Home Entertainment Celebrities

ഉടൻ വിവാഹം ഉണ്ടാകുമോ, ഏറെക്കാലമായുള്ള അരാധകരുടെ ചോദ്യത്തിന് ഒടുവിൽ കൃത്യമായ മറുപടി നൽകി ഷംന കാസിം

302

ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട അഭിനേത്രിയയി മാറിയ നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്.

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം.

Advertisements

Also Read
പുതിയ വിശേഷം ആരാധകരെ അറിയിച്ച് മൃദുല വിജയ്: സന്തോഷത്താൽ തുള്ളിച്ചാടി ആരാധകർ

മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ച് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് നടി ഷംന കാസിം. ജയലളിതയുടെ ഉറ്റതോഴിയായ ശശികലയുടെ വേഷമാണ് ഷംന അവതരിപ്പിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി താനെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോൾ.

സിനിമയ്ക്ക് വേണ്ടി ശരീരഭാരം കൂട്ടിയും കുറച്ചുമൊക്കെ നിരവധി മേക്കോവർ നടത്തേണ്ടി വന്നിരുന്നതായിട്ടാണ് നാനയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ പറയുന്നത്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് ഷംന അഭിനയിക്കുന്നത്. ചില റീമേക്ക് സിനിമകളുടെ ഭാഗമായിട്ടും താൻ പ്രവർത്തിക്കുന്നതായി നടി വ്യക്തമാക്കുന്നു.

അതേ സമയം ഉടനെ വിവാഹിതയാവുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകി എത്തിയിരിക്കുകയാണ് ഷംന കാസിം. താൻ അതിനെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ആർട്ടിസ്റ്റായി തുടരാണ് താൽപര്യമെന്നും പറയുകയാണ് നടി. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.

Also Read
ഞാൻ ലവ് ലെറ്റർ കൊടുത്ത് വിടാറുള്ളവന്റെ കൂടെ ആ പെൺകുട്ടി പോയി, താൻ സ്‌നേഹിച്ചവൾ തന്റെ കൂട്ടുകാരനൊപ്പം പോയത് പറഞ്ഞ് ആസിഫലി

ഷൂട്ടിങ്ങ് ഇപ്പോൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ താൻ മിസ് ചെയ്യുന്നത് ഡാൻസാണ്. ആര് ചോദിച്ചാലും ഡാൻസിനാണ് എന്റെ ജീവിതത്തിൽ പ്രധാന്യമെന്ന് ഞാൻ പറയാറുണ്ട്. ഇപ്പോൾ പ്രോഗ്രാമുകളുണ്ട്. ശശികലയായിട്ട് വന്നപ്പോൾ എന്റെ മേക്കപ്പെല്ലാം പഴയ രീതിയിലായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ കുറച്ച് മെലിഞ്ഞിട്ടുണ്ടായിരുന്നു.

സെറ്റിൽ പോയപ്പോൾ കങ്കണ ഇരുപത് കിലോ കൂട്ടിയിരിക്കുകയായിരുന്നു. നന്നായിട്ടുണ്ട്, ഇത്തിരി വണ്ണം വെക്കുക ആണെങ്കിൽ കൂടുതൽ നന്നായിരിക്കുമെന്ന് പറഞ്ഞു. പിന്നെ ഇത്തിരി വണ്ണം കൂട്ടിയാൽ നന്നായിരിക്കുമെന്ന് പറഞ്ഞു. പിന്നെ ഇത്തിരി വണ്ണം കൂട്ടിയ എന്റെയൊരു ലുക്ക് കണ്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി എന്നും താരം പറയുന്നു.

Advertisement