തേച്ചുകുളി ശനിയാഴ്ചകളിൽ, നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും മുടിയിൽ മുറുക്കിയ വെളിച്ചെണ്ണയും തേക്കും: ഊർമ്മിള ഉണ്ണി പറയുന്നു

494

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ഊർമ്മിള ഉണ്ണി. ജി അരവിന്ദൻ സവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ മാറാട്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ താരമാണ് നടി ഊർമ്മിള ഉണ്ണി. ഇതിനോടകം നിരവധി സിനിമകളിൽ വേഷമിട്ട നടിയുടെ എംടി ഹരിഹരൻ ടീമിന്റെ സർഗം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ചിത്രത്തിൽ മനോജ് കെ ജയന്റെ അമ്മയായ കാലോത്തെ തമ്പുരാട്ടിയായി മികച്ച പ്രകടനമാണ് ഊർമ്മിള ഉണ്ണി കാഴ്ച വെച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലർത്തി കൊണ്ടു തന്നെയായിരുന്നു ഊർമ്മിള ഉണ്ണിയുടെ പ്രകടനം.

Advertisement

തുടർന്നും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഊർമ്മിള ഉണ്ണി സഹനടായായും അമ്മയായും ഒക്കെ മലയാളികളുടെ മുന്നിലെത്തി. സിനിമകൾക്ക് പുറമേ , മലയാളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട് ഊർമിള ഉണ്ണി. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. മകൾ ഉത്തര ഉണ്ണിയും നൃത്തത്തിലും അഭിനയത്തിലും സജീവമാണ്.

ഇപ്പോഴിതാ പഴയകാലത്തെ സ്ത്രീകളുടെ തേച്ചുകുളിയെ കുറിച്ച് തുറന്നു പറയുകയാണ് താരം. ആഴ്ചയിൽ ഒരിക്കൽ അതായത് ശനിയാഴ്ചകളിൽ തേച്ചുകുളിച്ചാൽ സൗന്ദര്യം വർധിക്കും എന്നാണു പഴമക്കാർ പറയുന്നതെന്ന് ഊർമ്മിള ഉണ്ണി വ്യക്തമാക്കുന്നു.

അന്ന് നല്ലെണ്ണ ശരീരത്തും, മുഖത്ത് വെന്ത വെളിച്ചെണ്ണയും തേക്കും. മുടിയിൽ മുറുക്കിയ വെളിച്ചെണ്ണ തേക്കും. അരി പ്പൊടിയും തൈരും ചേർത്തു കുഴച്ച് തേച്ചാണ് ശരീരത്തിലെ എണ്ണ കളയുന്നത്. ഇപ്പോൾ ഇതൊന്നും ആരും അനുകരിക്കാറില്ല.

ശരീരത്തിന് സുഗന്ധം വേണമെങ്കിൽ ഈ അരിപ്പൊടി തൈര് കുഴമ്പിലേക്ക് രണ്ടുതുള്ളി ചന്ദനതൈലം ചേർക്കാം. കറിവേപ്പിലയും മൈലാഞ്ചിയിലയും ചേർത്തു മുറുക്കിയ വെളിച്ചെണ്ണ മുടിക്കു നല്ല കറുപ്പുനൽകും, നരയും തടയും. പശുവിൻ നെയ് ചുണ്ടുകളുടെ വരൾച്ചയെ തടയുമെന്നും ഊർമ്മിള ഉണ്ണി പറയുന്നു.

Advertisement