ഈ ഒരു നിലപാട് ശരിയാണെന്നു താങ്കൾക്ക് തോന്നിയിട്ടുണ്ടോ എന്ന് മീരാ നന്ദൻ, കിടിലൻ മറുപടിയുമായി ലാലേട്ടൻ

19800

നാൽപതിലധികം വർഷങ്ങളായി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ താരമാണ് മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ലോകം മുഴുവനും ആരാധകരുള്ള താരം കൂടിയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ.

ഫാസിലിന്റെ മഞ്ഞിൽവിരിഞ്ഞ പൂക്കളിലെ വില്ലനായി എത്തി പിന്നീട് പകരം വെയ്ക്കാനില്ലാത്ത നടനവിസ്മയം ആയി മാറുകയായിരുന്നു മോഹൻലാൽ. നാന്നൂറോളം ചിത്രങ്ങൾ ഇതിനോടകം തന്നെ മോഹൻലാൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചുകഴിഞ്ഞു.

Advertisements

മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും തന്റെ പേരിലാക്കിയ മോഹൻലാൽ തന്നെയാണ് ആദ്യമായി ഒരു മലയാള സിനിമയെ 100 കോടി ക്ലബ്ബിലെത്തിച്ചത്. പിന്നീട് ആദ്യത്തെ 150 കോടി ക്ലബ്ബും 200 കോടിക്ലബ്ബും മോഹൻലാൽ തന്റെ പേരിലാക്കി.

Also Read
റോങ് സ്റ്റേറ്റ്മെന്റുകളും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല ; സ്റ്റാർ മാജിക് വിവാദത്തിൽ പ്രതികരിച്ച് ദിയ സന

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളതും മോഹൻലാലിന് തന്നെയാണ്. അതേ സമയം മുൻപ് നടി മീരാ നന്ദൻ അവതാരകയായി എത്തിയ പരിപാടിയിൽ മോഹൻലാൽ എത്തിയപ്പോൾ മീര അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യവും അതിനു അദ്ദേഹം നൽകിയ മറുപടിയുമാണ് വൈറലായി മാറുന്നത്.

മദ്യപാനത്തിന്റെ ദുരന്തഫലങ്ങൾ ബോധ്യപ്പെടുത്തുന്ന സ്പിരിറ്റ് എന്ന സിനിമയിൽ അഭിനയിച്ച താങ്കൾ പാലപ്പഴും മദ്യപിക്കാറുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഒരു നിലപാട് ശരിയാണെന്നു താങ്കൾക്ക് തോന്നിയിട്ടുണ്ടോ എന്നായിരുന്നു മീരാ നന്ദൻ മോഹൻലാലിനോട് ചോദിച്ചത്.

Also Read
കുറുക്കു വഴികളോ, എളുപ്പ മാർഗങ്ങളോ ഞാൻ നോക്കിയില്ല, പക്ഷെ ഞാൻ അവിടെ എത്തും എന്റെ വഴിയിലൂടെ നേർ വഴിയിലൂടെ : തോറ്റു പോകുമെന്ന് സ്വയം കരുതി ഇരിക്കുന്നവർക്ക് വേണ്ടി സമർപ്പിച്ച് സാന്ത്വനം താരം ബിജേഷിന്റെ കുറിപ്പ്

ഒരു നടൻ എന്ന നിലയിൽ സ്പിരിറ്റ് എന്ന ചിത്രത്തിൽ അഭിനയിക്ക വഴി ഞാൻ എന്റെ സാമൂഹിക പ്രതിബദ്ധത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക ആയിരുന്നു. മോഹൻലാൽ എന്ന വ്യക്തി ചിലപ്പോഴെങ്കിലും മദ്യപിക്കാറുണ്ട്, അത് പക്ഷെ എനിക്ക് അഡിക്ഷൻ ലെവലിൽ ഉള്ള ഒരു ശീലം അല്ല.

മദ്യം മനുഷ്യ ജീവിതത്തിനെ തന്നെ പ്രതികൂലമായി ബാധിക്കാറുണ്ടെന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ടെന്നും അത് കൊണ്ട് തന്നെ ഒന്നും അതിന്റെ പരിധി കഴിഞ്ഞു പോകാൻ ഞാൻ അനുവദിക്കില്ല എന്നുമായിരുന്നു മോഹൻലാൽ നൽകിയ മറുപടി.

Advertisement