ഞാൻ ലവ് ലെറ്റർ കൊടുത്ത് വിടാറുള്ളവന്റെ കൂടെ ആ കുട്ടി പോയി, തന്റെ കാമുകി കൂട്ടുകാരനൊപ്പം പോയത് പറഞ്ഞ് ആസിഫലി

140

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ആസിഫലി. പിന്നീട് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുകയായിരുന്നു.

ഇപ്പോൾ മലയാളത്തിന്റെ യുവതാര നിരയിൽ മുൻപന്തിയിൽ ആണ് ആസിഫലിയുടെ സ്ഥാനം. അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ താരത്തിന് വേണ്ടത്ര ശ്രദ്ധ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നില്ല. ആസിഫലിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു വിമർശിച്ചവരും ഏറെയായിരുന്നു. എന്നാൽ അവർക്കെല്ലാം ഗംഭീര മറുപടിയാണ് ആസിഫലി തന്റെ അഭിനയത്തിൽ കൂടി നൽകിയത്.

Advertisements

വില്ലനായും നായകനായും സഹനടനായും ഒക്കെ കിട്ടിയ എല്ലാവേഷങ്ങളും വലിപ്പ ചെറുപ്പം നോക്കാതെ കൈകാര്യം ചെയ്ത ആസിഫലിക്ക് ഒരു ഡയലോഗ് പോലും ഇല്ലാത്ത രംഗങ്ങൾ പോലും വളരെ അനായാസം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു. അനുരാഗ കരിക്കിൻ വെള്ളം, കെട്ട്യോൾ ആണെന്റെ മാലാഖ, കക്ഷി അമ്മിണിപിള്ള തുടങ്ങിയ ചിത്രങ്ങൾ ആസിഫലിയുടെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രങ്ങൾ ആയിരുന്നു.

Also Read
ഞാൻ ക്രിസ്ത്യൻ ആണ് കുക്കു മുസ്ലീമും, ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു, ഇത്രയുംനാൾ ജീവിതം എവിടെ എങ്കിലും എത്തിക്കാനുള്ള കഷ്ടപ്പാട് ആയിരുന്നു: തുറന്ന് പറഞ്ഞ് ദീപയും കുക്കുവും

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ രണ്ടു മക്കൾക്കും ആരാധകർ ഏറെയാണ്. പലപ്പോഴും പൊതു വേദികളിൽ വെച്ചുള്ള ആസിഫലിയുടെ സംസാരം വലിയ രീതിയിൽ തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ സൂപ്പർതാരവും ബിജെപി രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി അവതരിപ്പിക്കുന്ന സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന പരിപാടിയിൽ എത്തിയപ്പോഴുള്ള ആസിഫലിയുടെ വെളിപ്പെടുത്തൽ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനിമ താരങ്ങൾ എല്ലാം അതിഥിയായി എത്തുന്ന പരിപാടിയിലെ ഒരു എപ്പിസോഡിൽ ആസിഫ് അലി ആണ് എത്തിയത്. വളരെ മനോഹരമായി മുന്നോട്ട് പോയ പരിപാടിക്ക് ഇയിൽ സുരേഷ് ഗോപി ആസിഫിനോട് ചോദിക്കുന്ന ഒരു ചോദ്യവും അതിനു ആസിഫ് നൽകിയ മറുപടിയും ആണ് ഇപ്പോൾ വൈറലാകുന്നത്.

Also Read
ഈ ഒരു നിലപാട് ശരിയാണെന്നു താങ്കൾക്ക് തോന്നിയിട്ടുണ്ടോ എന്ന് മീരാ നന്ദൻ, കിടിലൻ മറുപടിയുമായി ലാലേട്ടൻ

എപ്പോഴെങ്കിലും ലവ് ലെറ്റേഴ്‌സ് ഇങ്ങോട്ട് കിട്ടിയിട്ടുണ്ടോ എന്നാണ് സുരേഷ് ഗോപി ആസിഫലിയോട് ചോദിച്ചത്. അങ്ങനെ ഒന്നും കിട്ടിയിട്ടില്ല എന്നാണ് ആസിഫ് പറഞ്ഞ മറുപടി. സുരേഷ് ഗോപി വീണ്ടും നിർബന്ധിച്ചപ്പോൾ അങ്ങോട്ട് കൊടുത്തിട്ടുണ്ട് അല്ലാതെ ഇത് വരെ ഇങ്ങോട്ട് കിട്ടിയിട്ടില്ല എന്ന് ആസിഫ് പറയുന്നു.

എങ്കിൽ ആ കഥ ഒന്ന് പറഞ്ഞെ എന്ന് സുരേഷ് ഗോപിയും. ബോർഡിങ്ങിൽ ആയിരുന്നു താൻ പഠിച്ചത്. ആ സമയത്ത് എന്റെ ഒരു കൂട്ടുകാരനെ കൊണ്ട് ഞാൻ ഒരു ലവ് ലെറ്റർ എഴുതിച്ചു. അവൻ തന്നെ അവന്റെ കയ്യക്ഷരത്തിൽ എഴുതി അവൻ തന്നെ പേപ്പർ ഫോൾഡ് ചെയ്തു തന്നു.

ഞാൻ അത് ആ പെൺകുട്ടിക്ക് കൊണ്ട് കൊടുത്തെന്നും ആസിഫ് പറഞ്ഞു. ഒടുവിൽ പെൺകുട്ടി അവനൊപ്പം പോയോ എന്ന് സുരേഷ് ഗോപി തമാശ രൂപേണ ചോദിച്ചപ്പോൾ പോയി എന്ന് ആസിഫ് മറുപടി പറഞ്ഞു. ഇത് കേട്ട് അതിശയത്തോടെ നിന്ന സുരേഷ് ഗോപിയോട് അവൾക്ക് ഇഷ്ടപെട്ടത് കയ്യക്ഷരം ആയിരുന്നു എന്നും ആസിഫലി വ്യക്തമാക്കി.

Advertisement