Home Entertainment Celebrities

അനുമോൾ തന്നോട് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ്; തെളിവടക്കം കാണിച്ച് വീഡിയോ പുറത്ത് വിട്ടു

20302

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുമോൾ. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ അനു മോൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് അനുമോൾ. നർമ്മം നിറഞ്ഞ വർത്തമാനവും കുസൃതിനിറഞ്ഞ പ്രവൃത്തികളും ആണ് അനുകുട്ടിയോട് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം കൂടാന് കാരണം. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യൽ മീഡിയയിലും സജീവമാണ്.

എന്നാൽ അനുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം റീൽസിലൂടെ ശ്രദ്ധേയനായ യുവാവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് സ്റ്റാർ മാജിക് എന്ന പരിപാടിയാണ്. സന്തോഷ് പണ്ഡിറ്റ് വന്നപ്പോഴുണ്ടായ സംഭവങ്ങളോടെയായിരുന്നു എല്ലാത്തിനും തുടക്കം കുറിച്ചത്.

Advertisements

ALSO READ

മനോജുമായി സൗഹൃദത്തിൽ പോലും മുൻപോട്ട് പോകാൻ പറ്റില്ല, വിവാഹത്തിന് ശേഷമുള്ള എന്റെ ജീവിതത്തിൽ ദുഃഖം മാത്രമേ ഉണ്ടായിരിന്നുള്ളു; ഉർവ്വശി

സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചത് ശരിയായില്ലെന്ന കാരണത്താൽ ഷോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. നിരവധി നെഗറ്റീവ് കമന്റുകളാണ് പരിപാടിയുടെ ഓരോ പോസ്റ്റിനു താഴെയും ലഭിക്കുന്നത്. ഇത്തരത്തിൽ ഒരു പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ട യുവാവാണ് അനുമോൾ തന്നോട് സ്വകാര്യ ചാറ്റിലൂടെ പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റുനു മറുപടി കൊടുത്ത ശേഷം ഇൻസ്റ്റാഗ്രാം ചാറ്റിൽ വന്ന് തന്നെ ഭീഷണിപ്പെടുത്തി എന്നാണ് യുവാവ് പറയുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടി ഇഷ്ടടമല്ലെങ്കിൽ നെഗറ്റീവ് കമന്റ് പറയാൻ പാടില്ല. അഥവാ നെഗറ്റീവ് കമന്റ് പറയണമെങ്കിൽ ചുരുങ്ങിയത് ഒരു ഓസ്‌കാർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുകയോ ചുരുങ്ങിയത് ഒരു ഭരത് അവാർഡ് എങ്കിലും കിട്ടിയാൽ മാത്രമേ ഇതിന് എതിർ അഭിപ്രായം പറയാൻ പാടുള്ളൂ. നീവെറുപ്പിക്കലാണ്, നിനക്ക് ഒരു ജോലി ഉണ്ടോ, നിന്റെ അക്കൗണ്ട് പൂട്ടിക്കും, എന്നെല്ലാം പറഞ്ഞുവെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

കൂടാതെ ചാറ്റിന്റെ തുടക്കത്തിൽ തന്നെ നീ ഭയങ്കര വെറുപ്പിക്കലാണ് എന്നായിരുന്നു ആദ്യപ്രതികരണം. അപ്പോൾ സംശയം തോന്നിയ യുവാവ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നവർ ആരായാലും അത് നടിയെ ബാധിക്കുമെന്ന് പറഞ്ഞപ്പോഴും താൻ അനു തന്നെയാണ് സംസാരിക്കുന്നതെന്നാണ് മറുപടിയായി പറഞ്ഞത്. ഒരു കമന്റിന്റെ പേരിൽ തന്നോട് ഇങ്ങനെയൊക്കെ പെരുമാറണമെങ്കിൽ എത്രത്തോളം ചീപ്പ് പേർസണാലിറ്റിയാണ് അനുവിന്റേത് എന്ന് മനസിലാക്കണമെന്നും യുവാവ് വീഡിയോയിൽ പറയുന്നു.

മാത്രമല്ല, ഈ ചാറ്റ് സ്‌ക്രീൻ റിക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോഴും അത് മൈൻഡ് ആക്കാതെ തന്നെ ബ്ലോക്ക് ചെയ്ത് പോകുകയായിരുന്നുവെന്നും യുവാവ് പറയുന്നു. താൻ ഇട്ട കമന്റിന് വന്ന് ഇത്രയും മറുപടി പറയണമെങ്കിൽ ഇത് ഹാക്ക് ചെയ്തതല്ലാ എന്നും യുവാവ് പറയുന്നുണ്ട്.

ALSO READ

അങ്ങനെ ഒരെണ്ണം ഇനി കിട്ടുമെന്ന് തോന്നുന്നില്ല: ഓടി നടന്ന് അഭിനയിക്കത്തിന്റെ കാരണം വെളിപ്പെടുത്തി വിന്ദുജ മേനോൻ

സ്റ്റാർ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളായ തങ്കച്ചനുമായി അനു പ്രണയത്തിലാണെന്ന വിവരങ്ങളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. തങ്കു ചേട്ടനെപ്പോലെയാണെന്ന് വ്യക്തമാക്കി അനു എത്തിയിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിലൂടെയായിരുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. തുടർന്ന് ഒരിടത്ത് ഒരു രാജകുമാരി, സീത എന്നു തുടങ്ങി നിരവധി സീരിയലുകളിലാണ് താരം വേഷമിട്ടു.

Advertisement