങ്ങൾ വളരെ ചെറുതാണെന്ന് തോന്നും. അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതി.

പലരും അന്ന് ഞങ്ങളെ കുറിച്ച് മോശം പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ പിൽക്കാലത്ത് നല്ലത് തിരുത്തി പറയാമല്ലോ എന്ന് ജോൺ എന്നോട് പറഞ്ഞിരുന്നു. ദൈവം അറിയാതെ ഒന്നും നടക്കില്ലല്ലോ എന്ന് ഞാനും ചിന്തിച്ചു. അങ്ങനെ മുന്നോട്ട് പോവുകയായിരുന്നു. ഈ ലൈഫിലെ ആ സംഭവം ജീവിതത്തിലൊരു സെല്ലിങ് പോയിന്റായി കണ്ടിട്ടൊന്നുമില്ല.

ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം സോൾവായി വളരെ സക്സസ്ഫുള്ളായി എന്നൊന്നും പറയാൻ പറ്റില്ല. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ കുറേ പ്രോബ്ലംസ് ഞാൻ സോൾവ് ചെയ്തു. എങ്കിലും പൂർണ്ണമായും പ്രശ്നങ്ങളൊന്നും കഴിഞ്ഞിട്ടില്ല. റിയൽ എസ്റ്റേറ്റായിരുന്നുവല്ലോ വിഷയം, കഴിഞ്ഞ മാസവും കൂടി കുറച്ച് രജിസ്ട്രേഷനുമൊക്കെ ചെയ്ത് വരുന്നതായും ജോൺ വ്യക്തമാക്കുന്നു.

വ ഴ ക്ക് ഉണ്ടാക്കമ്പോൾ എങ്കിലും കുറ്റം ഇതുവരെ പറഞ്ഞിട്ടില്ലേ എന്ന അവതാരക ചോദിക്കുമ്പോൾ വ ഴ ക്ക് ഉണ്ടാക്കാതെ ഇരിക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന് ധന്യ പറയുന്നു. എല്ലാം കൊണ്ടു പോയി പണയം വെച്ച് എല്ലാം കൈയ്യിൽ നിന്ന് പോയിട്ടും ഇവൾ ഒരു തരത്തിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. ബാക്കി എല്ലാം മെറ്റിരീയിലായിട്ടുള്ള ജീവിതമാണ്.

Also Read
നടി സജിത ബേട്ടിയുടെ ഇപ്പോഴത്തെ മാറ്റങ്ങൾ കണ്ടോ? ഇത് വല്ലാത്ത മാറ്റമായി പോയെന്ന് ആരാധകർ

അന്ന് ആഡംബര കാറുകളിലായിരുന്നു യാത്ര. എന്നാൽ ഇന്ന് വളരെ സമാധാനത്തോട് കൂടി ചെറിയൊരു കാറിൽ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്. അന്ന് ഒരു ഹോട്ട് പാനിൽ ഇരിക്കുന്ന പോലൊരു അവസ്ഥയായിരുന്നു. ആകെ ടെൻഷനാണ്. ഒരുപക്ഷേ മനസമാധാനമായി ഉറങ്ങുന്നത് ഇപ്പോഴാണ്. പുറത്തു നിന്ന് കാണുമ്പോൾ വലിയ ബിസിനസാണ്, വലിയ കാറിലാണ് സഞ്ചരിക്കുന്നത്.

പക്ഷേ ഇതിലൊന്നും സമാധാനമായി പോവാൻ പറ്റിന്നില്ലെങ്കിൽ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് ധന്യ സൂചിപ്പിച്ചു. അതിൽ നിന്നൊന്നും നേടാനില്ലെന്ന് ധന്യയും ജോണും ഒരുമിച്ച് പറയുന്നു. മൂന്ന് വയസ് വരെ മോന്റെ വളർച്ച ഞാൻ അറിഞ്ഞിട്ടില്ല. ഞങ്ങളുടെ ഫാമിലി ലൈഫ് നഷ്ടപ്പെട്ടിരുന്നു എന്നും ധന്യ പറയുന്നു.

Advertisement