Home Entertainment

യൂ ട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനമായ കോടികൾ എന്ത് ചെയ്യുന്നു: മറുപടിയുമായി സ്റ്റെബിൻ ജേക്കബ്

920

സീ കേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയൽ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ സൂപ്പർഹിറ്റ് പരമ്പരയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

സീകേരളം ചാനൽ ആരംഭിച്ച സമയത്ത് തന്നെ തുടങ്ങിയതാണ് ചെമ്പരത്തി പരമ്പരയും. സീ തമിഴ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സെബരത്തി എന്ന തമിഴ് സീരിയലിന്റെ മലയാളം പതിപ്പാണ് ഈ സീരിയൽ.

Advertisements

അമല ഗിരീശൻ, സ്റ്റെബിൻ, പ്രബിൻ, താരകല്യാൺ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യയും സീരിയലിന്റെ ഭാഗമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിനെ തുടർന്ന് രാജ്യത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നടി സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു.

മികച്ച പ്രേക്ഷക പിന്തുണയായിരുന്നു ഐശ്വര്യയ്ക്ക് ലഭിച്ചത്. നടിയും നർത്തകിയുമായ താര കാല്യാൺ ആണ് ഇപ്പോൾ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കുടംബ പശ്ചാത്തലത്തിലാണ് ചെമ്പരത്തിയുടെ കഥ പറഞ്ഞു പോകുന്നത്. താരകാല്യാൺ അവതരിപ്പിക്കുന്ന അഖിലാണ്ഡേശ്വരിയുടെ മകനാണ് ആനന്ദ്.

കല്യാണി എന്ന വീട്ടുജോലിക്കാരിയെ വിവാഹം കഴിക്കുന്നതോടെ ആണ് സീരിയലിന്റെ കഥ മാറുന്നത്. കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമല ഗിരീശൻ ആണ്. ആനന്ദിന്റെ കല്യാണിയും ആയുള്ള വിവാഹത്തെ അഖിലാണ്ഡേശ്വരി എതിർക്കുന്നു.

ഇതിനെ തുടർന്ന് അമ്മയുടെ വാക്ക് ധിക്കരിച്ച് കല്യാണിക്കൊപ്പം വീട് വിട്ട് ആനന്ദ് പോവുകയാണ്. നടൻ സ്റ്റെബിൻ ജേക്കബ്ബാണ് ആനന്ദായി എത്തുന്നത്. ആനന്ദ് ആയി എത്തുന്ന സ്റ്റെബിന് കൈനിറയ ആരാധകരാണുള്ളത്.

നീർമാതളം എന്ന പരമ്പരയിലൂടെയാണ് സ്റ്റെബിൻ മിനിസ്‌ക്രീനിൽ എത്തിയത്. ഒരു പോലീസ് ഓഫീസറുടെ കഥാപാത്രത്തെയാണ് സ്റ്റെബിൻ നീർമാതളത്തിൽ അവതരിപ്പിച്ചത്. സ്‌റ്റൈബിന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി. ആദ്യത്തെ സീരിയലിലും എന്റെ കഥാപാത്രത്തിന്റെ പേര് ആനന്ദ് എന്ന് തന്നെ ആയിരുന്നു.

ഇന്റീരിയർ ഡിസൈനറായ സ്‌റ്റൈബിൻ സ്വന്തമായി സ്ഥാപനം നടത്തി വരുന്നതിന് ഇടെയാണ് സീരിയൽ രംഗത്തേക്ക് എത്തിയത്. 2021 ഫെബ്രുവരിയിൽ ആയിരുന്നു നടന്റെ വിവാഹം. ഡോക്ടർ വിനീഷയെയാണ് നടൻ വിവാഹം കഴിച്ചിരിക്കുന്നത്. സ്റ്റെബിനെ പോലെ തന്നെ വിനീഷയ്ക്കും കൈനിറയെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് സ്റ്റെബിനും വിനീഷയും. സ്വന്തമായി യുട്യൂബ് ചാനലുമുണ്ട് ഇവർക്ക്.

പാചക വീഡിയോയും തങ്ങളുടെ യാത്ര വിശേഷവും പങ്കുവെച്ച് താര ദമ്പതികൾ രംഗത്ത് എത്താറുണ്ട്.
അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് സ്റ്റെബിന്റ ക്യു എ സെക്ഷനാണ്. യൂ ട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനമായ കോടികൾ എന്ത് ചെയ്യുന്നു എന്നായിരുന്നു ചോദ്യം.

അതിനു മറുപടിയായി താൻ പിന്നീട് വരുന്നതായിരിക്കും എന്നാണ് സ്റ്റെബിൻ നൽകിയ മറുപടി. കൂടാതെ നടന്റെ യാത്രയെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ടായിരുന്നു.

Advertisement