ഒടുവിൽ ഒരു തീരുമാനം ആയി, ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വഴികൾ തേടാൻ ഞാൻ തീരുമാനിച്ചുവെന്ന് സാമന്ത, വിവാഹ മോചന വാർത്ത ശരിവെച്ച് താരം

39

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികൾ ആയിരുന്നു സാമന്തയും നാഗ ചൈതന്യയും. എന്നാൽ
ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അകൽച്ചയിൽ ആണെന്നും വേർപിരിഞ്ഞാണ് താമസമെന്നുമെല്ലാം വാർത്തികൾ വന്നിരുന്നു.

ഇതിന് പിന്നാലെ നാഗചൈതന്യയുടെ പുതിയ ചിത്രം ലൗ സ്റ്റോറിയുടെ വിജയാഘോഷങ്ങളിലും സാമന്തയുടെ അസാന്നിധ്യമാണ് ഏറ്റവും ചർച്ചയായത്. നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ ചിരഞ്ജീവിയുടെ വീട്ടിൽ ആമിർഖാന് നൽകിയ വിരുന്നിലും സാമന്തയുണ്ടായിരുന്നില്ല.

Advertisement

ഇപ്പോഴിതാ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിവാഹബന്ധം വേർപ്പെടുത്തുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സാമന്ത. ഇരുവരും വിവാഹ മോചിതരാകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുകയായിരുന്നു.

ഈ അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നുമില്ല. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നു എന്ന് പ്രേക്ഷകരെ അറിയിച്ചത്. ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഭാര്യ ഭർത്താവ് എന്ന നിലയിൽ നിന്ന് പിരിഞ്ഞ് സ്വന്തം വഴികൾ തേടാൻ ഞാൻ തീരുമാനിച്ചു.

ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, ഞങ്ങൾക്കിടയിൽ എന്നും ഒരു പ്രത്യേക ബന്ധം നില നിൽക്കുമെന്ന് വിശ്വസിക്കുന്നു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നു എന്നായിരുന്നു താരം കുറിച്ചത്.

നീണ്ടകാലത്തെ പ്രണയത്തിനു പിന്നാലെ ആയിരുന്നു നാഗ ചൈതന്യയും സാമന്തയും 2017 ൽ വിവാഹിതരായത്. നാഗ ചൈതന്യയുടെ കുടുംബ പേരായ അക്കിനേനി എന്ന് കൂട്ടിച്ചേർത്തായിരുന്നു പിന്നീട് സാമന്തയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടായിരുന്നത്. എന്നാൽ അടുത്ത കാലത്തായി സാമന്ത തന്റെ പേരിൽ നിന്ന് അക്കിനേനി എന്നത് നീക്കം ചെയ്തു.

മാത്രമല്ല നാഗ ചൈതന്യക്ക് ഒപ്പമുള്ള ഫോട്ടോകളും വിശേഷങ്ങളുമാണ് മുമ്പ് താരത്തിൻെ അക്കൌണ്ടുകളിൽ നിറഞ്ഞിരുന്നത് എങ്കിൽ ഇപ്പോഴത് അപ്രത്യക്ഷമായി. ഇതോടെയാണ് അഭ്യൂഹങ്ങൾ പരന്നു തുടങ്ങിയത്. സാമന്ത കരിയറിന് നൽകുന്ന ശ്രദ്ധയും മറ്റു ഭാഷകളിൽ നിന്ന് ലഭിക്കുന്ന അവസരവും നാഗചൈതന്യയും കുടുംബത്തെയും അസ്വസ്ഥമാക്കി എന്നും ഇതാണ് വേർപിരിയലിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

Advertisement