മനോജുമായി സൗഹൃദത്തിൽ പോലും മുൻപോട്ട് പോകാൻ പറ്റില്ല, വിവാഹത്തിന് ശേഷമുള്ള എന്റെ ജീവിതത്തിൽ ദുഃഖം മാത്രമേ ഉണ്ടായിരിന്നുള്ളു; ഉർവ്വശി

145

ഒരു കാലത്ത് മലയാള സിനിമയിൽ താരദമ്പതികളായിരുന്നു നടൻ മനോജ് കെ ജയനും നടി ഉർവശിയും. എന്നാൽ ഇരുവരും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളും വിവാഹ മോചനവും എല്ലാം കേരളം ഞെട്ടലോടെ യാണ് കേട്ടത്. വർഷങ്ങൾക്ക് മുൻപാണ് സംഭവം നടക്കുന്നതെങ്കിലും ഇപ്പോൾ രണ്ട് പേരും വിവാഹം കഴിച്ച് രണ്ട് കുടുംബങ്ങളായി കഴിയുകയാണ്.

ഇപ്പോഴിതാ ഉർവശിയുടെ പഴയൊരു അഭിമുഖം വൈറലാവുകയാണ്. വിവാഹമോചനത്തെ കുറിച്ചും മനോജ് കെ ജയനുമായിട്ടുള്ള ദാമ്പത്യ പ്രശ്നങ്ങളെ കുറിച്ചും ആദ്യമായി നടി തുറന്ന് സംസാരിക്കുന്നതാണ് ഈ വീഡിയോ. വീഡിയോ വൈറലായതോടെ ഉർവശിയെ വാനോളം പുകഴ്ത്തി കൊണ്ട് ആരാധകരും രംഗത്ത് എത്തുകയാണ്.

Advertisements

വിവാഹം വരെ ഒരു ജീവിതവും വിവാഹശേഷം മറ്റൊരു ജീവിതവുമായിട്ടാണ് കരുതുന്നത് എന്നാണ് ഉർവശി അന്ന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഷൂട്ടിങ്ങിന് പോകുന്നത് ഒരു ജോലി പോലെയാണ്. മറ്റൊരു ഉത്തരവാദിത്തത്തെ കുറിച്ചും എനിക്ക് അറിയില്ലായിരുന്നു.

ജീവിതത്തെ കുറച്ച് ഗൗരവ്വത്തോടെ കാണാൻ ശ്രമിക്കുമ്പോൾ ആണ് പ്രശ്നങ്ങൾ വന്നത്. എന്നാൽ വളരെ പക്വതയോടെ കൊണ്ട് പോകാൻ തന്നെയാണ് ആഗ്രഹിച്ചത്. ഞാൻ ഉദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങൾ ആണ് ഫേസ് ചെയ്യേണ്ടതായി വന്നത്. ആരുടെയും അഭിപ്രായം നോക്കാതെ ഞാൻ തന്നെ ഒരു ജീവിതം സെലക്ട് ചെയ്യുന്നു.

Also Read
അങ്ങനെ ഒരെണ്ണം ഇനി കിട്ടുമെന്ന് തോന്നുന്നില്ല: ഓടി നടന്ന് അഭിനയിക്കത്തിന്റെ കാരണം വെളിപ്പെടുത്തി വിന്ദുജ മേനോൻ

അതിൽ സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചു തുടങ്ങിയത്. കുറെ നോക്കി. നമുക്ക് എടുക്കാൻ പറ്റുന്ന ചുമട് അല്ലേ എടുക്കാൻ സാധിക്കുകയുള്ളു. അത് കഴിയുമ്പോൾ വീണ് പോകുമല്ലോ. സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. അതിനായി ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഒരു വ്യക്തിയിൽ നിന്നും നിർബന്ധപൂർവ്വം നേടിയെടുക്കാൻ കഴിയുന്നതല്ലേ പറ്റൂ. എന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തീരെ തകർന്നു പോകാതെ നീങ്ങിയതും.

എനിക്കിഷ്ടപ്പെട്ടു, ഞാനിത് ചെയ്യുന്നു എന്ന തീരുമാനം എപ്പോഴും ശരിയാവണമെന്നില്ല. നമുക്ക് ഇഷ്ടപ്പെട്ട
തെല്ലാം നല്ലതാവണമെന്നില്ല. വിചാരം കൊണ്ടല്ല വികാരം കൊണ്ടെടുത്ത തീരുമനിങ്ങൾ മാത്രമാണ് ഞാൻ എന്റെ ജീവിതത്തിൽ എടുത്തത്. ഇപ്പോൾ കാണുന്ന ശരിയാണ് എപ്പോഴുമുള്ള ശരിയെന്ന് വിശ്വസിച്ച് തീരുമാനം എടുക്കുകയാണ്.

ഞാൻ ഒരു കൂട്ടുകുടുംബത്തിലെ ആണ് വളർന്നത്. അപ്പോൾ ഒരു കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും അറിഞ്ഞ് തന്നെയാണ് ജീവിച്ചത്. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളർന്നത്. അവിടെ ഞാൻ എന്റെ എന്ന ഇഷ്ടങ്ങൾ കുറവായിരുന്നു.

അതുകൊണ്ടു തന്നെ എല്ലാ സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാൻ എനിക്കും ചേച്ചിമാർക്കുമെല്ലാം കഴിയുമായിരുന്നു. മറ്റൊരു കുടുംബത്തിലേക്ക പോകാൻ എനിക്ക് ആശങ്ക ഇല്ലായിരുന്നു. കാരണം എനിക്കെല്ലാവരെയും സ്നേഹിക്കാൻ അറിയാം. പക്ഷേ വിവാഹത്തിന് ശേഷമുള്ള എന്റെ ജീവിതത്തിൽ ദുഃഖം മാത്രമേ ഉണ്ടായിട്ടുള്ളു. സിംപതിയ്ക്ക് വേണ്ടി ഇതൊക്കെ ആരോടും പറഞ്ഞ് നടക്കാറില്ല.

കുഞ്ഞിനെ കുറിച്ചോർത്തുള്ള ദുഃഖം മാത്രമേ ഇപ്പോഴുള്ളു. കുടുംബത്തിൽ ഉള്ളവർ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നെ കുറിച്ച് വേറെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാൻ അവരെയൊക്കെ എതിർത്തിട്ട് അവരുടെ ഒക്കെ ഇഷ്ടത്തിന് വില കൽപ്പിക്കാതെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്.

ഒരിക്കലും ഈ ബന്ധത്തിലേക്ക് പോവരുത് എന്ന് കുടുംബത്തിലെ എല്ലാവരും പറഞ്ഞിട്ടും കേൾക്കാതെ ആണ് അതിലേക്ക് കടന്നത്. അതുകൊണ്ട് തന്നെ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അവിടെ പോയി പറയുക എന്നത് എന്റെ മനസ്സിന്റെ ഒരു പ്രശ്നമായി മാറി. അവരെ അറിയിക്കാതെ മാക്സിമം പോയി.

കുഞ്ഞിന് അമ്മയും അച്ഛനും തുല്യമായി വേണം എന്ന ഓർഡർ ആയിരിന്നു കോടതി വിധിച്ചത്. അദ്ദേഹത്തി ന്റെ അഭാവത്തിൽ ആണ് വിധി വന്നത്. ഞാൻ ഷൂട്ടിങ്ങിനൊക്കെ പോവുന്നത് കൊണ്ട് എന്റെ അമ്മയുടെ കൂടെയാണ് കുഞ്ഞ് വളർന്നത്. അവിടെ ചേച്ചിയുടെ മക്കൾക്കും മകളും കഴിയുകയായിരുന്നു.

Also Read
മോഹൻലാൽ ശിഷ്യനൊപ്പം, ഗുരുവിനൊപ്പം മമ്മൂട്ടിയും: താരരാജാക്കൻമാരുടെ രണ്ടു വമ്പൻ ചിത്രങ്ങൾ ഒരുങ്ങുന്നു

എന്നാൽ പെട്ടെന്ന് പറിച്ചെടുത്ത പോലെ ആണ് കുഞ്ഞിനെ അവിടെ നിന്നും മാറ്റിയത്. ജനനവും മരണവും വിവാഹവും ഒക്കെയും സംഭവിച്ചു പോകുന്നത് ആണ് അത് ഒരിക്കലും മായിച്ചു കളയാൻ ആകില്ല. പല തീരുമാനങ്ങളും നേരത്തെ എടുക്കാമായിരുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഞാൻ തന്നെ ഏറ്റെടുക്കുകയാണ്. മറ്റാരെയും കുറ്റം പറയാൻ പറ്റില്ല.

ശരികേടുകൾ എല്ലാം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. അവിടെ എന്റെ മോൾ വിഷമിക്കുന്നത് മാത്രം സഹിക്കാൻ പറ്റില്ലെന്നും ഉർവശി പറയുന്നു. മനോജുമായി (മുൻ ഭർത്താവ്) ഒരിക്കലും ഒരു സൗഹൃദത്തിൽ പോലും മുൻപോട്ട് പോകാൻ പറ്റില്ല. കാരണം നിരന്തരം മാനസികമായി പീ ഡി പ്പി ച്ചു കൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും.

സൗഹൃദം എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. നമ്മളെ നിരന്തരം മാനസികമായി പീ ഡി പ്പി ച്ചുകൊണ്ടി രി ക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദത്തിൽ പോകാൻ ആകും. എന്നെ കുറിച്ച് തിരിച്ചും ഇതുപോലെ പറയാൻ ഉണ്ടാകും. എന്റെ ഭാഗം ന്യായീകരിച്ച് ഞാൻ സംസാരിക്കാറില്ല. കുഞ്ഞിനെ കുറിച്ച് മാത്രമേ ഞാൻ പറയുകയുള്ളു.

അന്യ സ്ത്രീയുടെ ഭർത്താവാണ് അദ്ദേഹം. അതേ കുറിച്ച് സംസാരിക്കാനേ പാടില്ല. അത് മര്യാദയല്ല. മനോജ് മറ്റൊരു വിവാഹം കഴിച്ചതിൽ തനിക്ക് യാതൊരു പ്രശ്നവുമില്ല. വിവാഹമോചനം നേടിയപ്പോൾ മുതൽ മറ്റൊരു വ്യക്തിയായി മാറി കഴിഞ്ഞെന്നും ഉർവശി പറയുന്നു.

Also Read
ആറാം ക്ലാസ് മുതൽ പ്രണയ ലേഖനങ്ങൾ കിട്ടിയിട്ടുണ്ട്: ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി ശ്രുതി ലക്ഷ്മി

Advertisement