പൂജകൾ ചെയ്തിട്ട് ഒന്നും ഫലമുണ്ടായില്ല, പ്രശ്‌നങ്ങൾ ഒന്നും തീർന്നില്ലല്ല, രക്ഷകനായി ജീസസ് വന്നതോടെ പിരിയാൻ ഇരുന്ന ഭർത്താവിന്റെ വരെ മനം മാറി: ക്രിസ്ത്യാനി ആയതിനെ പറ്റി മോഹിനി

194

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് നടി മോഹിനി. സൂപ്പർതാരങ്ങളുടെ അടക്കം നായികയായി വലിയ തിരക്കേറിയ നടി കൂടി ആയായിരുന്നു മോഹിനി. തന്റെ 14ാം വയസിലാണ് മോഹിനി നായികയായി അരങ്ങേറ്റം നടത്തുന്നത്.

നിരവധി ഹിറ്റ് സിനിമകളിൽ നായികയായ മോഹിനി വിവാഹ ശേഷം യുഎസിൽ സെറ്റിൽ ആവുകയായിരുന്നു.
വിവാഹിതയായ ശേഷം താരം സിനിമയിൽ നിന്നും വലിയൊരു അവധിയെടുത്തിരുന്നു. സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. താരം ക്രിസ്തുമതം സ്വീകരിച്ച് പേരു മാറ്റിയതൊക്കെ ഏറെ ചർച്ചയായിരുന്നു.

Advertisements

Also Read
നെഗറ്റീവ് എല്ലാം എല്ലാം എനിക്ക് ഉയരാനുള്ള അവസരമാണ് ; ഭാവിയെ ഉത്കണ്ഠയോടെ ആശ്രയിക്കാതെ വർത്തമാനത്തെ ആസ്വദിക്കൂ : അൻഷിത അഞ്ജിയുടെ പുതിയ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുന്നു

താരത്തിന്റെ പുതിയ വിശേഷങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. പേര് മാറ്റിയതും ക്രിസ്ത്യൻ മതം സ്വീകരിച്ചതും എന്തുകൊണ്ടാണെന്ന് മോഹിനി കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.ഒരു ബ്രാഹ്‌മണ കുടുംബത്തിൽ ആയിരുന്നു മോഹിനി ജനിച്ചത്. മഹാലക്ഷ്മി എന്ന പേര് സിനിമയിൽ എത്തിയപ്പോഴാണ് മോഹിനി എന്നാക്കി മാറ്റിയത്.

പിന്നീട് വർഷങ്ങൾക്കു ശേഷം ക്രിസ്റ്റിന എന്ന് മാറ്റുകയായിരുന്നു. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്ന. രോഗവും വന്നു. താൻ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു. ഈ പ്രശ്നങ്ങളൊന്നും പ്രാർത്ഥിച്ചിച്ചിട്ടും പൂജകൾ ചെയ്തിട്ടും മാറിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ജീസസ് തന്റെ ജീവിതത്തിലേക്ക് വന്നതെന്ന് നടി പറയുന്നു.

ഹിന്ദു മതവിശ്വാസിയായിരുന്ന മോഹിനി 2006ൽ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു. നടിയുടെ കുടുംബവും മതം മാറി. ഇപ്പോൾ മത പ്രഭാഷക കൂടിയാണ് മോഹിനി.മോഹിനിയുടെ വാക്കുകൾ ഇങ്ങനെ:

ഞാൻ ജനിച്ചത് മഹാലക്ഷ്മി ആയാണ്. ഒരു ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജനനം. 27ാം വയസുവരെ ഹിന്ദുവായിരുന്നു. ഞാൻ വിവാഹം കഴിച്ച ഭരത്തും ബ്രാഹ്‌മണനാണ്. അവർ പാലക്കാട് ബ്രാഹ്‌മണരും ഞങ്ങൾ തഞ്ചാവൂർ ബ്രാഹ്‌മണരും. എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു രോഗവും വന്നു. ഞാൻ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു.

ഈ പ്രശ്‌നങ്ങളൊന്നും ഞാൻ പ്രാർത്ഥിച്ചിച്ചിട്ടും പൂജകൾ ചെയ്തിട്ടും മാറിയില്ല. എന്റെ മതത്തിൽ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല. ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ഞാൻ ചെയ്യുന്ന പൂജകൾക്ക് എന്തുകൊണ്ട് ഫലം കിട്ടുന്നില്ല. ആ ചോദ്യങ്ങൾക്കൊന്നും ആ മതത്തിൽ ഉത്തരം കിട്ടിയില്ല.

എന്നെ ആരും നിർബന്ധിക്കുകയോ ഈ മതത്തിലേക്ക് വരാൻ പറയുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വഴികാട്ടിയായതും വെളിച്ചം കാണിച്ചു തന്നതും എന്നെ വിളിച്ചതും ജീസസ് ആയിരുന്നു. ദൈവമേ എന്നെ രക്ഷിക്കൂ എന്നാണ് ഞാൻ പറഞ്ഞത്. വേറെ മതത്തിലെ ഇവരെന്തിനാണ് വന്നതെന്ന് ഞാൻ ചിന്തിച്ചു.

Also Read
ആര്യൻ ഖാന് കോടതി ജാമ്യം നിഷേധിച്ചു; പുതുമുഖ നടിയുമായി ആര്യൻ ഖാൻ നടത്തിയ ലഹരി ചാറ്റുകളാണ് ജാമ്യം നിഷേധിക്കാനുള്ള പ്രധാന കാരണം

അപ്പോൾ എന്റെ വീട്ടിലുള്ള ഇന്ദ്ര എന്ന പെൺകുട്ടിയാണ് ജീസസിന് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ഇല്ലെന്നും അതെല്ലാം നമുക്കാണെന്നും പറയുന്നത്. ബൈബിളും സഭകളെക്കുറിച്ചുമെല്ലാം ഞാൻ തന്നെ പഠിച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്. ഹാരി പോർട്ടർ സിനിമ സിനിമയായിട്ടായിരുന്നു ഞാൻ കണ്ടത്. പക്ഷെ അതൊക്കെ എന്റെ ജീവിതത്തിലുമുണ്ടായി.

ആരോ ക ഴു ത്ത് െഞ രി ക്കു ന്ന ത് പോലെ തോന്നും. ദേ ഹ ത്ത് മാ ന്തും. അർധ രാത്രി കതക് മുട്ടുന്നത് പോലെ തോന്നും. അപ്പോൾ ഞാൻ ഉത്തരം തേടി. ഒരു ജ്യോത്സനാണ് ഒരാൾ ദുർ മന്ത്ര വാ ദം ചെയ്തുവെന്ന് പറയുന്നത്. ഞാനത് വിശ്വസിച്ചില്ല. 21ാം നൂറ്റാണ്ട് ആണിതെന്നായിരുന്നു ഞാൻ പറഞ്ഞത്. പല പൂജാരികളേയും കണ്ടു. രക്ഷപ്പെടാൻ പറ്റില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

എനിക്ക് ആ, ത്മ, ഹ ത്യ ചിന്തകളായിരുന്നു. എല്ലാം നല്ല നിലയിൽ പോവുകയായിരുന്നു. നല്ല കരിയർ, ഭർത്താവ്, കുട്ടി, മാതാപിതാക്കൾ. ഇതിലും മുകളിലൊന്നുമില്ലായിരുന്നു. പക്ഷെ അതൊന്നും അനുഭവിക്കാൻ പറ്റാത്ത അവസ്ഥ. ഒരോ ദൈവത്തിനും ഓരോ മണ്ഡലം ആയിരുന്നു. എനിക്ക് ഒന്നും മനസിലായില്ല. എനിക്ക് സഹായം വേണമായിരുന്നു. അതിനൊന്നും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ജീസസ് വരുന്നത്.

ജീവിതമാകെ മാറി ഞാൻ തീർന്നെന്ന് പറഞ്ഞവർ അത്ഭുതപ്പെട്ടു നിൽക്കുന്ന അവസ്ഥയിലേക്ക് ഞാൻ എത്തി. ആർത്തറൈറ്റൈസ് മാറി, സ്‌പോണ്ടുലോസസ് മാറി, അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് വിവാഹ മോചനമാണ്. എന്നാൽ ഇന്ന് രാത്രി ഭർത്താവ് വിളിച്ചിട്ട് നമ്മൾ ചെയ്യുന്നത് തെറ്റാണ്. നമുക്ക് നല്ലൊരു മകളുണ്ട്. നമ്മൾ പിരിയാൻ പാടില്ലെന്ന് പറഞ്ഞു, രണ്ടാമത് കുട്ടിയുണ്ടായി, പള്ളിയിൽ വച്ച് വീണ്ടും വിവാഹം കഴിച്ചു ഇങ്ങനെ ജീവിതം മുഴുവൻ മാറി എന്നാണ് മോഹിനി പറഞ്ഞത്.

Also Read
ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കണം, എന്നാൽ കാലഹരണപ്പെട്ട ജെൻഡർ റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്! അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാർ : ഹരീഷ് ശിവരാമകൃഷ്ണൻ

Advertisement