ഞാൻ ക്രിസ്ത്യൻ ആണ് കുക്കു മുസ്ലീമും, ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു, ഇത്രയുംനാൾ ജീവിതം എവിടെ എങ്കിലും എത്തിക്കാനുള്ള കഷ്ടപ്പാട് ആയിരുന്നു: തുറന്ന് പറഞ്ഞ് ദീപയും കുക്കുവും

14872

മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് ഏറെ പ്രീയപ്പെട്ട അവതാരകനും ഡാൻസറുമാണ് സുഹൈദ് കുക്കു. നിരവധി സിനിമകളിളും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള കുക്കു ഇപ്പോൾ മഴവിൽ മനോരമയിലെ ഉടൻ പണം 3.0 എന്ന ഗെയിം ഷോയുടെ അവതാരകൻ കൂടിയാണ്.

മഴവിൽ മനോരമയിൽ തന്നെ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റിഷോയിലൂടെ സുഹൈദ് കുക്കു മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. ഉടൻ പണം ഗെയിം ഷോ ഡെയ്ൻ ഡേവിസ്, മീനാക്ഷി എന്നിവർക്കൊപ്പമാണ് കുക്കു അവതരിപ്പിക്കുന്നത്.

Advertisements

യുട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുള്ള കുക്കുവിന്റെ ഭാര്യ ദീപയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. 2020 ഫെബ്രുവരിയിലായിരുന്നു കുക്കുവിന്റെയും ദീപയുടെയും വിവാഹം. ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നു പറയുകയാണ് കുക്കുവും ദീപയും.

Also Read
ഈ ഒരു നിലപാട് ശരിയാണെന്നു താങ്കൾക്ക് തോന്നിയിട്ടുണ്ടോ എന്ന് മീരാ നന്ദൻ, കിടിലൻ മറുപടിയുമായി ലാലേട്ടൻ

തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് കുക്കുവും ദീപയും വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഇരു മത വിഭാഗത്തിൽപ്പെട്ട കുക്കുവും ദീപയും എങ്ങനെ വിവാഹിതരായി എന്നും വിവാഹത്തിന് കുടുംബം സമ്മതിച്ചോ എന്നുമായിരുന്നു ആരാധകരുടെ ചോദ്യം.

എല്ലാവരുടെയും ജീവിതത്തിൽ എല്ലാം നല്ലതായി സംഭവിക്കണം എന്നില്ലല്ലോ എന്നും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ഇരുവരും പറയുന്നത്. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ:

എല്ലാവരുടെയും ജീവിതത്തിൽ എല്ലാം നന്നായി സംഭവിക്കണം എന്നില്ലല്ലോ. ഞങ്ങൾ സെലിബ്രിറ്റീസ് ആയതുക്കൊണ്ട് എല്ലാം ഈസിയായിരുന്നു എന്നൊന്നും ഇല്ല. ഞങ്ങളും സാധാരണ മനുഷ്യർ തന്നെയാണ്. നമ്മൾക്കും ഫീലിംഗ്‌സ് ഒക്കെയുണ്ട്. അതുപ്പോലെ തന്നെ പ്രശ്‌നങ്ങളും.

വിവാഹത്തിന് മുൻപ് ദീപ എച്ച്ആറായി ജോലി ചെയ്യുകയായിരുന്നു. ഞാൻ വ്‌ളോഗർ ആണ്, അവതാരകാനാണ്. ഡാൻസ് സ്റ്റുഡിയോ നടത്തുന്നുണ്ട്. വിവാഹശേഷം തനിക്ക് കാര്യങ്ങൾ പങ്ക് വയ്ക്കാൻ ഒരാളെ കൂടെ കിട്ടിയെന്നും അതുക്കൊണ്ട് കുറച്ച് സമാധാനം കൂടിയെന്നുമാണ് കുക്കു പറയുന്നത്.

എല്ലാ മിശ്രവിവാഹങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ഞങ്ങളുടെ കാര്യത്തിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ഒരുപാട് പേർ ചോദിച്ചിരുന്നു. ഞാൻ ക്രിസ്ത്യൻ ആണ് കുക്കു മുസ്ലീമും. ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചാണ് ഞങ്ങൾ വിവാഹം എന്ന കടമ്പയിലെത്തിയത്. രണ്ട് വീട്ടിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു കുക്കുവിന്റെ കുടുംബം ഓക്കെ ആണ് ഇപ്പോൾ. പതിയെ എന്റെ കുടുംബവും എല്ലാം അംഗീകരിക്കും എന്നാ ദീപ പറയുന്നു.

കേൾക്കാൻ ഇഷ്ടപ്പെടാത്ത ചോദ്യങ്ങളെ കുറിച്ചും ഇരുവരും പറയുന്നുണ്ട്. വിവാഹത്തിന് മുൻപ് പ്രായം ചോദിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഇപ്പോൾ ഇങ്ങനെ നടന്നാൽ മതിയോ മൂന്നാമതൊരാൾ കൂടി വേണ്ടേ എന്ന ചോദ്യമാണ് സഹിക്കാൻ പറ്റാത്തത്. കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലല്ലോ നമ്മൾ വിവാഹം ചെയ്യുന്നത്. ഇത്രയും നാൾ ജീവിതം എവിടെയെങ്കിലും എത്തിക്കാനുള്ള സ്ട്രഗിൾ ആയിരുന്നു.

Also Read
ഇരട്ടക്കുഞ്ഞുങ്ങൾ ആയിരുന്നുവോ? എന്താണ് ഫേസ് ചെയ്തത് ; നിങ്ങൾക്കു തുറന്നു പറയാൻ പറ്റിയില്ലെങ്കിൽ എന്തിനാ ഇങ്ങനെ പ്രഹസനം : ഡിംപിൾ റോസിന്റെ വീഡിയോയ്ക്ക് പരാതി പറഞ്ഞ് ആരാധകർ

ഇപ്പോഴാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയത്. എല്ലാം അതിന്റേതായ സമയത്ത് നടക്കുമെന്നാണ് ഇരുവരും പറയുന്നത്. കുക്കു തന്നെക്കാൾ ഒരു വയസ് മൂത്തതാണെന്നും ഇക്ക, ചേട്ടാ എന്നൊക്കെ വിളിച്ചാൽ ഒരുപാട് ഗ്യാപ് തോന്നും എന്നത് കൊണ്ടാണ് കുക്കു എന്ന് വിളിക്കുന്നതെന്നും ദീപ പറയുന്നു.

വിളിയിൽ അത്ര വലിയ കാര്യം ഒന്നും ഇല്ലെന്നാണ് ദീപ പറയുന്നത്. ഇതുവരെ പ്ലാൻ ചെയ്തിട്ട് നടക്കാത്ത ഒരു കാര്യം കാർ വാങ്ങുന്നതാണെന്നും ഇരുവരും വ്യക്തമാക്കുന്നു.

Advertisement