ആ സിനിമയ്ക്ക് ശേഷം അച്ഛനും അമ്മയും ആറ് മാസം എന്നോട് മിണ്ടിയില്ല, വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി

3888

നിവിൻ പോളി നായകനമായി 2017 ൽ പുറത്ത് ഇറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തിയ താരസുന്ദരിയാണ് നടി ഐശ്വര്യ ലക്ഷ്മി. മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ എത്തുന്നത്.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയ്ക്ക് ശേഷം ഒരു പിടി മികച്ച സിനിമകളിൽ കൂടി വേഷമിട്ട താരം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. മലയാളത്തില യുവ സൂപ്പർതാരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച ഐശ്വര്യയുടെ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. ഏത് നായകനോടൊപ്പവും ഐശ്വര്യ ലക്ഷ്മിയുടെ കെമിസ്ട്രി വർക്ക് ആവാറുണ്ട്.

Advertisements

Also Read
നടി സജിത ബേട്ടിയുടെ ഇപ്പോഴത്തെ മാറ്റങ്ങൾ കണ്ടോ? ഇത് വല്ലാത്ത മാറ്റമായി പോയെന്ന് ആരാധകർ

അതേ സമയം ആഷിഖ് അബു ചിത്രമായ മായാനദിയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ചിത്രത്തിലെ അപ്പു (അപർണ) എന്ന കഥാപാത്രം നടിയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു. നടൻ ടൊവിനോ തോമസിന്റേയും കരിയർ മാറ്റിയ ചിത്രമാണ് മായാനദി. പ്രേക്ഷകരുടെ ഇടയിൽ അപ്പുവും മാത്തനും ചർച്ചാ വിഷയമാണ്. ഇന്നും പ്രേക്ഷകർ ഈ ചിത്രത്തെ നെഞ്ചിലേറ്റുന്നുണ്ട്.

മായാനദിയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ വരത്തൻ, വിജയ് സൂപ്പറും പൗർണമിയും ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കാണക്കാണെ യ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതേ സമയംഐശ്വര്യ ലക്ഷ്മിയുടെ പുതിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താൻ സിനിമയിൽ എത്തിയത് വീട്ടുകാരുടെ ഇഷ്ടമില്ലാതെയാണ് എന്നാണ് നടി പറയുന്നത്.

ഇപ്പോഴും പൂർണ്ണമായ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും ബിഹൈൻഡ് വുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറയുന്നു. കൂടാതെ രമേഷ് പുഷാരടിയെ കുറിച്ചും സഹതാരങ്ങളായ ഫഹദ് , ടൊവിനോ എന്നിവർക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും താരം പറയുന്നുണ്ട്.

ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

തുടക്കത്തിൽ സ്റ്റേജ് ഷോകൾ പേടി ആയിരുന്നു. സ്റ്റേജ് എപ്പോഴും പേടിയായിരുന്നു. പിന്നെ കോളേജിൽ രാജമാണിക്യം ആയി വരണം എന്ന് ടീമിന്റെ ആവശ്യപ്രകാരം വന്നിട്ടുണ്ട്. അല്ലാതെ ഒരു ടാലന്റും ഇല്ലാത്ത ആളാണ് ഞാൻ . പ്രെഫഷൻ വിട്ടിട്ട് സിനിമയിൽ എത്തിയപ്പോൾ വീട്ടുകാർ ഒരിക്കലും പിന്തുണച്ചിരുന്നില്ല.

Also Read
മോൻസൺ മാവുങ്കലുമായി തികച്ചും പ്രൊഫഷണലായ ബന്ധം, എന്റെ അലോപ്പേഷ്യ മാറ്റി തന്നത് അദ്ദേഹമാണ്, ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുത്: തുറന്നടിച്ച് നടി ശ്രുതി ലക്ഷ്മി

തുടക്കത്തിൽ രണ്ട് പേർക്കും ബുദ്ധിമുട്ടായിരുന്നു. മായനദി കഴിഞ്ഞ് ഒരു ആറുമാസം എന്നോട് സംസാരിച്ചിരുന്നില്ല. കാരണം അവർക്കും ടൈം എടുത്തു. പഠിച്ച ജോലിയിൽ അല്ല നമ്മൾ ജോലി ചെയ്യുന്നത് എങ്കിൽ നമ്മുടെ സമൂഹത്തിനു തന്നെ അത് വിശ്വസിക്കാൻ പാടാണ്. അപ്പോൾ ഒരു സിനിമ ബന്ധവും ഇല്ലാതെ സിനിമയിലേക്ക് വരുമ്പോൾ അവരുടെ ബുദ്ധിമുട്ടുകൾ നമുക്ക് സങ്കല്പിക്കാമാല്ലോ.

ഇപ്പോഴും അവർക്ക് ഓക്കെ ആയിട്ടില്ലെന്നും നടി പറയുന്നുണ്ട്. ഇടക്ക് പിജി എപ്പോഴാണ് കംപ്ലീറ്റ് ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ട്. എന്റെ സിനിമ നല്ലത് ആണെന്ന് ഒരിക്കലും അവർ എന്നോട് പറഞ്ഞിട്ടില്ലെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

ടൊവിനോയ്ക്ക് ഒപ്പം വർക്ക് ചെയ്യാൻ വലിയ ഫൺ ആണ്, ഫഹദ് വലിയ ഇന്റലിജന്റ് ആണ്, നല്ല ഒരു വ്യക്തിയാണ് രമേശ് പിഷാരടി എന്നും താരം പറയുന്നു.

Also Read
തേച്ചുകുളി ശനിയാഴ്ചകളിൽ, നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും: ഊർമ്മിള ഉണ്ണി പറയുന്നു

Advertisement