നയൻതാര വിഘ്‌നേശ് ശിവൻ വിവാഹം ജൂൺ 9ന്, വിവാഹം തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് റിസപ്ഷൻ മാലിദ്വീപിൽ

224

മലയാളിയായ തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും കാമുകനായ തമിഴ് യുവ സംവിധായകനും തമ്മിലുള്ള വിവാഹത്തിന്റെ തീയ്യതിയും സ്ഥലവും തീരുമാനിച്ചതായി റിപ്പോർട്ടുകൾ. വരുന്ന ജൂൺ 9നാണ് ഇരുവരുടേയും വിവാഹം. തിരുപ്പ തി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടക്കുക.

തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സുഹൃത്തുക്കൾക്കായുള്ള വിവാഹ റിസപ്ഷൻ മാലിദ്വീപിൽ വെച്ചാകും നടത്തുക. ഏഴ് വർഷം നീണ്ട പ്രണയ ബന്ധത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽവച്ചാണ് നയൻതാരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്.

Advertisements

അതേ സമയം ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം 2022 ൽ ഇരുവരും രഹസ്യമായി വിവാഹിതരായെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചെന്നൈ കലികമ്പാൾ ക്ഷേത്രത്തിൽ ഇരുവരും എത്തിയതോടെയാണ് ഇക്കാര്യം ആരാധകർ സ്ഥിരീകരിച്ചത്. നയൻതാര സിന്ദൂരം തൊട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

Also Read
കോംപ്രമൈസ് ചെയ്യുമോ എന്നാണ് പലരും ചോദിക്കുന്നത്, തടിച്ചുരുണ്ട് ഇരിക്കുന്നതാണ് എല്ലാവരുടെയും പ്രശ്നം, വെളിപ്പെടുത്തലുമായി നടിയും മോഡലുമായ തീർത്ഥ

നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് വാർത്ത നൽകിയിരുന്നത്. എന്നാൽ വാർത്തയെ കുറിച്ച് വിഗ്‌നേഷ് ശിവനോ, നയൻതാരയോ പ്രതികരിച്ചിരുന്നില്ല.കാതുവാക്കിലെ രണ്ടു കാതൽ ചിത്രമാണ് വിഘ്നേശ് ശിവന്റെ സംവിധാ നത്തിൽ നയൻതാര നായികയായി ഇനി പ്രദർശനത്തിന് എത്താനുള്ളത്. വിഘ്നേശ് ശിവന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തിൽ സാമന്തയും ഒരു നായികയാണ്. മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളിലും നായിക നയൻതാരയാണ്. ഇതിൽ പൃഥ്വിരാജ് നായകനാവുന്ന ഗോൾഡ് ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. ഫഹദ് ഫാസിൽ നായകനാവുന്ന പാട്ട് ആണ് മറ്റൊരു ചിത്രം.

അതേസമയം, തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നായികമാരിൽ ഒന്നാം സ്ഥാനത്താണ് നയൻതാര. അഞ്ച് മുതൽ ആറ് കോടിവരെയാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. ഫാമിലി മാൻ 2, പുഷ്പ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികയായി മാറിയിരിക്കുകയാണ് സാമന്ത.

Also Read
43 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: താൻ പൈസ വാങ്ങിയെന്നതിന്റെ തെളിവുമായി അവർ വരട്ടെയെന്ന് ധർമ്മജൻ ബോൾഗാട്ടി

മൂന്ന് കോടി രൂപയാണ് സാമന്തയുടെ പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിലെ ?ഗാനരം?ഗത്തിന് മാത്രം ഒന്നരക്കോടിയോളം രൂപ സാമന്ത വാങ്ങിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Advertisement