Home Entertainment

മറ്റുള്ളവരെ കളിയാക്കുമ്പോൾ പണ്ട് ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് കരഞ്ഞ ആ വീഡിയോ ഒന്നുകൂടി കാണുക: നവ്യാ നായരെ തേച്ചൊട്ടിച്ച് ദയാ അശ്വതി

1358

കഴിഞ്ഞ ദിവസങ്ങളിസായി സോഷ്യൽ ലോകത്ത് നടക്കുന്ന ചർച്ചകളിൽ ഒന്ന് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് ഷോയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ്. അഭിനയം, നിർമ്മാണം, സംവിധാനം അടക്കം ഒരു സിനിമയ്ക്ക് വേണ്ട ഒട്ടുമിക്ക കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിനെ ഈ പരിപാടിയിൽ ക്ഷണിച്ചു വരുത്തി അപമാനിച്ചു എന്നാണ് ഉയരുന്ന ആരോപണം.

ആ ദിവസത്ത പരിപാടിയിൽ അതിഥികളായി എത്തിയ മുൻകാല നായികാ നടിമാരായ നിത്യ ദാസും, നവ്യ നായരും സ്റ്റാർഡമാജിക്കിന്റെ അവതാരക ലക്ഷ്മി നക്ഷത്രയും മറ്റ് താരങ്ങളും ചേർന്ന് അപമാനിച്ചു എന്നാണ് ഉയരുന്ന ആരോപണം. എന്നാൽ മനപ്പൂപർവ്വം തങ്ങൾ ആരെയും അപമാനിച്ചിട്ടില്ലെന്നും ഷോയുടെ രീതി അതാണെന്നുമാണ് താരങ്ങൾ ഇപ്പോൾ പറയുന്നത്.

Advertisements

അതേ സമയം സംഭവത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ് പങ്കരുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്നെ വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് സന്തോഷ് പണ്ഡിറ്റ് വീഡിയോയിലൂടെ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ നടി നവ്യാ നായർക്ക് എതിരെ തുറന്നടിച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് താരമായ ദയ അശ്വതി.

Also Read
എല്ലാം നഷ്ടപ്പെട്ടിട്ടും അവളെന്നെ കുറ്റം പറഞ്ഞില്ലെന്ന് ജോൺ, മൂന്ന് വയസ്സുവരെ മോന്റെ വളർച്ച ഞാൻ അറിഞ്ഞിട്ടില്ല, ഞങ്ങളുടെ ഫാമിലി ലൈഫ് നഷ്ടപ്പെട്ടിരുന്നെന്ന് ധന്യ

തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ദയ അശ്വതി സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ചും നവ്യ നായർക്ക് എതിരെ രൂക്ഷവിമർശനം ഉന്നയിച്ചും രംഗത്തെത്തിയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ നവ്യ നായർക്ക് സംഭവിച്ച ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തികൊണ്ടുള്ള വീഡിയോ ആണ് ദയ അശ്വതി പങ്കുവെച്ചത് .

ദയ അശ്വതിയുടെ വാക്കുകൾ ഇങ്ങനെ:

സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത സ്റ്റാർ മാജിക് പരിപാടി കണ്ടു. എനിക്ക് വളരെ വിഷമം തോന്ന, അതിനെ പറ്റി രണ്ട് വാക്ക് പറയാനായിട്ടാണ് ഈ വീഡിയോ. കൂടുതൽ പറയാനുള്ളത് നവ്യ ചേച്ചിയോടാണ്. പണ്ട് സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ഒരു നവ്യ ചേച്ചിയുണ്ട്. മറ്റുള്ളവരെ കളിയാക്കുമ്പോൾ ആ ഒരു വീഡിയോ ഇടയ്ക്കിടയ്ക്ക് കാണുക.

ആ വീഡിയോ ഇപ്പോഴും ഉണ്ട് യൂട്യൂബിൽ. എനിക്ക് കഴിവില്ലാതെയാണ് ആ സമ്മാനം കിട്ടാതെ പോയത് എന്ന് ഒന്ന് ചിന്തിക്കൂ. രണ്ടാമതായി എനിക്ക് നവ്യ ചേച്ചിയോട് പറയാനുള്ളത്, ഒരുപാട് സിനിമകളിൽ നായികയായി, വലിയ സ്റ്റാറായി, ഒരുപാട് സമ്പാദിച്ചു.

വിവാഹത്തിന് ഇട്ട സ്വർണം കണ്ടു ഒരുപാടുണ്ടായിരുന്നു. അതിൽ ഒരു ഗ്രാം എടുത്തിട്ട് മറ്റുള്ളവർക്ക് ഒരു നേരത്തെ ആഹാരം വാങ്ങിച്ചു കൊടുത്തിട്ട് അദ്ദേഹത്തെ കളിയാക്കൂ. സന്തോഷ് പണ്ഡിറ്റ് സിനിമയിൽ വലിയ സ്റ്റാർ അല്ലെങ്കിലും ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്, ജീവിതത്തിൽ അദ്ദേഹം വലിയ സ്റ്റാറാണ് എന്റെ മനസിലും ജനങ്ങളുടെ മനസിലും എന്നായിരുന്നു ദയ അശ്വതി പറഞ്ഞത്.

Also Read
ആ സിനിമയ്ക്ക് ശേഷം അച്ഛനും അമ്മയും ആറ് മാസം എന്നോട് മിണ്ടിയില്ല, വെളിപ്പെടുത്തലുമായി ഐശ്വര്യ ലക്ഷ്മി

Advertisement