മോൻസണുമായി നേരിട്ട് ഒരു ബന്ധവുമില്ല, നിഷാ സാരംഗ് ക്ഷണിച്ചിട്ട് പോയതാണ്: വെളിപ്പെടുത്തലുമായി ഉപ്പും മുളകും താരങ്ങൾ

754

പുരാസവ്‌സ്തു തട്ടിപ്പിന് പിടിയിലാ മോൻസൺ മാവുങ്കലും സിനിമ സീരിയൽ താരങ്ങളുമായി ചേർത്ത് നിരവധി വിവാദങ്ങളും ചർച്ചകളുമാണ് അടുത്ത ദിവസങ്ങളിലായി സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. പല താരങ്ങൾക്കുമൊപ്പമുള്ള മോൻസണിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഒടുവിൽ നടി പ്രമുഖ സിനിമാ സീരിയൽ താരം നിഷ സാരംഗ് അടക്കമുള്ള ഉപ്പും മുളകും താരങ്ങൾ മോൻസന് ഒപ്പള്ള വീഡിയോ പുറത്ത് വന്നിരുന്നു. നിഷ സാരംഗിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള ദൃശ്യങ്ങൾ ആണ് ഒരു മാധ്യമം പുറത്തുവിട്ടത്.

Advertisements

മോൻസൺ നേതൃത്വം നൽകുന്ന ചടങ്ങിൽ വച്ച് നിഷ കേക്ക് കട്ട് ചെയ്യുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ബിജു സോപാനം, റിഷി എസ് കുമാർ, ശ്രുതി ലക്ഷ്മി, ശ്രീലയ തുടങ്ങിയ താരങ്ങൾക്കൊപ്പം ഉപ്പും മുളകും ക്രൂ ആൻഡ് ആർട്ടിസ്റ്റുകളും പങ്കെടുത്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Also Read
എന്നെ കണ്ടാൽ പൊട്ടിത്തെറിച്ച് നടക്കുന്ന കുട്ടിയായിട്ടാണോ തോന്നുന്നത്, എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് തോന്നിയിട്ടുണ്ട്: തുറന്നു പറഞ്ഞ് അനന്യ

മോൻസണുമായി എന്താണ് ബന്ധം എന്നുള്ള ചോദ്യത്തിന് നേരിട്ട് അയാളുമായി യാതൊരു ബന്ധവും ഇല്ലെന്നും, നിഷയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ടീം മുഴുവനായും പോയിരുന്നു എന്നാണ് താരങ്ങൾ പറഞ്ഞത്. ഫാൻസ് സംഘടിപ്പിച്ച പരിപാടി എന്ന നിലയിലാണ് പോയത്, ഒരു ഡോക്ടർ എന്ന രീതിയിൽ മാത്രമേ അയാളെ അറിയൂ.

ആദ്യമായും അവസാനമായും ആ പരിപാടിയിൽ വച്ചാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത് എന്നും ബിജു സോപാനം അടക്കമുള്ള ഉപ്പും മുളകും താരങ്ങൾ പ്രതികരിച്ചു. മോൻസൺ അയൽവാസിയായിരുന്നു എവന്നും പുരാവസ്തുക്കൾ ശേഖരിക്കുന്ന ആളെന്ന നിലയിലും നന്മപ്രവർത്തികൾ ചെയ്യുന്ന വ്യക്തിയെന്ന നിലയിലുമാണ് തനിക്ക് അയാളിൽ മതിപ്പുള്ളതെന്നും ആയിരുന്നു ബാല പ്രതികരിച്ചത്.

എന്നാൽ ബാലയും മോൻസണും തമ്മിൽ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന്, നടന്റെ ആദ്യ ഭാര്യയുടെ അഭിഭാഷകൻ പ്രേം രാജ് രംഗത്തുവന്ന വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. താനും മോൻസണുമായി പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസണുമായുള്ള ഏക ബന്ധം. ചെന്നൈയിൽ ഒരു ഷൂട്ടിൽ ആയിരുന്നു. അവിടെനിന്നു തിരികെ എത്തിയപ്പോഴാണ് വാർത്തകൾ അറിയുന്നത് അതിന്റെ ഷോക്കിൽനിന്നു ഇപ്പോഴും മുക്തയായിട്ടില്ലെന്നും ശ്രുതി ലക്ഷ്മി പറഞ്ഞിരുന്നു.

Also Read
ഞാൻ അങ്ങനെ ചെയ്യില്ല, 14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ: വെളിപ്പെടുത്തലുമായി നടി രശ്മി അനിൽ

Advertisement