മോൻസൺ മാവുങ്കലുമായി തികച്ചും പ്രൊഫഷണലായ ബന്ധം, എന്റെ അലോപ്പേഷ്യ മാറ്റി തന്നത് അദ്ദേഹമാണ്, ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കരുത്: തുറന്നടിച്ച് നടി ശ്രുതി ലക്ഷ്മി

118

കഴിഞ്ഞ ദിവസങ്ങളിലാി സോഷ്യൽ മീഡിയയിലും വാർത്ത കോളങ്ങളിലും ചർച്ചയാവുന്നത് മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, മന്ത്രിമാർ, സിനിമാ താരങ്ങൾ തുടങ്ങിയവരുമായി ഇയാൾ വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.

ഇപ്പോഴിതാ തനിക്ക് മോൻസൺ മാവുങ്കലുമായി തനിക്കൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ ശ്രുതി ലക്ഷ്മി. കൂടാതെ താനുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും നടി പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്ന് ശ്രുതി ലക്ഷ്മി പറയുന്നു. തികച്ചും പ്രൊഫഷണലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. കൂടാതെ ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് സേവം ലഭിച്ചിട്ടുണ്ട്. തട്ടിപ്പുകാരനാണെ വാർത്തകൾ കേട്ട് ഞെട്ടിപ്പോയെന്നും ഇതുവരെ അതിൽ നിന്ന് മുക്തരായിട്ടില്ലെന്നും ശ്രുതിലക്ഷ്മി പറയുന്നു.

Also Read
തേച്ചുകുളി ശനിയാഴ്ചകളിൽ, നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും: ഊർമ്മിള ഉണ്ണി പറയുന്നു

ശ്രുതി ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

ചെന്നൈയിൽ നിന്ന് ഒരു തമിഴ് സീരിയലിന്റെ ഷൂട്ടിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് വാർത്തകൾ അറിയുന്നത്. അത് കേട്ട ഷോക്കിൽ നിന്നു ഇപ്പോഴും മുക്തയായിട്ടില്ല. മോൻസൻ മാവുങ്കലിനെ ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ആ പരിപാടിയിൽ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാൻസ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏൽപിച്ചിരുന്നത്.

അങ്ങനെ കുറച്ച് നൃത്ത പരിപാടികൾ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ചേർത്തലയിൽ നടന്ന ഒരു മെഗാ ഇവന്റിൽ എംജി ശ്രീകുമാറിന്റെയും റിമി ടോമിയുടെയും ഗാനമേളയും എന്റെ ടീമിന്റെ ഡാൻസ് പരിപാടിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് അവിടെ ഒരുപാട് താരങ്ങൾ വന്നിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷത്തിനും വിളിച്ചു.

അത് കോവിഡ് സമയത്ത് ആയതിനാൽ അധികം ആർട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോൾ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നമ്മളെ ഒരു സിനിമയ്‌ക്കോ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ.

എല്ലാവരോടും വളരെ നന്നായിട്ടാണ് പെരുമാറിയത്. പരിപാടികൾക്ക് പേയ്‌മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടേയും കിട്ടിയിരുന്നു.

അദ്ദേഹത്തിൽനിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. തന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ.

അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടു മാറാത്ത അസുഖമായിരുന്നു അത്. എന്നാൽ അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത എന്നെ ഞെട്ടിച്ചിരിക്കുകയാണ്.

Also Read
ഒടുവിൽ ഒരു തീരുമാനം ആയി, ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വഴികൾ തേടാൻ ഞാൻ തീരുമാനിച്ചുവെന്ന് സാമന്ത, വിവാഹ മോചന വാർത്ത ശരിവെച്ച് താരം

തന്നെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്ന കഥകൾ വാസ്തവ വിരുദ്ധമാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ചില ഓൺലൈൻ മീഡിയ പ്രചരിപ്പിക്കുന്ന കഥകൾ കേട്ടിട്ട് നല്ല വിഷമമുണ്ട്. ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് ഞാൻ ജീവിക്കുന്നത്.

എന്റെ ഭർത്താവിനും കുടുംബത്തിനും ഞാൻ എന്താണ് എന്നറിയാം. നല്ല വാർത്ത കേട്ടാൽ പ്രചരിപ്പിക്കാൻ ആളുണ്ടാകില്ല. 2016ൽ എനിക്ക് ഒരു സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ വിളിച്ച് അന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇപ്പോൾ എന്റെ ഫോണിന് വിശ്രമമില്ലാത്ത രീതിയിൽ ആണ് ഫോൺ കോളുകൾ വരുന്നത്.

മറ്റൊരാളുടെ ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ സൃഷ്ടിക്കുന്നവരോട് പ്രതികരിച്ചിട്ടു കാര്യമില്ല, സത്യം എന്തെന്ന് അന്വേഷിക്കാനുള്ള മനസ്സ് കൂടി ഉണ്ടാകണം എന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.

Advertisement