അവിഹിതങ്ങൾ കൈകാര്യം ചെയ്യേണ്ട രീതികൾ ഇത്ര കൃത്യമായി നിങ്ങൾക്കെങ്ങനെ അറിയാം: ഭാര്യ തന്നോട് ചോദിച്ചത് പറഞ്ഞ് ടൊവീനോ

310

മലയാളത്തിലെ ശ്രദ്ദേയനായ യുവതാരം ടൊവീനോ തോമസ് നായകനായി പുറത്തിറങ്ങിയ കാണെക്കാണെ മികച്ച പ്രേക്ഷക ആഭിപ്രായം ആയിരുന്നു നേടിയെടുത്തത്. സോണി ലൈവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആയിരുന്നു കാണെക്കാണെ റിലീസ് ചെയ്ത് .

ഉയരെ സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മനു അശോകൻ സംവിധാനം ചെയ്ത സിനിമയാണ് കാണെക്കാണെ. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലെറ്റ്.

Advertisements

ചുറ്റുപാടുകളും, സഹചര്യങ്ങളും, സംഭാഷണങ്ങളും കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു തരുന്നതിനേക്കാൾ കൂടുതൽ താരങ്ങളുടെ മുഖങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിയുന്നത്. തികച്ചും അനുയോജ്യരായ അഭിനേതാക്കൾ തന്നെയാണ് കഥാപാത്രങ്ങളുടെ വേഷങ്ങളണിഞ്ഞത്.

Also Read
ഞാൻ ലവ് ലെറ്റർ കൊടുത്ത് വിടാറുള്ളവന്റെ കൂടെ ആ പെൺകുട്ടി പോയി, താൻ സ്‌നേഹിച്ചവൾ തന്റെ കൂട്ടുകാരനൊപ്പം പോയത് പറഞ്ഞ് ആസിഫലി

സുരാജ് വെഞ്ഞാറമൂട് ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും കഥാപാത്രത്തെ വേറിട്ടു നിർത്തുന്ന ഗംഭീര അഭിനയമാണ് പുറത്തെടുത്തത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ടോവിനോ തോമസ് നടത്തിയ വെളിപ്പെടുത്തൽ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമ റിലീസ് ചെയ്ത ശേഷം ഭാര്യയുടെ പ്രതികരണം ഏറെ ചിരിപ്പുവെന്നാണ് ടൊവിനോ പറഞ്ഞന്നത്. ഇപ്പോൾ ഭാര്യ തന്നെ സംശയിക്കുന്നുണ്ടെന്നാണ് താരം തമാശയോടെ പറയുന്നത്. കാണെക്കാണെ കണ്ടശേഷം ഭാര്യയെന്നെ വിളിച്ചു. നിങ്ങൾക്കെങ്ങനെ അവിഹിതങ്ങൾ കൈകാര്യം ചെയ്യേണ്ട രീതികൾ ഇത്ര കൃത്യമായി അറിയാം.

കാമുകിയോട് പെരുമാറേണ്ട രീതിയും ഭാര്യയോട് പെരുമാറേണ്ട രീതിയും കൃത്യമായി എങ്ങനെ അഭിനയിച്ചു എന്നൊക്കെ ആയിരുന്നു രസകരമായി ഭാര്യ തന്നോട് ചോദിച്ചതെന്ന് ടൊവിനോ വ്യക്തമാക്കുന്നു. അതേ സമയം ടോവിനോയിക്കും സുരാജിനും പുറമെ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ശ്രുതി ജയൻ, ബിനു പപ്പു, ധന്യ മേരി വർഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാൾ, പ്രദീപ് ബാലൻ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Also Read
ഈ ഒരു നിലപാട് ശരിയാണെന്നു താങ്കൾക്ക് തോന്നിയിട്ടുണ്ടോ എന്ന് മീരാ നന്ദൻ, കിടിലൻ മറുപടിയുമായി ലാലേട്ടൻ

Advertisement