ആദ്യം തടിച്ചി എന്ന വിളി കുറെ കേട്ടു, ഇപ്പോ ആഹാരം ഒന്നു കഴിക്കുന്നില്ലേ, കണ്ടിട്ട് മനസിലായില്ല ഇപ്പോഴത്തെ കോലം കണ്ടില്ലേ എന്നായി: കാർത്തിക മുരളീധരൻ

269

വിരലിലെണ്ണാവുന്ന സിനമകൾ കൊണ്ടു തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കാർത്തിക മുരളീധരൻ. സിനിമാഭിനയത്തിന്റെ ആരംഭത്തിൽ തന്നെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും മകൻ ദുൽഖർ സൽമാനും ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിരുന്നു.

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ ചിത്രമായ കോമ്രേഡ് ഇൻ അമേരിക്ക മമ്മൂട്ടി ചിത്രം അങ്കിൾ എന്നിവയിലൂടെയാണ് കാർത്തിക മുരളീധരൻ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്ത ഛായാഗ്രഹകൻ പികെ മുരളീധരന്റെ മകളാണ് കാർത്തിക. ഇപ്പോഴിതാ നടിയുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

Advertisement

താൻ നേരിടേണ്ടി വന്ന ബോഡി ഷെ യിമി ങ്ങിനെകുറിച്ചാണ് നടി പറയുന്നത്. തന്റെ ശരീര ഭാരം 85 കിലോയിൽ നിന്നും 60 കിലോയിൽ എത്തിയ കാര്യവും നടി വ്യ്ക്തമാക്കി. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കാർത്തികയുടെ തുറന്നു പറച്ചിൽ.

നടിയുടെ വാക്കുകൾ ഇങ്ങനെ:

രണ്ടുവർഷമായി വെയ്റ്റ് ലോസിൽ ഉടക്കി കിടക്കുകയായിരുന്നു കരിയർ. പലപ്രാവശ്യം ബോഡി ഷെ യ് മി ങ്ങ് നേരിടേണ്ടി വന്നു. കോളേജിൽ പഠിക്കുമ്പോൾ ശരീരം വേണ്ടപോലെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ശരീരഭാരം 85 കിലോയിൽ എത്തി. എന്നാൽ എനിക്ക് ഇഷ്ടമാണ് എന്റെ ശരീരം. ചുറ്റുമുള്ളവർക്ക് അത് പ്രശ്നമാണ്.

അത് എന്നോടു വന്ന് പറയാൻ അവർ ആഗ്രഹിക്കുന്നു. പറയാതിരിക്കാൻ കഴിയില്ല എനിക്കോ വീട്ടുകാർക്കോ കൂട്ടുകാർക്കോ കുഴപ്പമില്ല. സിനിമാ താരമായാൽ എന്തും വന്നു പറയാമെന്ന് ധാരണ പുലർത്തുന്നവരുണ്ട്.
വണ്ണം കൂടിയാൽ എല്ലാവരും ശ്രദ്ധിക്കും. തടിച്ചിഎന്ന വിളി കുറെ കേട്ടു. ഞാൻ അവർക്ക് ഒരു മറുപടിയും കൊടുത്തില്ല.

വണ്ണം കുറച്ചില്ലെങ്കിൽ സിനിമ കിട്ടില്ല എന്നു കേട്ടു. അഭിനയിക്കാനറിയാം, വണ്ണം കുറയ്ക്കണമെന്ന ഉപദേശം നൽകി നഷ്ടപ്പെട്ട സിനിമയുണ്ട്. വിക്ടോറിയ സൂപ്പർ മോഡൽ ആണ് എല്ലാവരുടെ സങ്കൽപത്തിലെ പെണ്ണ്. മുയലിനെ പോലെ ഭക്ഷണം കഴിക്കാൻ എനിക്ക് കഴിയില്ല. മുംബയിൽ ജീവിക്കുന്ന ചോറും കൂട്ടാനും ഉച്ചയ്ക്ക് കഴിക്കുന്ന മലയാളിയാണ് ഞാൻ.

മനസിനെ പാകപ്പെടുത്തി ശരീരം നിലനിറുത്താൻ ആത്മാർത്ഥമായി ശ്രമിച്ചു. ഇരുപതു മുതൽ 29 വയസു വരെ വളർച്ചയുടെ നല്ല കാലഘട്ടമാണ്. പിന്നെ ശരീരം ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. കഴിഞ്ഞ ജനുവരിയിൽ വെയ്റ്റ് ലോസ് തുടങ്ങി. വണ്ണം കുറച്ചശേഷം എന്നെ കണ്ടപ്പോൾ നിങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാണ്, ഉലക്കയുടെ മൂടാണ് എന്നൊക്കെ കേട്ടു.

ആറ് ആഴ്ച ആയുർവേദ യോഗ ചെയ്തു. അതിന്റെ പരിണിത ഫലമായി ഏഴുമാസം കൊണ്ട് 60 കിലോയിൽ എത്തി. മുടിയും ശരീരവും സംരക്ഷിക്കണമെന്നും നായികയ്ക്ക് വണ്ണം പാടില്ലെന്നും എന്ന ധാരണ ഇപ്പോഴുമുണ്ട് എന്നാൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു മറികടക്കുകയാണെങ്കിൽ വണ്ണം വലിയ കാര്യമായി ആളുകൾ കാണില്ല.

മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ കഴിയാനാണ് ഇഷ്ടം. വണ്ണം കുറഞ്ഞപ്പോൾ ആളുകൾക്ക് എന്നോട് സ് നേഹം കൂടിയിട്ടുണ്ട്. ആഹാരം കഴിക്കുന്നില്ലേ കണ്ടിട്ട് മനസിലായില്ല ഇപ്പോഴത്തെ കോലം കണ്ടില്ലേ. തിരികെ വന്ന കമന്റുകൾ ഇങ്ങനെ. വണ്ണം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്.

നാടകത്തിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവട് വയ്ക്കുന്നത്. രണ്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. കറുപ്പ് ഷർട്ടും കറുപ്പ് പാന്റ്സും അണിഞ്ഞ് ഈവിൾ കഥാപാത്രത്തെ അവതരിപ്പിച്ചു. അരങ്ങ് അന്നുമുതൽ ഇഷ്ടമാണ്.

ഗിരീഷ് കർണാടിന്റെ നാടകങ്ങൾ വരെ അവതരിപ്പിച്ചു. മുംബയിൽ ന്യൂ തിയേറ്റർ കമ്പനിയുടെ നിരവധി ഏകാങ്ക ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചു. ആദ്യവർഷം പഠിക്കുമ്പോഴാണ് കോളേജിൽ മണ്ഡലി നാടക ഗ്രൂപ്പ് ആരംഭിച്ചത്. നാലുവർഷം മണ്ഡലിയുടെ ഭാഗമാവാൻ കഴിഞ്ഞു.

അത് വേറൊരു ലോകം കലയെ പ്രോത്സാഹിപ്പിക്കുന്ന സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ലഭിച്ചതാണ് ഭാഗ്യം. നാടകത്തിന്റെ ഭാഗമാകുന്ന എന്നെയാണ് അച്ഛന് ഇഷ്ടം. പാട്ടും നൃത്തവും ചേരുന്ന എന്നെയാണ് അമ്മയ്ക്ക് ഇഷ്ടം. കലയാണ് എന്നും എന്റെ മേഖല.

പണത്തിനും പ്രശസ്തിക്കുംവേണ്ടി മാത്രമല്ലാതെ എനിക്ക് വേണ്ടിയുള്ള ഇടം. വീണ്ടും നാടകത്തിന്റെ ഭാഗം ആകാൻ പോവുന്നു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും ക്രിയാത്മകമായി തിരിച്ചറിയാൻ സൃഷ്ടിയിലെ പഠനം കഴിഞ്ഞപ്പോൾ സാധിച്ചു. കാമറയുടെ പിന്നിൽ നിൽക്കുന്നതും കല തന്നെയാണെന്ന് കരുതുന്നു എന്നും കാർത്തിക പറയുന്നു.

Advertisement