കോംപ്രമൈസ് ചെയ്യുമോ എന്നാണ് പലരും ചോദിക്കുന്നത്, തടിച്ചുരുണ്ട് ഇരിക്കുന്നതാണ് എല്ലാവരുടെയും പ്രശ്നം, വെളിപ്പെടുത്തലുമായി നടിയും മോഡലുമായ തീർത്ഥ

3638

സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും ഷോർട്ട് ഫിലിമുകളിൽ നായികയായും ഒമാക്കെ അഭിനയിച്ചിട്ടുള്ള താരമാണ് മോഡൽ കൂടിയായ തീർത്ഥ അനിൽകുമാർ. തനിക്ക് തുടക്കകാലത്ത് തന്നെ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതിനാൽ അഭിനയത്തിൽ സ്ഥിരമായി നിൽക്കാതെ മോഡലിങ്ങിൽ തന്നെ തിളങ്ങി നിൽക്കുകയാണ് തീർത്ഥ.

ഇപ്പോഴിതാ താൻ കടന്ന് വന്ന വഴികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് തീർത്ഥ. ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു താരം. സിനിമയിലേക്ക് പോവാൻ ഇഷ്ടപ്പെടുന്നില്ല. കാരണം ഒന്ന് രണ്ട് ദുരനുഭവങ്ങൾ ഉണ്ടായി. ഈ ഫീൽഡിലേക്ക് വരുമ്പോൾ ആദ്യം തന്നെ കോംപ്രമൈസ് ചെയ്യുമോന്നാണ് പലരും ചോദിച്ചത്.

Advertisements

കാസ്റ്റിങ് ഡയറക്ടറാണ് അത് ആദ്യം നന്നായിട്ടാണെങ്കിലും പിന്നീട് സംസാരം മോശമായി. ജൂനിയർ ആർട്ടിസ്റ്റായി കുറേ സിനിമകളിൽ പോയിട്ടുണ്ട്. ഇപ്പോൾ ഷോർട്ട് ഫിലിമുകളിലും ഫോട്ടോഷൂട്ടുകളിലേക്കും ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുകയാണെന്നെന്നും തീർത്ഥ പറയുന്നു.

Also Read
ചില സ്ത്രീകൾക്ക് ഇരയെന്ന് കേൾക്കാൻ ഇഷ്ടമാണ്, എത്ര കാലം ഇവർ ഇത് പാടി നടക്കും: തുറന്നടിച്ച് മംമ്ത മോഹൻദാസ്

അതേ സമയം തന്റെ പ്രണയത്തെ കുറിച്ചും തീർത്ഥ പറഞ്ഞിരുന്നു. ഒരു ഷോർട്ട് ഫിലിമിനിടയിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ഞാനാണ് ആദ്യം ഇഷ്ടം പറഞ്ഞത്. കണ്ടപ്പോൾ തന്നെ എനിക്കിഷ്ടമായി. ആൾ രണ്ട് ദിവസം എന്നെ കളിപ്പിച്ചു.

പ്രേമത്തോടൊന്നും എനിക്ക് താൽപര്യമില്ലെന്നാണ് പുള്ളിയുടെ മറുപടി. ആദ്യമായാണ് ഞാനൊരാളെ പ്രൊപ്പോസ് ചെയ്തത്. അത് നാണക്കേടായല്ലോ എന്നും കരുതി. അതിനിടയിലാണ് തിരിച്ച് ഇങ്ങോട്ടും ഇഷ്ടമാണെന്ന് പറഞ്ഞത്. എല്ലാ കാര്യത്തിനും എനിക്ക് സപ്പോർട്ട് തരുന്ന ആളാണ് പ്രതിശ്രുത വരൻ അതുലെന്നും തീർത്ഥ വ്യക്തമാക്കുന്നു.

ആൾ ഫോട്ടോഗ്രാഫർ ആയതിനാൽ എനിക്ക് ചിത്രങ്ങളൊക്കെ എടുത്ത് തരാറുണ്ട്. മൂന്ന് വർഷം മുൻപാണ് പ്രണയം തുടങ്ങിയത്. ഇപ്പോൾ വിവാഹം കഴിക്കാനായെന്നും തീർത്ഥ സൂചിപ്പിച്ചു. മേയ് പതിനഞ്ചിനാണ് വിവാഹം. മുൻപ് ചില പ്രണയങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം മുന്നോട്ട് പോവില്ലെന്ന് മനസിലായതോടെ വേണ്ടെന്ന് വെച്ചത് ആണെന്നും അവതാരകന്റെ ചോദ്യത്തിന് മറുപടിയായി തീർത്ഥ പറയുന്നു.

എനിക്ക് തടി കൂടുതൽ ആയതാണ് പലരുടെയും പ്രശ്നം. കുറച്ചൂടേ മെലിഞ്ഞൂടേ, കല്യാണം കഴിക്കേണ്ടത് അല്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ വരാറുള്ളത്. എന്റെ ശരീരത്തിൽ ഞാൻ ഓക്കെയാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും എനിക്കില്ല. സുഖമാണോ എന്ന് ചോദിക്കുന്നതിനെക്കാളും തടിയാണല്ലോ എന്നാണ് പലരും ചോദിക്കുന്നത്.

Also Read
43 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: താൻ പൈസ വാങ്ങിയെന്നതിന്റെ തെളിവുമായി അവർ വരട്ടെയെന്ന് ധർമ്മജൻ ബോൾഗാട്ടി

അത് മാറേണ്ടതാണെന്ന് തീർത്ഥ സൂചിപ്പിക്കുന്നു. പ്രതിശ്രുത വരന് എന്റെ തടിയൊന്നും പ്രശ്നമില്ല. പക്ഷേ ആരോഗ്യം നോക്കണമെന്നാണ് പുള്ളിക്കാരൻ പറയാറുള്ളതെന്നും തീർത്ഥ വ്യക്തമാക്കുന്നു.

Advertisement