ഹരിഹരൻ സവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാല സിനിമയിലേക്ക് അരങ്ങേറിയ താരമാണ് മംമ്ത മോഹൻദാസ്. പിന്നീട് നിരവധി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മംമ്ത മോഹൻദാസ് അഭിനയത്തിൽ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്.
ബിഗ് സ്‌ക്രീനിലെ മിന്നും പ്രകടനങ്ങൾ കൊണ്ട് കയ്യടി നേടുന്ന മംമ്ത തന്റെ ജീവിത പോരാട്ടം കൊണ്ട് പലർക്കും പ്രചോദനമായി മാറിയ താരമാണ്. ക്യാൻസറിനെ നേരിട്ട് അതിജീവിച്ചാണ് മംമ്ത പലർക്കും പ്രചോദനമായി മാറിയത്. ഇതിനോടകം അഭിനയത്തിലും പാട്ടിലും ഒരുപോലെ കഴിവ് തെളിയിച്ച നടി കൂടിയാണ് മംമ്ത മോഹൻദാസ്.
അതേ സമയം സ്വയം ഇരയാകാൻ താൽപര്യപ്പെടാറില്ലെന്നും ഇരയാകുന്നത് ഇഷ്ടപ്പെടുന്നവരുടെ നാടാണ് നമ്മുടേതെന്നും തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മംമ്ത മോഹൻദാസ് ഇപ്പോൾ. സ്വയം ഇരയാകുന്നത് ചില സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട് എത്ര കാലമാണ് ഇവർ ഇതേ പാട്ട് പാടികൊണ്ട് ഇരിക്കുന്നതെന്നും മംമ്ത മോഹൻദാസ് ചോദിക്കുന്നു.
ഇരയാണെന്ന് മനോഭാവത്തിൽ നിൽക്കാതെ സ്ത്രീയെന്ന അഭിമാനത്തിൽ മറ്റുളളവർക്ക് ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടതെന്നും മംമ്ത വ്യക്തമാക്കി. ക്ലബ് എഫ്എം യുഎഇയുടെ ടോക്ക് ഓഫ് ദ ടൗൺ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു മംമ്ത മോഹൻദാസ്.
സ്ത്രീകൾ അവരുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ബുദ്ധിപരമായി പെരുമാറാറുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ യുക്തി പരമായി പെരുമാറാതെ വിമത ശബ്ദമുയർത്താനാണ് സ്ത്രീകൾ ശ്രമിക്കാറുളളത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. പുതിയ തലമുറയിലെ പെൺകുട്ടികൾ ചില മാറ്റങ്ങൾക്ക് തുടക്കമിടുന്നുണ്ട്.
ഇത് താനെപ്പോഴും പറയുന്ന ഒരു കാര്യമാണ്. സ്ത്രീ സമൂഹത്തിനിടയിൽ മാറ്റങ്ങൾ വരുന്നതിൽ നമ്മൾ അഭിമാനിക്കണം എന്നും മംമ്ത പറഞ്ഞു. എനിക്കെതിരേയുളള വിമർശനങ്ങളിൽ തളരാറില്ല. ഞാൻ പ്രിവിലേജഡ് ആയത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംസാരിക്കാൻ പറ്റുന്നത് എന്നാണ് പലരും പറയുന്നത്.
അങ്ങനെ പറയുന്നവർക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. ഇരയാണെന്ന രീതിയിൽ ഞാൻ ഇതുവരെ ഒരിടത്തും പെരുമാറിയിട്ടില്ല, അതിന് താത്പര്യവുമില്ലെന്നും മംമ്ത വ്യക്തമാക്കി. ഇന്ന് വീടുകളിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പ്രിവിലേജ് പെൺകുട്ടികൾക്കാണ് കിട്ടുന്നത് മംമ്ത പറയുന്നു.