Home Entertainment

ആറാം ക്ലാസ് മുതൽ പ്രണയ ലേഖനങ്ങൾ കിട്ടിയിട്ടുണ്ട്: ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി ശ്രുതി ലക്ഷ്മി

414

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ സജീവമായ താര സുന്ദരിയാണ് നടി ശ്രുതി ലക്ഷ്മി. മികച്ച ഒരു നർത്തകി കൂടിയായ ശ്രുതി ലക്ഷ്മി ബാലതാരം ആയിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്.

പ്രമുഖ സിനിമാ സീരിയൽ താരം ലിസ്സി ജോണിന്റെ മകളായ ശ്രുതിയുടെ സഹോദരി ലയയും മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. നിഴലുകൾ എന്ന പരമ്പരയിലൂടെ 2000ൽ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ശ്രുതി ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും താരം എത്തുകയായിരുന്നു.

Advertisements

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ അടക്കെ ചിത്രങ്ങളിൽ ശ്രുതി ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ശ്രുതി ലക്ഷ്മിക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ശ്രുതി ലക്ഷ്മിയുടെ തുറന്നു പറച്ചിൽ ആണ് വൈറലാകുന്നത്.

Also Read
മോൻസണുമായി നേരിട്ട് ഒരു ബന്ധവുമില്ല, നിഷാ സാരംഗ് ക്ഷണിച്ചിട്ട് പോയതാണ്: വെളിപ്പെടുത്തലുമായി ഉപ്പും മുളകും താരങ്ങൾ

എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അടുത്തിടെ അതിഥിയായി എത്തിയത് ശ്രുതി ലക്ഷ്മി ആയിരുന്നു. പരിപാടിയിൽ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാർ ചോദിച്ചപ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി പറയുന്നത്.

ഡോ. അവിൻ ആന്റോ ആണ് ശ്രുതി ലക്ഷ്മിയുടെ ഭർത്താവ്. ഒരു ഡാൻസ് പരിപാടിക്കിക്കായി തൃശ്ശൂരിൽ എത്തിയപ്പോഴാണ് തമ്മിൽ ആദ്യമായി കാണുന്നതെന്നും താരം പറയുന്നു. വിവാഹത്തിന് മുൻപ് ആരും പ്രണയം പറഞ്ഞിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു പഴയ പ്രണയ കാലത്തെ ഓർമ നടി പങ്കുവെച്ചത്.

തനിക്ക് ആറാം ക്ലാസ് മുതൽ പ്രണയ ലേഖനങ്ങൾ കിട്ടിയിട്ടുണ്ടെന്നായിരുന്നു. അല്ലാതെ സീരിയസ്സായിട്ട് റിലേഷനൊന്നും ഇല്ലായിരുന്നു. അമ്മ വഴിയാണ് അഭിനയത്തിൽ വന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പ്രണയലേഖനം കിട്ടിയത്. അതിന് സിസ്റ്ററിന്റെ കയ്യിൽ നിന്ന് ഒരുപാട് തല്ല് കിട്ടി.

കൂടാതെ ആദ്യമായി പ്രണയലേഖനം നൽകിയ പയ്യന്റെ പേരും ശ്രുതി ഓർമിച്ച് പറയുന്നുണ്ട്. ഇപ്പോഴും ഓർമിച്ചി രി ക്കുന്നുണ്ടോ എന്ന് എംജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. അതെ അന്ന് ക്ലാസിൽ കുറച്ച് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ട് ഓർമിച്ചിരിക്കുന്നു എന്നായിരുന്നു ശ്രുതിയുടെ മറുപടി.

Also Read
എന്നെ കണ്ടാൽ പൊട്ടിത്തെറിച്ച് നടക്കുന്ന കുട്ടിയായിട്ടാണോ തോന്നുന്നത്, എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്: തുറന്നു പറഞ്ഞ് അനന്യ

താൻ ഒരു പാവം ഭാര്യ അല്ല എന്തിന് പാവം ആവണം. കാണുന്ന ഭംഗി പോലെയാണോ ശ്രുതിയുടെ സ്വഭാവമെന്നു എംജി ചോദിക്കുന്നുണ്ട്. അത് ഭർത്താവിനോട് ചോദിക്കുന്നതായിരിക്കും നല്ലെതന്ന് ആയിരുന്നു നടിയുടെ മറുപടി.

Advertisement